Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് ഉപ്പൂപ്പ വന്നാലും പിണറായി പേടിക്കില്ല, പിന്നെയല്ലേ മാധ്യമങ്ങള്‍!!! കെടി ജലീലിന്റെ പിണറായി പ്രശംസ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ പലരും വിശേഷിപ്പിക്കുന്നത് 'മുണ്ടുടുത്ത മോദി' എന്നാണ്. ഏകാധിപത്യ പ്രവണതകള്‍ കാരണം ആണത്രെ അങ്ങനെ വിശേഷിപ്പിക്കുന്നത്. അതിനും അപ്പുറം മോദി സ്തുതികള്‍ പോലെ തന്നെ പിണറായി സ്തുതികള്‍ക്കും പഞ്ഞമില്ല എന്നത് വേറെ കാര്യം.

ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് മന്ത്രി കെടി ജലീല്‍ ആണ്. മുന്‍ മുസ്ലീം ലീഗ് നേതാവായിരുന്നു ജലീല്‍ കുറച്ച് കാലമായി എല്‍ഡിഎഫിനൊപ്പം ആണ്. സിപിഎമ്മിന്റെ സ്വതന്ത്രനായിട്ടാണ് നിയമസഭയില്‍ എത്തിയതും.

KT Jaleel

കേരളത്തിലെ മാധ്യമങ്ങള്‍ക്കാണ് ഇപ്പോള്‍ കെടി ജലീലിന്റെ വിമര്‍ശനം. കേരളത്തിലെ മാധ്യമങ്ങള്‍ വികസന വിരോധികള്‍ ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ മാധ്യമങ്ങള്‍ വിചാരിച്ചാലൊന്നും പിണറായി വിജയനെ പേടിപ്പിക്കാന്‍ പറ്റില്ലത്രെ!

മാധ്യമങ്ങളല്ല, അവരുടെ ഉപ്പൂപ്പ വിചാരിച്ചാലും പേടിക്കുന്ന ആളല്ല പിണറായി വിജയന്‍ എന്നായിരുന്നു കെടി ജലീലിന്റെ വാക്കുകള്‍. മാധ്യമങ്ങളെ ഭയന്ന് ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും ഉമ്മാക്കി കാണിച്ചാല്‍ പേടിക്കുന്ന ആളല്ല പിണറായി വിജയന്‍ എന്നാണ് ജലീല്‍ പറഞ്ഞത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പഞ്ചായത്ത് ചന്തകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ജലീല്‍ ഇങ്ങനെ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+