'എന്റെ രക്തത്തിനായി വട്ടമിട്ട് പറന്ന കഴുകന്മാർ മാപ്പ് പറയണമെന്ന് പറയുന്നില്ല', പ്രതികരിച്ച് കെടി ജലീൽ
തിരുവനന്തപുരം: സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസിലെ പ്രതികൾക്ക് പിഴ ചുമത്തിയ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. തന്റെ രക്തത്തിന് വേണ്ടി വട്ടമിട്ട് പറന്നവർ മാപ്പ് പറയുന്നില്ലെങ്കിലും സ്വയം ഒന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടേയെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കെടി ജലീലിന്റെ കുറിപ്പ്: കണ്ണിൽ കരട് പോയതിന് ചെവിയിൽ ഊതിയവരോട് ഒരുവാക്ക്!! നയതന്ത്ര സ്വർണ്ണക്കള്ളക്കടത്ത് കേസിലെ 44 പ്രതികൾക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാർത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു. എൻ്റെ രക്തത്തിനും ഒരു റാത്തൽ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന "കഴുകൻമാർ" മാപ്പ് പറയണമെന്ന് ഞാൻ പറയുന്നില്ല. അവർ സ്വയമൊന്ന് പശ്ചാതപിക്കുകയെങ്കിലും വേണ്ടെ?

വിശുദ്ധ ഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഒന്നാലോചിക്കുന്നത് നന്നാകും! എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചവരും, അതിനവർക്ക്, എൻ്റെ സഞ്ചാരവഴികൾ യഥാസമയം നൽകി സഹായിച്ചവരും അവർ ചെയ്ത കൊടുംപാപത്തിൻ്റെ കറ കഴുകിക്കളയാൻ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക?
എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാൻ ദിവസങ്ങളോളം അന്തിച്ചർച്ചകൾ നടത്തിയ മാധ്യമ സുഹൃത്തുക്കൾ അതിൻ്റെ പത്തിലൊന്ന് സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്ന് പറയാൻ "സൻമനസ്സ്" കാണിക്കുമൊ? സത്യമേവ ജയതേ!
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications