കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടോ പിണറായി എന്ന ഷാജിയുടെ വിളി സഹിക്കാനായില്ല, മുഖ്യമന്ത്രി അന്ന് പറഞ്ഞ വാക്ക് മനസിലേക്ക് വന്നു

Google Oneindia Malayalam News

തിരുവനന്തപുരം: എംഎല്‍യും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജി മുഖ്യമന്ത്രി പിണറായി വിജയനെ എടോ പിണറായി എന്ന് വിളിച്ചത് സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി കെടി ജലീല്‍. ഇതിന് മുമ്പ് കെഎം ഷാജിക്കെതിരെ താന്‍ പ്രയോഗിച്ച വാക്കുകള്‍ പോലും അങ്ങനെ പറയാന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞയാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്നും കെടി ജലീല്‍ പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ സംസാരിക്കവെയാണ് കെടി ജലീല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മന്ത്രി കെടി ജലീലിന്റെ വാക്കുകളിലേക്ക്.

ഷാജിയും ഞാനും നേര്‍ക്കുനേര്‍

ഷാജിയും ഞാനും നേര്‍ക്കുനേര്‍

എന്റെ സുഹൃത്തുക്കളെ കുറിച്ചൊക്കെ മുഖ്യമന്ത്രി പലപ്പോഴും പങ്കുവച്ചിട്ടുള്ള അഭിപ്രായങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു ദിവസം നിയമസഭയില്‍ ഷാജിയും ഞാനും നിയമസഭയില്‍ വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ആ സമയത്ത് ഞാന്‍ പറഞ്ഞൊരു വാചകം എന്റെ പ്രിയ സുഹൃത്ത് ഷാജിക്ക് പ്രയാസമുണ്ടാക്കി. അദ്ദേഹം പിറ്റേ ദിവസം അക്കാര്യം പറഞ്ഞു. ഞാന്‍ ഉടനെ തന്നെ എഴുന്നേറ്റ് ഖേദം പ്രകടിപ്പിക്കുയും വാക്കുകള്‍ പിന്‍വലിക്കുകയും ചെയ്തു.

അങ്ങനെ പറയാന്‍ പാടില്ലായിരുന്നു

അങ്ങനെ പറയാന്‍ പാടില്ലായിരുന്നു

പിന്നീട് ഇതൊക്കെ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ മുറിയില്‍ വെറൊരു കാര്യം സംസാരിക്കാനായി ഞാന്‍ ചെല്ലുകയുണ്ടായി. അന്ന് അദ്ദേഹം തന്നോട് ഒരു കാര്യം പറഞ്ഞു. നിയമഭയില്‍ വച്ച് ഷാജിയെ കുറിച്ച് അങ്ങനെ ഒന്നും പറയാന്‍ പാടില്ലായിരുന്നു. സത്യത്തില്‍ അങ്ങനെ പറഞ്ഞ ഒരു മനുഷ്യനെ കുറിച്ചാണ് എടോ പിണറായി എന്ന് വാക്ക് ഉപയോഗിച്ച് ആക്ഷേപിച്ചതും.

സഹിക്കാന്‍ കഴിഞ്ഞില്ല

സഹിക്കാന്‍ കഴിഞ്ഞില്ല

മുഖ്യമന്ത്രിയുടെ കൈയില്‍ കൊടുക്കുന്ന പൈസ യഥാര്‍ത്ഥത്തില്‍ കിട്ടേണ്ടവര്‍ക്ക് കിട്ടില്ലെന്ന ധ്വനിയില്‍ ഷാജി സംസാരിച്ചത് കേട്ടപ്പോള്‍ സഹിച്ചില്ല. കാരണം ഷാജിയെ കുറിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ ആ ഒരു അഭിപ്രായം സന്ദര്‍ഭത്തില്‍ മനസിലേക്ക് വരികയായിരുന്നു. ഇതിന് കാരണം അ്‌ദ്ദേഹത്തോടുള്ള വിധേയത്വമല്ല. അദ്ദേഹത്തിനെ ഓരോ സമയവും മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അറിഞ്ഞ കാര്യങ്ങളാണ്. മുനീറിനെ കുറിച്ചൊക്കെ മുഖ്യമന്ത്രി നല്ലതേ പറയാറുള്ളൂ. എന്നിട്ടും ഇവരൊക്കെ ഇങ്ങനെയാണ് സംസാരിക്കുന്നത്.

മഹാമൂരി

മഹാമൂരി

ഫേസ്ബുക്കില് താനഴുതിയ പോസ്റ്റിലെ മഹാമൂരി എന്ന വാക്ക് നാടന്‍ പ്രയോഗമാണ്. സാധാരണ നാട്ടിന്‍പുറത്തൊക്കെ അങ്ങോട്ടും ഇങ്ങോട്ടം പറയുന്ന നാടന്‍ പ്രയോഗങ്ങളാണ്. അതിലൊന്നും ഉപദ്രവകരമായിട്ടൊന്നും കാണുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. അതിനെ ഒരു തരത്തില്‍ ഉള്‍ക്കൊള്ളുകയാണ് ചെയ്യേണ്ടത്. പരിഹസിക്കാന്‍ വേണ്ടി അത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കും. എന്നാല്‍ ഒരു സംഘടന ഇന്നോളം നേടിയെടുത്ത നേട്ടങ്ങളെയെല്ലാം ഇകഴ്ത്തുന്നു എന്ന നിലയില്‍ വ്യാഖ്യാനിക്കേണ്ടകാര്യമില്ലെന്ന് ജലീല്‍ഡ വ്യക്തമാക്കി.

മത്സരിക്കാനില്ല

മത്സരിക്കാനില്ല

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ജലീല്‍ വ്യക്തമാക്കി. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കൊവിഡ് കാലത്തെ കുറിച്ച് ചര്‍ച്ചയാകുമെന്നുറപ്പാണ്. ജനം എന്താണോ മനസിലാക്കിയത് അവര്‍ അതുപോലെ വോട്ട് ചെയ്യും. ഇനി കോളേജിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. എന്റെ കോളേജിലെ അധ്യാപകനായി വിമരമിക്കണമെന്നാണ് എനിക്ക് ആഗ്രഹം- ജലീല്‍ പറഞ്ഞു.

English summary
KT Jaleel Reacts To Criticism Of KM Shaji On CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X