കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങാടിയിൽ തോററതിന് അമ്മയോട്: മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാത്തതില്‍ ജലീലിന്‍റെ വിശദീകരണം

Google Oneindia Malayalam News

മലപ്പുറം: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി മന്ത്രി വീട്ടിലെത്തിയതിന് ശേഷം മാത്രമായിരുന്നു വിവരം മാധ്യമങ്ങള്‍ അറിഞ്ഞത്. ചോദ്യം ചെയ്യലിന് ശേഷം പല തവണ മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രി തയ്യാറുമായിരുന്നില്ല. പാര്‍ട്ടിയംഗത്തിന്‍റെ മകന്‍റെ ചോറൂണ്‍ കര്‍മ്മം മന്ത്രി നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നപ്പോഴും 'ജലീല്‍ എവിടെ?' എന്ന ചോദ്യമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞ്.

എന്തുകൊണ്ട് മറുപടിയില്ല

എന്തുകൊണ്ട് മറുപടിയില്ല

സര്‍ക്കാര്‍ വാഹനം ഒഴിവാക്കി സുഹൃത്തിന്‍റെ സ്വകാര്യ വാഹനത്തില്‍ ചോദ്യം ചെയ്യലിനായി ഹാജരായത് കൊണ്ടായിരുന്നു ഇഡി ഓഫീസില്‍ മന്ത്രിയെത്തിയ വിവരം മാധ്യമങ്ങള്‍ അറിയാതെ പോയത്. അപ്പോഴും, ഒളിച്ചു വെക്കാന്‍ ഒന്നും ഇല്ലെങ്കില്‍ മന്ത്രി എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുന്നില്ലെന്ന ചോദ്യവും ശക്തമായിരുന്നു. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെടി ജലീല്‍.

എനിക്കു മനസ്സില്ല

എനിക്കു മനസ്സില്ല

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ലെന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അങ്ങാടിയിൽ തോററതിന്

അങ്ങാടിയിൽ തോററതിന്

അങ്ങാടിയിൽ തോററതിന് അമ്മയോട്

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്.

ഇല്ലാ കഥകൾ എഴുതാം

ഇല്ലാ കഥകൾ എഴുതാം

എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല.

എക്കാലത്തുമുണ്ടായിട്ടുണ്ട്

എക്കാലത്തുമുണ്ടായിട്ടുണ്ട്

പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. -മന്ത്രി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചു.

വീണ്ടും ചോദ്യം ചെയ്തേക്കും

വീണ്ടും ചോദ്യം ചെയ്തേക്കും

അതേസമയം, എ​ന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തേക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്. മതഗ്രന്ഥത്തിന‍്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയോ എന്നാണ് ദേശീയ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇതിന് മുമ്പായി രണ്ട് ഏജന്‍സികളും മന്ത്രി ഇഡിക്ക് മുന്‍പായി നല്‍കിയ മൊഴി വിശദമായി പരിശോധിക്കും.

കങ്കണയിലുടക്കി മഹാരാഷ്ട്ര വീഴുമോ? മഹാസഖ്യത്തില്‍ ഭിന്നത രൂക്ഷം,മന്ത്രിയും രംഗത്ത്കങ്കണയിലുടക്കി മഹാരാഷ്ട്ര വീഴുമോ? മഹാസഖ്യത്തില്‍ ഭിന്നത രൂക്ഷം,മന്ത്രിയും രംഗത്ത്

 ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;2 എംല്‍എമാര്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍ ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;2 എംല്‍എമാര്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍

English summary
KT Jaleel's explanation for not responding to the media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X