കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണം കെടാതെ കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല, ഇനിയും ന്യായീകരിക്കരുതെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമാണ്. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ മന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

kt jaleel

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് എതിരെ സിപിഎം, പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണംഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് എതിരെ സിപിഎം, പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണം

സംസ്ഥാന ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിന് കാരണം എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രിന രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട രംഗത്തെത്തി. മന്ത്രി ജലീലിന്റെ രാജി അനിവാര്യമാണെന്നും ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

അതേസമയം, ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നുമന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ഹാജരായത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലെ ഓഫീസില്‍ എത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാര്‍സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി അന്വേഷണ സംഘം പരിശോധിച്ചിരുന്നു. മുന്‍ എംഎല്‍എ എഎം യൂസഫിന്റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസിലെത്തിയത്.

Recommended Video

cmsvideo
സുരേന്ദ്രനല്ല പിണറായി അതോര്‍ത്തോളണം | Oneindia Malayalam

മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂട എന്‍ഐഎ സ്വര്‍ണം കടത്തി എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രയില്‍ നിന്ന് മൊഴിയെടുക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും ചോദ്യം ചെയ്തിരുന്നു. മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണ് വെട്ടിക്കുന്നതിനാണ് അദ്ദേഹം പുലര്‍ച്ചെ എന്‍ഐഎ ഓഫീസില്‍ ഹാജരായത്. സാധാരണ നിലയില്‍ ഒമ്പത് മണിക്കാണ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്താറുള്ളൂ. ഈ സാഹചര്യത്തിലാണ് മന്ത്രി അതിരാവിലെ തന്നെ ഓഫീസില്‍ എത്തിയിരിക്കുന്നത്.

മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, എത്തിയത് സ്വകാര്യ വാഹനത്തില്‍, 6 മണിക്ക് ഹാജരായിമന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, എത്തിയത് സ്വകാര്യ വാഹനത്തില്‍, 6 മണിക്ക് ഹാജരായി

English summary
KT Jaleel'S NIA interrogation; Opposition leader and BJP demand resignation of Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X