• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജലീലിന് തോർത്ത് വാങ്ങാൻ ബല്‍റാമിന്റെ വക 25, ധർമയുദ്ധങ്ങൾ കൊച്ചുവെളുപ്പാൻകാലത്തായെന്ന് ഷിബു ബേബിജോൺ

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ഐഎ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. ഇതോടെ രാഷ്ട്രീയ കേരളം വീണ്ടും പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അദ്ദേഹം എന്‍ഐഎ ഓഫീസില്‍ ഹാജരായത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലെ ഓഫീസില്‍ എത്തിയത്. എന്‍ഐഎ മന്ത്രിയെ ചോദ്യം ചെയ്യുന്നതോടെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ, ഷിബു ബേബി ജോണ്‍ എന്നിവര്‍..

തോര്‍ത്തുമുണ്ട് വാങ്ങാന്‍

തോര്‍ത്തുമുണ്ട് വാങ്ങാന്‍

കെടി ജലീലിനെ രൂക്ഷമായി പരിഹസിച്ചാണ് ബല്‍റാം രംഗത്തെത്തിയത്. മന്ത്രിക്ക് തോര്‍ത്ത് മുണ്ട് വാങ്ങാന്‍ എന്റെ വക 25 എന്ന ചലഞ്ച് പങ്കുവച്ചാണ് ബല്‍റാമിന്റെ പരിഹാസം. സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് 'വിശദീകരണം നല്‍കാന്‍' പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ?- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ധര്‍മ യുദ്ധങ്ങള്‍

ധര്‍മ യുദ്ധങ്ങള്‍

ജലീലിനെ പരിഹസിച്ച് ഷിബു ബേബി ജോണ്‍ കുറിച്ചത് ഇങ്ങനെ, മുമ്പൊക്കെ ധര്‍മ യുദ്ധങ്ങള്‍ പകല്‍വെളിച്ചത്തിലായിരുന്നു നടന്നിരുന്നത്. സൂര്യനസ്തമിക്കുംമുമ്പ് ആയുധങ്ങള്‍ താഴെ വയ്ക്കുകയും നേരം പുലരുമ്പോള്‍ പുനരാരംഭിക്കുകയും ചെയ്യുക എന്നതായിരുന്നു ധര്‍മയുദ്ധത്തിന്റെ നിയമങ്ങളിലൊന്ന്. എന്നാല്‍ ഇപ്പോഴത്തെ ചില ധര്‍മയുദ്ധങ്ങള്‍ നട്ടപ്പാതിരായ്ക്കും കൊച്ചുവെളുപ്പാന്‍കാലത്തുമൊക്കെയായി മാറിയിട്ടുണ്ട്. എല്ലാം ശരിയാക്കുന്നുണ്ടല്ലോ... അല്ലേ

നാണംകെടാതെ രാജിവയ്ക്കൂ

നാണംകെടാതെ രാജിവയ്ക്കൂ

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ മന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിന് കാരണം എന്തിനെയോ ഭയക്കുന്നത് കൊണ്ടാണെന്നും ചെന്നിത്തല വ്യക്തമാക്കി.

കേന്ദ്രബിന്ദു മുഖ്യമന്ത്രി

കേന്ദ്രബിന്ദു മുഖ്യമന്ത്രി

മന്ത്രി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍.ഐ.എ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രി സഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണ്. സ്പീക്കറും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.മന്ത്രിമാരേയും കുടുംബാംഗങ്ങളേയും തുടരെത്തുടരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. എല്ലാ ക്രമക്കേടുകളുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

cmsvideo
  NIA questions KT Jaleel in connection with Kerala gold smuggling case | Oneindia Malayalam
  ന്യായീകരിക്കരുത്

  ന്യായീകരിക്കരുത്

  പ്രതിപക്ഷ നേതാവിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട രംഗത്തെത്തി. മന്ത്രി ജലീലിന്റെ രാജി അനിവാര്യമാണെന്നും ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. സംസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപിയുടെ തീരുമാനം.

  നാണം കെടാതെ കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല, ഇനിയും ന്യായീകരിക്കരുതെന്ന് കെ സുരേന്ദ്രന്‍

  'ന്യായീകരണ ക്യാപ്സൂളുകൾ തയ്യാറാണ്, നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം';കെടി ജലീലിനെ ട്രോളി ജയശങ്കർ

  നടിയെ ആക്രമിച്ച കേസ്; സിദ്ധീഖിനേയും ഭാമയേയും ഇന്ന് വിസ്തരിക്കും, ദിലീപിന്റെ ഹർജിയും കോടതിയില്‍

  English summary
  KT Jaleel'S NIA interrogation; Opposition Party leaders mocked the minister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X