Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്;ഗവർണർ പോലും റിപ്പോർട്ട് കണ്ടിട്ടില്ല, പ്രതികരണവുമായി കെടി ജലീൽ

തിരുവനന്തപുരം: മാർക്ക് ദാന വിഷയത്തിൽ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെടി ജലീല്‍. ഏതോ ഒരു ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന് മറുപടി പറയണമെന്നും ജലീൽ പ്രതികരിച്ചു. ഗവര്‍ണര്‍ തന്നെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് എന്തെങ്കിലും അറിയിപ്പ് ലഭിച്ചാല്‍ പ്രതികരിക്കാമെന്നും ജലീല്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിന്റെ മഹനീയത നഷ്ടപ്പെടുത്തരുതെന്ന് ഗവര്‍ണര്‍ പറഞ്ഞത് വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ദുഷ്പ്രചാരണങ്ങള്‍ക്കെതിരാണെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സര്‍വകലാശാലകളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. അതില്‍ വെള്ളം ചേര്‍ക്കരുത്. അത്തരം നടപടികള്‍ ആരുടെ ഭാഗത്ത് നിന്നുമുണ്ടാകരുതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

KT Jaleel

മാര്‍ക്ക്ദാന വിവാദത്തില്‍ എംജി സര്‍വകലാശാല തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. അധികാരപരിധിക്ക് പുറത്തുള്ള നടപടിയാണ് സര്‍വകലാശാല കൈക്കൊണ്ടത്. ഈ മാസം 16-ന് വൈസ്. ചാന്‍സലര്‍മാരുടെ യോഗം വളിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം അതില്‍ ചര്‍ച്ച ചെയ്യുമെന്നും ഗവർ‌ണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് താന്‍ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. . ഗവര്‍ണറുടെ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ മന്ത്രി പങ്കെടുത്തത് തെറ്റാണെന്നും. തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിർണ്ണയം നടത്താനുള്ള തീരുമാനം വിസി അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും ഗവര്‍ണറുടെ സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങൾ ഗവർണറിൽ നിന്ന് പ്രതികരണം തേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+