കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരിച്ച് കെടി ജലീൽ

Google Oneindia Malayalam News

തിരുവനന്തപുരം: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ എന്ന ഉള്ളൂർക്കവിതയുടെ വരികളിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചപ്പോൾ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റാണല്ലോ ഉണ്ടായതെന്ന ചോദ്യത്തിനാണ് മന്ത്രി ഇത്തരത്തിൽ മറുപടി നൽകിയത്. എന്നാൽ ഈ മറുപടി ആർക്കുള്ള സന്ദേശമാണെന്ന് ചോദ്യമുയർന്നെങ്കിലും മന്ത്രി മറുപടി നൽകിയിരുന്നില്ല.

നാണം കെട്ട രാഷ്ട്രീയം; യോഗം ചേര്‍ന്ന് തീരുമാനിച്ച അറസ്റ്റ്, എല്ലാം അറിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടിനാണം കെട്ട രാഷ്ട്രീയം; യോഗം ചേര്‍ന്ന് തീരുമാനിച്ച അറസ്റ്റ്, എല്ലാം അറിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

സർക്കാരിനെ തന്നെ വിവാദത്തിലാക്കി തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ്, യുഎഇയിൽ നിന്ന് ഈത്തപ്പഴം ഇറക്കുമതി ചെയ്ത് സംസ്ഥാനത്തെ അനാഥാലയങ്ങൾക്ക് വിതരണം ചെയ്ത കേസിലും മന്ത്രിക്കെതിരെ നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇതുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷം മന്ത്രിയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് സർക്കാരിലെ മുൻ മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്ന നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് നീക്കം.

kt j

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സന്നാഹങ്ങളുമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് എത്തിയത്. അദ്ദേഹം വീട്ടില്ലാത്തതിനാൽ ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിലേക്ക് വിജിലൻസ് സംഘം എത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. എന്നാൽ വിജിലൻസിന്റെ അറസ്റ്റ് നീക്കം ചോർന്ന് കിട്ടിയതിനാലാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റായതെന്നും ഇതിനിടെ തന്നെ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായിരുന്നു വിജിലൻസ് ആദ്യം പദ്ധതിയിട്ടത്.

മുസ്ലിം ലീഗിലൂടെ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച കെടി ജലീൽ പാർട്ടിയിൽ നിന്ന് പുറത്തായതിനെ തുടർന്നാണ് പിന്നീട് വന്ന നിയസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് നിന്ന് മത്സരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു എതിർ സ്ഥാനാർത്ഥി. എൽഡിഎഫിന്റെ പിന്തുണയോടെ ജലീൽ വിജയിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
പാലാരിവട്ടം പാലത്തിൽ പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

English summary
KT Jaleel's response over arrest of VK Ibrahim Kunju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X