കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കേരളമാണ്, പിണറായി മുഖ്യമന്ത്രിയായ കേരളം; ആര്‍എസ്എസുകാരന്‍റെ അറസ്റ്റില്‍ പ്രതികരണം-കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപരും: ദില്ലിയിലെ കലാപത്തെ അടിസ്ഥാനമാക്കി ഫേസ്ബുക്കിലൂടെ വര്‍ഗ്ഗീയ വിദ്വേഷ പ്രസ്താവന നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് ഡൽഹിയോ യുപിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണർന്ന് പ്രവർത്തിക്കാനും ഒരു ഭരണകൂടമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രി കെടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

ഇത് കേരളമാണ്

ഇത് കേരളമാണ്

ഇത് കേരളമാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായ കേരളം. സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുക തന്നെചെയ്യും. ഡൽഹിയെ കണ്ട് പിണറായിയോട് പഠിക്കാൻ പറഞ്ഞവർക്കാണ് തെറ്റിയത്. ഒരാളെയും കൈവിടില്ല സർക്കാർ. തേനിൽ പൊതിഞ്ഞ വിഷവുമായി കുളംകലക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന പാർട്ടികളെയും വിടുവായത്തം പറയുന്ന അവയുടെ നേതാക്കളെയും വിശ്വസിച്ചിറങ്ങി എന്തെങ്കിലും സംഭവിച്ചാൽ അവരാരും രക്ഷക്കെത്തില്ല.

അഗളി പോലീസ്

അഗളി പോലീസ്

കേരളത്തിൽ സമുദായ സ്പർദ്ദ വളർത്താൻ ശ്രമിച്ച ശ്രീജിത് രവീന്ദ്രനെന്ന യുവാവിനെ ഐപിസി 153 (എ) വകുപ്പ് പ്രകാരം അഗളി പോലീസ് അറസ്റ്റ് ചെയ്തു. മുക്കാലി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. അധികം വൈകാതെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഒരു ഭരണകൂടമുണ്ട്

ഒരു ഭരണകൂടമുണ്ട്

കോടതിയാണ് റിമാൻഡ് തീരുമാനിക്കേണ്ടത്. മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഒരാളെയും അനുവദിക്കല്ല. ഇത് ഡൽഹിയോ യുപിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണർന്ന് പ്രവർത്തിക്കാനും ഒരു ഭരണകൂടമുണ്ട്. ഒരു നായകനുണ്ട്.- കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍

സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍

ഫേസ്ബുക്കില്‍ ലൈവില്‍ വിദ്വേഷ പ്രസംഗം നടത്തിയ അട്ടപ്പാടി സ്വദേശിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ശ്രീജിത് രവീന്ദ്രന്‍ എന്നയാളെയായിരുന്നു അഗളി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്ന കുറ്റം ചുമത്തിയാണ് ശ്രീജിത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്തത്.

ഭീഷണിയും തെറിവിളിയും

ഭീഷണിയും തെറിവിളിയും

ദില്ലിയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ന്യായീകരിച്ചും പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ തെറിവിളിച്ചകൊണ്ടുമായിരുന്നു ശ്രീജിത് രവീന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു.

 ട്രംപ് പോയപ്പോള്‍ ശരിക്കും കണ്ടു; വിദ്വേഷ പ്രസംഗം നടത്തിയ ആര്‍എസ്എസുകാരനെ ഇങ്ങെടുത്തുവെന്ന് പോലീസ് ട്രംപ് പോയപ്പോള്‍ ശരിക്കും കണ്ടു; വിദ്വേഷ പ്രസംഗം നടത്തിയ ആര്‍എസ്എസുകാരനെ ഇങ്ങെടുത്തുവെന്ന് പോലീസ്

 ദില്ലി കലാപം; കോടതിയില്‍ വിചിത്ര വാദവുമായി ദില്ലി പോലീസ്, കപില്‍ മിശ്രയുടെ പ്രസ്താവന കേട്ടില്ലെന്ന് ദില്ലി കലാപം; കോടതിയില്‍ വിചിത്ര വാദവുമായി ദില്ലി പോലീസ്, കപില്‍ മിശ്രയുടെ പ്രസ്താവന കേട്ടില്ലെന്ന്

English summary
KT Jaleel say about rss worker arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X