കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയില്‍ ഇത്തവണ ലീഗിന് 'കത്രിക' പൂട്ട് വീഴും; ചരിത്രം തിരുത്തി അന്‍വര്‍ ജയിക്കുമെന്ന് ജലീല്‍

Google Oneindia Malayalam News

പൊന്നാനി: ലീഗിന്‍റെ പൊന്നാപുരം കോട്ടയായ പൊന്നാനി ഇത്തവണ എന്തുവില കൊടുത്തും പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇടതുമുന്നണി. അതിനാണ് നിലമ്പൂര്‍ എംഎല്‍എയായ പിവി അന്‍വറിനെ തന്നെ ഇടത്പക്ഷ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയത്.

<strong>ചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാം</strong>ചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാം

ചരിത്രത്തിലാദ്യമായി പൊന്നാനിയിൽ ചെങ്കൊടി പാറിക്കാനാന്‍ പിവി അന്‍വറിന് കഴിയുമെന്നാണ് മന്ത്രി കെടി ജലീല് അവകാശപ്പെടുന്നത്. പൊന്നാനിയിൽ ''കത്രിക'' ജയിക്കുമെന്നുറപ്പാണ്. അതുകൊണ്ടാകും തോറ്റാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് അൻവർ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കുന്നു.

ഏറ്റവും വലിയ ആയുധം

ഏറ്റവും വലിയ ആയുധം

ആത്മവിശ്വാസമാണ് ഒരു പോരാളിയുടെ ഏറ്റവും വലിയ ആയുധം. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ബിജെപിക്ക് ബദൽ സർക്കാർ കേന്ദ്രത്തിൽ ഉണ്ടാവണമെങ്കിൽ മതേതര കക്ഷികളുടെ ഗവൺമെന്റിന് ഇടതുപക്ഷത്തിന്റെ മൂക്കുകയർ വേണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ബിജെപിക്ക് ബദൽ

ബിജെപിക്ക് ബദൽ

ബിജെപിക്ക് ബദൽ സർക്കാർ കേന്ദ്രത്തിൽ ഉണ്ടാവണമെങ്കിൽ മതേതര കക്ഷികളുടെ ഗവൺമെന്റിന് ഇടതുപക്ഷത്തിന്റെ മൂക്കുകയർ വേണം. കലർപ്പില്ലാത്ത മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന് ലോകസഭയിൽ അംഗബലമുണ്ടായാലേ നാം ആഗ്രഹിക്കുന്ന ഭരണകൂടം നിലവിൽ വരൂ.

അല്ലെങ്കിൽ

അല്ലെങ്കിൽ

അല്ലെങ്കിൽ സെക്യുലരിസത്തിൽ മായം ചേർത്ത അർധ ഫാസിസ്റ്റ് ഭരണമാകും ഉണ്ടാവുക . ഇപ്പോഴുള്ള എല്ലാ തിൻമകളും കൂടിയോ കുറഞ്ഞോ അതേപടി തുടരും. ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജയിക്കേണ്ടത് വർത്തമാനത്തിന്റെ അടങ്ങാത്ത തേട്ടമാണ്.

പൊന്നാനിയിൽ

പൊന്നാനിയിൽ

പൊന്നാനിയിൽ ''കത്രിക'' ജയിക്കുമെന്നുറപ്പാണ്. അതുകൊണ്ടാകും അൻവർ പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നു പറഞ്ഞത്. ആത്മവിശ്വാസമാണ് ഒരു പോരാളിയുടെ ഏറ്റവും വലിയ ആയുധം. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.

 ചെങ്കൊടി നാട്ടുക തന്നെ ചെയ്യും

ചെങ്കൊടി നാട്ടുക തന്നെ ചെയ്യും

ദുർവ്യാഖ്യാനത്തിനും ദോഷൈകദൃക്കുകൾ മുതിരേണ്ട. പൊന്നാനിക്കൊടുമുടിയിൽ അൻവർ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യും. സംശയമുള്ളവർ മെയ് 23 ന് രാവിലെ പത്തുമണി വരെ കാത്തിരിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും

പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും

ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, എംഎൽ‌എ സ്ഥാനം തന്നെ രാജിവയ്ക്കുമെന്നും പിവി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം

ഇടത് പക്ഷത്തിന്റെ വിശ്വാസം

ഇടത് പക്ഷത്തിന്റെ വിശ്വാസം

മണ്ഡല പുനർനിർണയത്തിന് ശേഷം കഴിഞ്ഞ പത്ത് വർഷത്തെ വോട്ടുകളുടെ കണക്കിലാണ് ഇടത് പക്ഷത്തിന്റെ വിശ്വാസം. പുനര്‍‌ നിർണയത്തിൽ ലഭിച്ച ശക്തി മുതലാക്കാൻ 2009ല്‍ തന്നെ എൽഡിഎഫ് പൊന്നാനി മോഡൽ പരീക്ഷിച്ചിരുന്നു

2009ല്‍ ഇടി

2009ല്‍ ഇടി

2009ല്‍ ഇടി മുഹമ്മദ് ബഷീര്‍ 82,684 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ 2014ല്‍ 25,410 ആയിക്കുറഞ്ഞു. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വോട്ടുകൾ‌ വീണ്ടും കുറഞ്ഞു. ഇത്തവണ അത് വിജയത്തിലെത്തിക്കാന്‍ കഴിയുമെന്നാ ഇടത് മുന്നണിയുടെ പ്രതീക്ഷ.

ഇടതിനൊപ്പം

ഇടതിനൊപ്പം

തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ താനുർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളില്‍ 2016 ല്‍ എൽഡിഎഫായിരുന്നു വിജയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

കെടി ജലീല്‍

English summary
kt jaleel says anwar will win in ponani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X