കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധവ വാര്യറെ അറിയാം; അദ്ദേഹവുമായുള്ളത് സൗഹൃദം മാത്രം, ബിസിനസ് ബന്ധമില്ലെന്ന് കെടി ജലീൽ

Google Oneindia Malayalam News

മലപ്പുറം; മാധവ വാര്യർ തന്റെ ബിനാമിയാണെന്ന ആരോപണത്തിൽ പ്രതികരിച്ച് കെടി ജലീൽ. മാധവ വാര്യറെ തനിക്ക് കുറച്ച് നാളുകളായി അറിയാം എന്നും എന്നാൽ അദ്ദേഹവുമായി സൗഹൃദ ബന്ധം മാത്രമാണ് ഉള്ളതെന്നും ജലീപ്ൽ പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച് ആർ ഡി എസ് കമ്പനിയുമായി അദ്ദേഹത്തിന് ചില തർക്കങ്ങൾ ഉണ്ടായയിരുന്നു എച്ച്ആർഡിഎസിനെതിരെ മാധവ് വാര്യരുടെ ഫൗണ്ടേഷൻ ദില്ലി ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. ഷാർജ സുൽത്താന് ഡീലിറ്റ് നൽകാൻ തീരുമാനിച്ചത് 2014ലാണെന്നും അന്ന് പികെ അബ്ദുറബ് ആണ് വിദ്യാഭ്യാസ മന്ത്രിയെന്നും ജലീൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

page-1654785107.jpg

മാധവ വാര്യര്‍ ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന, കുഞ്ഞിപ്പോക്കറായിരുന്നെങ്കിൽ കെണിഞ്ഞേനെയെന്ന് ജലീൽമാധവ വാര്യര്‍ ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന, കുഞ്ഞിപ്പോക്കറായിരുന്നെങ്കിൽ കെണിഞ്ഞേനെയെന്ന് ജലീൽ

ജലീലിൻറെ വാക്കുകളിലേക്ക്-കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണ്. തീർത്തും വസുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. മാധവ വാര്യർ എന്നയാൾ എന്റെ ബിനാമിയാണെന്നാണ് ആരോപണം. മാധവ വാര്യർ തിരുനാവായക്കാരാനാണ്. അദ്ദേഹം മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയാാണ്.അദ്ദേഹത്തെ കുറച്ച് നാളായി അറിയാം. അദ്ദേഹം തിരുനാവായയിൽ ബാലമന്ദിരം നടത്തുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് പല സ്ഥലങ്ങളിലും അദ്ദേഹം കുറഞ്ഞ നിരക്കിലും സൗജന്യമായും വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട്. എച്ച്ആർഡിഎസ് എന്ന സ്ഥാപനവുമായി ചില തർക്കങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.

എച്ച്ആർഡിഎസ് അട്ടപ്പാടിയിൽ 200 ൽ അധികം വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. മാധവ് വാര്യരുടെ വാര്യർ ഫൗണ്ടേഷനാണ് ഈ വീടുകൾ നിർമ്മിച്ച് നൽകിയത്. ഇതിന്റെ പണം എച്ച്ആർഡിഎസ് കൊടുത്തിരുന്നില്ല. അവർ നൽകിയ ചെക്ക് വണ്ടി ചെക്കായിരുന്നു. പണമില്ലാത്തതിനാൽ അത് മടങ്ങി. അതേ തുടർന്ന് വാര്യർ ഫൗണ്ടേഷൻ മുംബൈ ഹൈക്കോടതിയിൽ എച്ച്ആർഡിഎസിനെതിരെ കേസ് നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ടാണ് മാധവ് വാര്യരുടെ പേര് ഇപ്പോഴത്തെ ആരോപണങ്ങളിൽ ഉൽപ്പെട്ടത്, ജലീൽ പറഞ്ഞു. മാധവ വാര്യരുമായുള്ളത് വെറും സൗഹൃദം മാത്രമാണ് ഉള്ളത്. അല്ലാതെ ബിസിനസ് ബന്ധങ്ങൾ ഒന്നും ഇല്ലെന്നും ജലീൽ വ്യക്തമാക്കി. ഏതന്വേഷണത്തേയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷാർജ സുൽത്താന് ഡി ലിറ്റ് കൊടുക്കാനുള്ള തീരുമാനം 2014 ലാണ് കൈക്കൊണ്ടതെന്നും ജലീൽ വിശദീകരിച്ചു. അന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ വിസി അബ്ദുൾ സലാം ആണ്. അദ്ദേഹം ഇപ്പോൾ ബിജെപി നേതാവാണ്. ഇക്കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിച്ചാൽ മതി. അന്ന് പികെ അബ്ദുറബ് ആണ് വിദ്യാഭ്യാസ മന്ത്രി ഷാർജ സുൽത്താന് പൊന്നും പണവുമൊക്കെ സമ്മാനമായി കൊടുത്തുവെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുകയെന്നും ജലീൽ ചോദിച്ചു. വിദേശ ഭരണാധികാരികളെ അപമാനപ്പെടുത്തുന്നതിന് തുല്യമല്ലേ അതെന്നും ജലീൽ പറഞ്ഞു.


'പൂവ് പോലെ സുന്ദരി, അല്ല പൂമ്പാറ്റ പോലെന്ന് ആരാധകർ';വൈറലായി മാളവികയുടെ ചിത്രങ്ങൾ

ഇത്തരത്തിലാണ് സ്വപ്നയുടെ ആരോപണങ്ങൾ.അവർ പലതും വിളിച്ച് പറയുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന പറയുന്ന ആരോപണങ്ങൾ അറപ്പുളവാക്കുന്നതാണ്. ഷാർജ സുൽത്താൻ വന്ന് പോകുന്നത് വരെ ഞാനും കൂടെ ഉണ്ടായിരുന്നു. വ്യക്തിപരമായുള്ള കാര്യങ്ങൾ മറ്റുള്ളവരോട് പറയാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. അത്തരമൊരു ഭരണകർത്താവിനെ കുറിച്ചാണ് നട്ടാൽ കുരുക്കാത്ത നുണകൾ നാട്ടിൽ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ ജനം തള്ളിക്കളയും, കെടി ജലീൽ പറഞ്ഞു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബിനാമിയാണെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

Recommended Video

cmsvideo
Swapna Suresh Against KT Jaleel And P SreeRamakrishnan | പുതിയ ബോംബ് പൊട്ടിച്ച് സ്വപ്‌ന

English summary
KT Jalil says he has only friendship with madhav varier no business affiliation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X