Get Updates
Get notified of breaking news, exclusive insights, and must-see stories!

വെല്ലുവിളിച്ച് കെടി ജലീല്‍; നിയമസഭയില്‍ മന്ത്രി ബിന്ദു പറയും, അതുകേട്ട് ലീഗുകാര്‍ക്ക് പിരിഞ്ഞു പോകാം

മലപ്പുറം: തിരൂരിലെ മലയാളം സര്‍വകലാശാലയുടെ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെടി ജലീല്‍ എംഎല്‍എ. തുച്ഛം വിലയ്ക്ക് ഭൂമി സ്വന്തമാക്കിയവരില്‍ നിന്ന് വലിയ തുക നല്‍കി സര്‍ക്കാര്‍ വാങ്ങി എന്ന ആരോപണം നേരിടുന്ന ഇടപാട് വിവാദമായിരിക്കെയാണ് ജലീലിന്റെ പ്രതികരണം.

2016ല്‍ യുഡിഎഫ് ഭരണകാലത്താണ് ഭൂമിക്ക് വില നിശ്ചയിച്ചത് എന്ന് കെടി ജലീല്‍ പറുയുന്നു. അതിന്റെ രേഖയും അദ്ദേഹം പുറത്തുവിട്ടു. എന്നാല്‍ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2017ല്‍ ഭൂമിയുമായി ബന്ധപ്പെട്ട കളക്ടര്‍ ഒപ്പുവച്ച രേഖകള്‍, അക്കാലത്തെ വാര്‍ത്തകള്‍, കെടി ജലീലിന്റെ തന്നെ ഫേസ്ബുക്ക് കുറിപ്പ് എന്നിവ പങ്കുവച്ചാണ് മുസ്ലിം ലീഗ് അവരുടെ ഭാഗം വിശദീകരിക്കുന്നത്.

kt jaleel-

ആദ്യ ഉടമസ്ഥരില്‍ നിന്ന് സെന്റിന് 30000 രൂപയ്ക്ക് ഭൂമി വാങ്ങിയവരില്‍ നിന്ന് 1.70 ലക്ഷം കൊടുത്ത് സര്‍വകലാശാലയ്ക്ക് വേണ്ടി ഇടപാട് നടത്തി എന്നതാണ് വിവാദം. ഇതുവഴി രണ്ടാമത്തെ ഉടമസ്ഥര്‍ വലിയ ലാഭം കൊയ്തു. മന്ത്രി വി അബ്ദുറഹ്മാന്റെയും തിരൂരില്‍ ഇടതുപക്ഷത്തിന് വേണ്ടി മല്‍സരിച്ചിരുന്ന ഗഫൂറിന്റെയും ബന്ധുക്കള്‍ ഈ ഇടപാടില്‍ നേട്ടമുണ്ടാക്കിയെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു.

15 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പികെ അബ്ദുറബ്ബും രേഖകളുമായി രംഗത്തെത്തി. യുഡിഎഫ് കാലത്താണോ എല്‍ഡിഎഫ് കാലത്താണോ ഇടപാട് നടന്നത് എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കട്ടെ എന്നു ഫിറോസ് പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് കെടി ജലീലും അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് കാണിച്ചു രംഗത്തുവന്നത്.

കെടി ജലീലിന്റെ കുറിപ്പ് വായിക്കാം: ''ആയിരം വട്ടം തയ്യാർ!
മലയാളം സർവകലാശാലാ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും ആയിരം വട്ടം തയ്യാർ. UDF സർക്കാറിൻ്റെ കാലത്ത് അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് 17-02-2016 ന് മലപ്പുറം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന DLPC യോഗത്തിൻ്റെ മിനുട്സ് ഇമേജിൽ കൊടുക്കുന്നു. എല്ലാ ലീഗുകാരും ഒരുവട്ടം അതൊന്ന് മനസ്സിരുത്തി വായിക്കുക. DLPC തീരുമാനപ്രകാരം നിലവിൽ സർവകലാശാലക്ക് വാങ്ങിയ സ്ഥലം ജില്ലാ കളക്ടർ സെൻ്റ് ഒന്നിന് 1,70,000 വില നിശ്ചയിച്ച് 17.02.22016-ന് തന്നെ ഇറക്കിയ വില നിർണ്ണയ സാക്ഷ്യപത്രവും ശ്രദ്ധിക്കുക. അതും ഇമേജിലുണ്ട്.

റബ്ബേ, ആരെയും പേടിക്കേണ്ട! സാക്ഷാൽ "റബ്ബിനെ" ഭയപ്പെടണ്ടേ? അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു. ഫിറോസ് ലഭ്യമായ ''ഇമ്മിണി വലിയ" രേഖകൾ ലീഗ് നിയമസഭാ പാർട്ടി ലീഡർക്ക് കൈമാറുക. അദ്ദേഹമോ യൂത്ത്ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ഷംസുദ്ദീനോ മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.വി ഇബ്രാഹീമോ സഭയിൽ ഒരു ശ്രദ്ധക്ഷണിക്കലോ അടിയന്തിര പ്രമേയമോ അവതരിപ്പിക്കാൻ പറയുക.

കോഴിക്കോട് വലിയങ്ങാടിയിൽ മൈക്ക് കെട്ടി പ്രസംഗിക്കേണ്ട കാര്യങ്ങളല്ല സർവകലാശാലാ ഭൂമി പ്രശ്നം. അത് സഭക്കകത്ത് കൊണ്ടുവരാൻ തിരൂർ എം.എൽ.എ കുറുക്കോളിയേയോ തിരൂർകാരനായ മണ്ണാർക്കാട് എം.എൽ.എ എൻ ഷംസുദ്ദീനെയോ ചുണയുണ്ടെങ്കിൽ ചുമതലപ്പെടുത്തുക. ബാക്കി സഭയിൽ ആധികാരികമായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ: ബിന്ദു പറയും. അതും കേട്ട് എല്ലാ ലീഗുകാർക്കും പിരിഞ്ഞു പോകാം.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+