കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐ തീവ്രവാദികള്‍.... അവര്‍ക്കെതിരെ നടക്കുന്ന റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ലെന്ന് കെടി ജലീല്‍

Google Oneindia Malayalam News

കൊച്ചി: അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിരോധത്തിലായി എസ്ഡിപിഐയെ കടന്നാക്രമിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍. തീവ്രവാദ സംഘടനയായ എസ്ഡിപിഐക്കെതിരെ നടക്കുന്ന റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍. പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുസ്ലീം സമുദായം ഒരിക്കലും അംഗീകരിക്കുന്നില്ല എസ്ഡിപിഐയെ. മുസ്ലീം സമുദായ നിരാകരിച്ച പാര്‍ട്ടിയാണ് അവരെയെന്നും ജലീല്‍ പറഞ്ഞു. കേരളത്തിലെ ന്യൂനപക്ഷ സംഘടനകളും അവരെ അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

1

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കേരളത്തിലെ വിവിധ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് റെയ്ഡുകള്‍ നടത്തിവരികയാണ്. എറണാകുളത്തും മലപ്പുറത്തുമാണ് വ്യാപക തിരച്ചിലുകള്‍ നടന്നത്. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും പോലീസ് റെയ്ഡും നടത്തിയിരുന്നു. ഇത് ന്യൂനപക്ഷ വേട്ടയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചിരുന്നു. ഇതിന് മറുപടിയാണ് ഇപ്പോള്‍ ജലീല്‍ നല്‍കിയിരിക്കുന്നത്. അതേസമയം കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായതായി സൂചനയുണ്ട്. മട്ടാഞ്ചേരി സ്വദേശി നവാസാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് സംഘര്‍ഷത്തില്‍ നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകനാണ് നവാസ്. അതേസമയം പ്രധാന പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനത്തിന് അകത്ത് തന്നെയാണ് ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ക്കായി അയല്‍സംസ്ഥാനങ്ങളില്‍ ലുക്കൗട്ട് ്‌നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നവാസിന്റെ അറസ്റ്റില്‍ നിന്ന് അഭിമന്യുവിനെ കൊലപ്പെടുത്താന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്നാണ് മനസിലാവുന്നത്.

താരസംഘടന കാര്യങ്ങള്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല.... തുറന്നടിച്ച് ഡബ്ല്യുസിസിയും രേവതിയുംതാരസംഘടന കാര്യങ്ങള്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല.... തുറന്നടിച്ച് ഡബ്ല്യുസിസിയും രേവതിയും

തിലകനോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു... വിവാദ വെളിപ്പെടുത്തലുമായി രഞ്ജിത്ത്തിലകനോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു... വിവാദ വെളിപ്പെടുത്തലുമായി രഞ്ജിത്ത്

English summary
kt jaleel against sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X