കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആർക്കും ഒരു വേവലാതിയും വേണ്ട; കോൺഗ്രസ്-ബിജെപി-ലീഗ് നേതാക്കളെ പോലെയാണ് എല്ലാവരുമെന്ന് ധരിക്കരുത്'

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണവും പുറത്ത് വന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശമായിട്ടായിരുന്നു അദ്ദേഹം പ്രതികരണം അയച്ചത്.

മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, എത്തിയത് സ്വകാര്യ വാഹനത്തില്‍, 6 മണിക്ക് ഹാജരായിമന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, എത്തിയത് സ്വകാര്യ വാഹനത്തില്‍, 6 മണിക്ക് ഹാജരായി

താന്‍ പറഞ്ഞത് സത്യമാണ് എന്നും അക്കാര്യത്തില്‍ ആര്‍ക്കും ഒരു വേവലാതിയും വേണ്ട എന്നും ആണ് കെടി ജലീലിന്റെ പ്രതികരണം. ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം സത്യമല്ലാതാവില്ല എന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍.

ലീഗ് തയ്യാറുണ്ടോ?

ലീഗ് തയ്യാറുണ്ടോ?

'ഞാന്‍ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോ?' - ഇതായിരുന്നു കെടി ജലീലിന്റെ ആദ്യത്തെ സന്ദേശം.

അവരെ പോലെ ആണെന്ന് ധരിക്കരുത്

അവരെ പോലെ ആണെന്ന് ധരിക്കരുത്

'പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നതുവരെ മാത്രമേ ആയുസ്സുണ്ടാകൂ. കോണ്‍ഗ്രസ്- ബിജെപി- ലീഗ് നേതാക്കളെ പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുത്. ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം, സത്യമല്ലാതാവില്ല'- ഇതായിരുന്നു രണ്ടാമത്തെ സന്ദേശം.

വേവലാതി വേണ്ട

വേവലാതി വേണ്ട

'ആര്‍ക്കും ഒരു വേവലാതിയും വേണ്ട. കുപ്രചരണങ്ങളില്‍ സത്യം തോല്‍പിക്കപ്പെട്ടിട്ടില്ല' എന്ന് പറഞ്ഞുകൊണ്ടാണ് ജലീലിന്റെ സന്ദേശങ്ങള്‍ അവസാനിക്കുന്നത്. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വച്ചാണ് അദ്ദേഹം ഈ സന്ദേശങ്ങള്‍ അയച്ചിട്ടുള്ളത്.

അതിരാവിലെ എത്തി

അതിരാവിലെ എത്തി

രാവിലെ ആറ് മണിയോടെയാണ് കെടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിയത്. സിപിഎം മുന്‍ എംഎല്‍എയുടെ കാറില്‍ ആയിരുന്നു അദ്ദേഹം എത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ജലീല്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നില്ല.

Recommended Video

cmsvideo
NIA questions KT Jaleel in connection with Kerala gold smuggling case | Oneindia Malayalam
രാജിവയ്ക്കണമെന്ന്

രാജിവയ്ക്കണമെന്ന്

കെടി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യമുവായി പ്രതിപക്ഷവും ബിജെപിയും രംഗത്ത് വന്നുകഴിഞ്ഞു. ജലീല്‍ ഇനിയും ഭരണത്തില്‍ കടിച്ചുതൂങ്ങരുത് എന്നാണ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. സ്വര്‍ണക്കടത്തിനായി പദവി ദുരുപയോഗം ചെയ്ത ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഹിതകരമല്ലെന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്.

നാണം കെടാതെ കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല, ഇനിയും ന്യായീകരിക്കരുതെന്ന് കെ സുരേന്ദ്രന്‍നാണം കെടാതെ കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല, ഇനിയും ന്യായീകരിക്കരുതെന്ന് കെ സുരേന്ദ്രന്‍

ജലീലിന് തോർത്ത് വാങ്ങാൻ ബല്‍റാമിന്റെ വക 25, ധർമയുദ്ധങ്ങൾ കൊച്ചുവെളുപ്പാൻകാലത്തായെന്ന് ഷിബു ബേബിജോൺ ജലീലിന് തോർത്ത് വാങ്ങാൻ ബല്‍റാമിന്റെ വക 25, ധർമയുദ്ധങ്ങൾ കൊച്ചുവെളുപ്പാൻകാലത്തായെന്ന് ഷിബു ബേബിജോൺ

English summary
KT Jaleel sends message to Journalists from NIA office, while he was called for questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X