കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂരില്‍ തകര്‍ക്കപ്പെട്ടത് പലരുടെയും കടകള്‍; വ്യാജപ്രചാരണം നടത്തിയ കെടി ജലീല്‍ മാപ്പുപറയണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Google Oneindia Malayalam News

കോഴിക്കോട്: താനൂരില്‍ ഹര്‍ത്താലിന്റെ മറവില്‍ ഒരുവിഭാഗത്തിന്റെ മാത്രം കടകള്‍ തകര്‍ക്കപ്പെട്ടെന്ന് വ്യാജപ്രചാരണം നടത്തിയ മന്ത്രി കെ ടി ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. താനൂരില്‍ ഒരു വിഭാഗത്തിന്റെ മാത്രം കടകള്‍ തകര്‍ക്കപ്പെട്ട ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. വസ്തുത മറ്റൊന്നായിരിക്കെ അദ്ദേഹം മാപ്പുപറയണം. അല്ലെങ്കില്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലാകെ മുസ്‌ലിംവേട്ട നടത്തി ഇടതു സര്‍ക്കാര്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടന്നു എന്ന പേരില്‍ സംസ്ഥാനത്താകെ പോലിസ് ഭീകരാന്തരീഷം സൃഷ്ടിക്കുകയാണ്. കഠ്‌വയില്‍ സംഘ്പരിവാര്‍ ഭീകരര്‍ ബിജെപി നേതൃത്വത്തിന്റെയും പോലിസിന്റെയും പിന്തുണയോടെ പിഞ്ചുബാലികയെ കൂട്ടബലാത്സംഗം ചെയ്തതിനെതിരെ രാജ്യത്താകെ പടരുന്ന അമര്‍ഷത്തെ വഴിതിരിച്ചുവിടാനാണ് കേരള പോലിസ് ആസുത്രിതമായി ശ്രമിക്കുന്നത്. ആ സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ആ പെകുട്ടിയുടെ ചിത്രം ഉപയോഗിച്ചു എന്ന പേരില്‍ ക്രൂരപീഡകര്‍ക്കു ചുമത്തേണ്ടുന്ന പോക്‌സോ ചുമത്തി കേസെടുക്കുന്നത് അതുകൊണ്ടാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

 ktjaleel

ഗുജറാത്തിലും യുപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ ബിജെപി സര്‍ക്കാറുകള്‍ ചെയ്ത അതെ വംശീയവെറിയാണ് കേരള പോലിസും പ്രകടിപ്പിക്കുന്നത്്. ഇടതു സര്‍ക്കാര്‍ നിലപാട് തിരുത്തി ജനങ്ങളോട് മാപ്പ് പറയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജോസഫ്് ജോണ്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി സി ഭാസ്‌ക്കരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ മാധവന്‍, ജില്ലാ മീഡിയ സെക്രട്ടറി മുസ്തഫ പാലാഴി എന്നിവര്‍ പങ്കടുത്തു.

English summary
kt jaleel should apologize to for fake allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X