Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ജലീല്‍ രാജിവെക്കുംവരെ പ്രക്ഷോഭമെന്ന് യൂത്ത് ലീഗ്; ചോദ്യങ്ങളുമായി വീണ്ടും ഫിറോസ്

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ രാജിവെക്കും വരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജറായി ബന്ധുവിനെ നിയമിച്ചതാണ് വിവാദം. ഈ വിഷയം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആണ് പരസ്യമാക്കിയത്.

30

വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അതിനുള്ള പ്രതികരണമായിട്ടാണ് ഫിറോസ് വീണ്ടും മാധ്യമങ്ങളെ കണ്ടത്. മന്ത്രിയുടെത് വസ്തുനിഷ്ഠമായ മറുപടിയല്ല. പേഴ്‌സണല്‍ സ്റ്റാഫിലേക്കുള്ള നിയമനം പോലെയല്ല മൈനോരിറ്റി ബോര്‍ഡിലേക്കുള്ള നിയമനമെന്ന് ഫിറോസ് പറഞ്ഞു.

ബോര്‍ഡിലേക്കുള്ള നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമാണ്. ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനമുണ്ട്. മന്ത്രി നടത്തിയ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ഉണ്ടായിട്ടുണ്ടോ എന്നും ഫിറോസ് ചോദിച്ചു.

നിയമനത്തിന് ഏഴ് പേര്‍ അപേക്ഷ നല്‍കിയെന്നാണ് മന്ത്രി പറഞ്ഞത്. അവര്‍ക്ക് യോഗ്യതയില്ലാത്തതിനാലാണ് നിയമനം നടത്താതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ പുറത്തുവിടാന്‍ മന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി ഒപ്പുവച്ച മന്ത്രിസഭാ യോഗ തീരുമാനം ലംഘിച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. കോര്‍പറേഷനില്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത മുസ്ലിം ലീഗുകാരുണ്ടെങ്കില്‍ പേരുകള്‍ പുറത്തുവിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+