കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാര്‍മികത ഉണ്ടെങ്കില്‍ ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല, സമ്മര്‍ദം കടുപ്പിച്ച് പ്രതിപക്ഷം!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധാര്‍മികത ഉണ്ടെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് അതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജലീലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് മുസ്ലീം യൂത്ത് ലീഗും പറഞ്ഞു. ജലീലിന്റെ രാജിക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്.

1

ജലീലിന്റേത് ദുരൂഹമായ ഇടപെടലാണെന്ന് തങ്ങള്‍ ആദ്യം മുതലേ ഉന്നയിച്ചിരുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന് മന്ത്രി ജലീലും കൂട്ടുനിന്നിട്ടുണ്ട്. ശിവശങ്കരന്റെ കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി ജലീലിന്റെ കാര്യത്തിലും കാണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വെച്ച് ഇന്ന് രാവിലെയാണ് മന്ത്രിയെ ചോദ്യം ചെയ്തത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രിയോട് വിവരങ്ങള്‍ തേടിയെന്നാണ് സൂചന. പ്രോട്ടോക്കോള്‍ ലംഘനത്തെ കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.

സഞ്ജയ് റാവത്തിനെതിരെ വീഡിയോ കോള്‍ ഭീഷണി, കങ്കണയുടെ ആരാധകന്‍ അറസ്റ്റില്‍, വിടാതെ ശിവസേന!!സഞ്ജയ് റാവത്തിനെതിരെ വീഡിയോ കോള്‍ ഭീഷണി, കങ്കണയുടെ ആരാധകന്‍ അറസ്റ്റില്‍, വിടാതെ ശിവസേന!!

അതേസമയം നയതന്ത്ര ബാഗില്‍ മതഗ്രന്ഥങ്ങള്‍ വന്നതിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള മന്ത്രിയുടെ ബന്ധത്തെകുറിച്ചും അന്വേഷണ സംഘം തേടിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന് മന്ത്രി കൂട്ടുനിന്നുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ ചോജ്യം ചെയ്യല്‍ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരം ആരംഭിക്കുകയാണ്. ഇന്ന് തന്നെ സമരം ആരംഭിക്കുമെന്ന് ബിജെപി വ്യക്തമാക്കി.

സോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കങ്കണ; 'നിങ്ങളും ഒരു സ്ത്രീയല്ലേ;നിശബ്ദത വിലയിരുത്തപ്പെടുംസോണിയയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കങ്കണ; 'നിങ്ങളും ഒരു സ്ത്രീയല്ലേ;നിശബ്ദത വിലയിരുത്തപ്പെടും

ജലീലിന്റെ മൊഴികള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അദ്ദേഹത്തെ വീണ്ടും വിളിച്ച് വരുത്തുമെന്നാണ് സൂചന. രാവിലെ സ്വകാര്യ വാഹനത്തിനാണ് മന്ത്രി ഇഡിയുടെ ഓഫീസിലെത്തിയത്. അതുകൊണ്ട് ആരും അറിഞ്ഞിരുന്നില്ല. സുഹൃത്തിന്റെ വീട്ടിലാണ് ഔദ്യോഗിക വാഹനം വെച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ മന്ത്രി മലപ്പുറത്തേക്ക് മടങ്ങി. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും ജലീല്‍ നേരത്തെ പറഞ്ഞിരുന്നു.

റിയ ബംഗാളി ബ്രാഹ്മണ സ്ത്രീ, കോണ്‍ഗ്രസ് പ്രചാരണം മമത മോഡലില്‍... ബിജെപിയെ പൂട്ടാന്‍ മാസ്റ്റര്‍ ഗെയിം!റിയ ബംഗാളി ബ്രാഹ്മണ സ്ത്രീ, കോണ്‍ഗ്രസ് പ്രചാരണം മമത മോഡലില്‍... ബിജെപിയെ പൂട്ടാന്‍ മാസ്റ്റര്‍ ഗെയിം!

English summary
kt jaleel should resign says ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X