രാമനവമി ആക്രമം; ആഘോഷം സ്നേഹം പങ്കുവെക്കലാണ്, മനുഷ്യരെ കൊല്ലാനല്ല; കെടി ജലീല്‍
രാമനവമി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തുടനീളം നടന്ന അക്രമ സംഭവങ്ങളില്‍ സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെടി ജലീല്‍ എം ല്‍ എ. ആഘോഷങ്ങൾ സ്നേഹം ചൊരിയാനാണ്, മനുഷ്യരെ കൊല്ലാനല്ലെന്ന് അഭിപ്രായപ്പെടുന്ന എം എല്‍ എ ഹിന്ദുത്വ ശക്തികൾ നാടിൻ്റെ സമാധാനം കെടുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും ആരോപിക്കുന്നു.ജനനേതാക്കളെന്ന് പറയപ്പെടുന്നവർ നടത്തുന്ന വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീംകോടതി പ്രകടിപ്പിച്ച അഭിപ്രായം പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ആഘോഷങ്ങൾ സ്നേഹം ചൊരിയാനാണ്, മനുഷ്യരെ കൊല്ലാനല്ല.
ഈ പ്രാവശ്യത്തെ രാമ നവമി ആഘോഷങ്ങൾ ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, കർണ്ണാടക, ജാർകണ്ഡ്, ബിഹാർ, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പലയിടത്തും വിദ്വേഷ പ്രചരണത്തിനും അത്യന്തം പ്രകോപനം സൃഷ്ടിക്കുന്നതിനുമാണ് സംഘ് പരിവാരങ്ങൾ ഉപയോഗിച്ചത്. കർണാടകയിലും ബംഗാളിലും ഓരോ പേർ സംഘർഷത്തിലും വെടിവെപ്പിലും കൊല്ലപ്പെട്ടു. ബറോഡയിലും സൂറത്തിലും ഉൾപ്പടെ പല നഗരങ്ങളിലെയും ന്യൂനപക്ഷങ്ങൾ താമസിക്കുന്ന മേഖലകളിൽ അതീവ പ്രകോപനപരമായാണ് ആഘോഷങ്ങൾ തിമർത്തത്.

ഘോഷയാത്രകൾ മണിക്കൂറുകളോളം നിലയുറപ്പിച്ചത് മുസ്ലിം പള്ളികൾക്ക് മുന്നിലാണ്. റംസാൻ കാലത്ത് പള്ളികളിൽ ആരാധനക്കെത്തിയവരെ നോക്കി "മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്ക് പോവുക" എന്ന മുദ്രാവാക്യം മുഴക്കിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്നേഹവും സന്തോഷവും കളിയാടേണ്ട രാമനവമി ആഘോഷങ്ങൾ പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്ന കാട്ടാളത്വം ഒരുനിലക്കും അംഗീകരിക്കാനാവില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയും അവരെ നിയന്ത്രിക്കുന്ന ആർ.എസ്.എസും ഹീനമായ ഇത്തരം തെമ്മാടിത്തങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടാത്തത് തീർത്തും അപലപനീയമാണ്.
മഹാരാഷ്ട്രയിലെ ഒരു പള്ളിയിൽ കയറി ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ച ഇമാമിനെ അക്രമിക്കുകയും ബലാൽക്കാരം താടി വടിക്കുകയും ചെയ്തതായ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. കർണ്ണാടകയിൽ നാൽക്കാലിക്കച്ചവടക്കാരനായ ഇദ്രീസ് പാഷയെ ഇന്നലെയാണ് പശു സംരക്ഷകർ ക്രൂരമായി കൊല ചെയ്തത്. ഹിന്ദുത്വ ശക്തികൾ നാടിൻ്റെ സമാധാനം കെടുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.
ജനനേതാക്കളെന്ന് പറയപ്പെടുന്നവർ നടത്തുന്ന വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീംകോടതി പ്രകടിപ്പിച്ച അഭിപ്രായം പ്രതീക്ഷ നൽകുന്നു. നീതിബോധവും നട്ടെല്ലുമുള്ള ന്യായാധിപൻമാരുടെ തലമുറ വേരറ്റ് പോയിട്ടില്ലെന്ന പ്രഖ്യാപനമാണ് ജസ്റ്റിസ് കെ.എം ജോസഫിൻ്റെ പ്രതികരണം വ്യക്തമാക്കുന്നത്. തല കുനിച്ചു കൊടുക്കാനല്ല ശിരസ്സ് ഉയർത്തിപ്പിടിക്കാനാണ് വർത്തമാന ഇന്ത്യ ഓരോ പൗരനോടും ആവശ്യപ്പെടുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications