കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ്സിന്‍റെ അകം നിറയെ, "ഹെംലൊക്ക്" ചെടിയുടെ വിഷനീരാണ്; കെടി ജലീല്‍

Google Oneindia Malayalam News

തിരുവനന്തരം: തലസ്ഥാന നഗരിയുടെ ഒരു വിളിപ്പാടകലെ തേമ്പാമൂടിൽ തിരുവോണത്തലേന്ന് അരങ്ങേറിയ അതിക്രൂരമായ കൊലപാതകങ്ങളെ ശക്തിയുക്തം അപലപിക്കുന്നതായി മന്ത്രി കെടി ജലീല്‍. ഇരട്ടക്കൊലക്ക് കുപ്രസിദ്ധിയാർജിച്ചവരാണ് കൈപ്പത്തിക്കാരും കോണിക്കാരും. ശാന്തിമന്ത്രത്തിൽ ഉറുക്കു കെട്ടുന്നവരെന്ന് പാടിനടക്കുന്ന "പച്ച"പ്പാണൻമാർ നടത്തിയ, കുനിയിലെ ഇരട്ടക്കൊലയും മണ്ണാർക്കാട്ടെ ഇരട്ടക്കൊലയും വലതുപക്ഷ പത്രങ്ങളും ചാനലുകളും തമസ്കരിച്ചെങ്കിലും മലയാളിയുടെ മനസ്സിൽ കനത്ത വിങ്ങലായി ഇന്നുമുണ്ടെന്നും അ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കെടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഖദറൻമാർ

ഖദറൻമാർ

അഹിംസാവാദികളെന്ന് സ്വയം ഘോഷിക്കുന്ന ഖദറൻമാർ വെട്ടിക്കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളായ ഹഖ് മുഹമ്മദിനും മിഥിലാജിനും ഒരുപിടി കണ്ണീർപൂക്കൾ. തലസ്ഥാന നഗരിയുടെ ഒരു വിളിപ്പാടകലെ തേമ്പാമൂടിൽ തിരുവോണത്തലേന്ന് അരങ്ങേറിയ അതിക്രൂരമായ കൊലപാതകങ്ങളെ ശക്തിയുക്തം അപലപിക്കുന്നു. രണ്ടു ചെറുപ്പക്കാരുടെ ജീവനെടുത്ത കാപാലികൻമാരെ ഉടൻ കണ്ടെത്തി കൽതുറുങ്കിലടക്കണം.

 നേരത്തെയും സഖാക്കൾക്കെതിരെ

നേരത്തെയും സഖാക്കൾക്കെതിരെ


ഇതേ സ്ഥലത്ത് നേരത്തെയും സഖാക്കൾക്കെതിരെ സമാന ആക്രമണം നടന്നിരുന്നു. അതിനും നേതൃത്വം നൽകിയത് ത്രിവർണ്ണപതാകക്കാർ തന്നെയായിരുന്നു. ആർ എസ്.എസും കോൺഗ്രസ്സും ലീഗും ഒരു മെയ്യായി നിന്നാണ് മതനിരപേക്ഷതയുടെ കാവൽക്കാരെ വകവരുത്തുന്നത്. വർഗീയ സഖ്യത്തിന് നിലനിൽക്കണമെങ്കിൽ കമ്യൂണിസ്റ്റുകാർ ഇല്ലാതാകണമന്നത് അവരുടെ പൊതുതാൽപര്യമാണ്.

കൈപ്പത്തിക്കാരും കോണിക്കാരും

കൈപ്പത്തിക്കാരും കോണിക്കാരും

ഇരട്ടക്കൊലക്ക് കുപ്രസിദ്ധിയാർജിച്ചവരാണ് കൈപ്പത്തിക്കാരും കോണിക്കാരും. ശാന്തിമന്ത്രത്തിൽ ഉറുക്കു കെട്ടുന്നവരെന്ന് പാടിനടക്കുന്ന "പച്ച"പ്പാണൻമാർ നടത്തിയ, കുനിയിലെ ഇരട്ടക്കൊലയും മണ്ണാർക്കാട്ടെ ഇരട്ടക്കൊലയും വലതുപക്ഷ പത്രങ്ങളും ചാനലുകളും തമസ്കരിച്ചെങ്കിലും മലയാളിയുടെ മനസ്സിൽ കനത്ത വിങ്ങലായി ഇന്നുമുണ്ട്.

പ്രതിഷേധമുയരട്ടെ

പ്രതിഷേധമുയരട്ടെ

കാഴ്ചയിൽ സമാധാനപ്രിയരും, വേഷത്തിൽ അഹിംസാ പ്രേമികളും, വാക്കുകളിൽ സഹിഷ്ണുതാ വാദികളുമെന്ന്, പുറംതൊലിയിൽ തോന്നിപ്പിക്കുന്ന കോൺഗ്രസ്സിൻ്റെ അകം നിറയെ, "ഹെംലൊക്ക്" ചെടിയുടെ വിഷനീരാണെന്ന് കേരളം ഒരിക്കൽകൂടി അടുത്തറിഞ്ഞിരിക്കുന്നു. സ്വന്തം സഹപ്രവർത്തകരെപ്പോലും കണ്ണിൽചോരയില്ലാതെ ക്ഷേത്രാങ്കണത്തിലിട്ടും പെറ്റമ്മയുടെ ദൃഷ്ടിപഥത്തിൽവെച്ചും കശാപ്പുചെയ്യാൻ മടിയില്ലാത്ത നരാധമൻമാർക്കെതിരെ എങ്ങും എവിടെയും പ്രതിഷേധമുയരട്ടെ.

 മുംബൈയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ആശങ്കയില്ലെന്ന് മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ മുംബൈയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ആശങ്കയില്ലെന്ന് മുന്‍സിപ്പല്‍ കമ്മീഷ്ണര്‍

 കോവിഡിനെ ചെറുക്കാൻ കൊല്ലം ജില്ലയിൽ കുടുംബ കൂട്ടായ്മ, വീടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധം കോവിഡിനെ ചെറുക്കാൻ കൊല്ലം ജില്ലയിൽ കുടുംബ കൂട്ടായ്മ, വീടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധം

English summary
kt jaleel slams congress on cpm workers murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X