കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗ്യാലറിയിലിരുന്ന് കളി കാണാൻ എന്തൊരു ചന്തം!'; ഫണ്ട് വിവാദത്തിൽ ലീഗിനെതിരെ വീണ്ടും ജലീൽ

Google Oneindia Malayalam News

തിരുവനന്തപുരം; കത്വ ഫണ്ട് തിരിമറി ആരോപണത്തിൽ യൂത്ത് ലീഗിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മന്ത്രി കെടി ജലീൽ. ആരോപണം ശരിയായെന്ന് തെളിയുകയാണെന്ന് ജലീൽ പറഞ്ഞു.
മലപ്പുറത്ത് നിന്ന് പിരിച്ചതിൻ്റെയും വിദേശത്ത് നിന്ന് വന്നതിൻ്റെയും കണക്കുകൾ കിട്ടാൻ ആരുടെയൊക്കെ അടിവേരായിരിക്കും മാന്തേണ്ടി വരികയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

പരിശോധിക്കേണ്ടി വരും

പരിശോധിക്കേണ്ടി വരും

മുമ്പൊക്കെ കള്ളത്തരങ്ങൾ പൊളിയാൻ കുറേ സമയമെടുത്തിരുന്നു. ഇന്നത് എത്ര പെട്ടന്നാണ് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത്. കത്വ ഫണ്ട് തിരിമറിയുടെ നാൾവഴികൾ അറിയാൻ കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ട് നമ്പറിൻ്റെ (A/C No: 4257002100023770) 2018 ഏപ്രിൽ 20 ന് ശേഷമുള്ള സ്റ്റേറ്റ്മെൻ്റ് മാത്രം പരിശോധിച്ചാൽ മതി. കീഴ്ഘടകങ്ങൾ മുഖേന മേൽകമ്മിറ്റികൾ കയ്യോടെ വാങ്ങിയ സംഖ്യയുടെ കണക്കറിയാൻ പിരിവിന് നേതൃത്വം നൽകിയ നേതാക്കളുടെ അക്കൗണ്ടുകളും പരിശോധിക്കേണ്ടിവരും.

ഗ്യാലറിയിലിരുന്ന് കളി കാണാൻ

ഗ്യാലറിയിലിരുന്ന് കളി കാണാൻ

മലപ്പുറത്ത് നിന്ന് പിരിച്ചതിൻ്റെയും വിദേശത്ത് നിന്ന് വന്നതിൻ്റെയും കണക്കുകൾ കിട്ടാൻ ആരുടെയൊക്കെ അടിവേരായിരിക്കും മാന്തേണ്ടി വരിക? കാത്തിരുന്ന് കാണാം. ഏതായാലും ഗ്യാലറിയിലിരുന്ന് കളി കാണാൻ എന്തൊരു ചന്തം!

എല്ലാ കാര്യങ്ങളും അറിയാം

എല്ലാ കാര്യങ്ങളും അറിയാം

എത്ര രൂപ ഏതൊക്കെ തിയ്യതികളിൽ വന്നു, ഏതൊക്കെ തിയ്യതികളിൽ ആർക്കൊക്കെ പണം കൊടുത്തു, ചെക്കായിട്ടാണ് രൂപ നൽകിയതെങ്കിൽ ഏതു ബാങ്കിൽ നിന്ന് ആരുടെ അക്കൗണ്ടിൽ നിന്നാണ് പണം പിൻവലിച്ചത്, തുടങ്ങി എല്ലാ കാര്യങ്ങളും അക്കൗണ്ടിൻ്റെ സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചാൽ നിഷ്പ്രയാസം അറിയാം.

ചോദ്യം ചെയ്യേണ്ടി വരും

ചോദ്യം ചെയ്യേണ്ടി വരും

അന്വേഷണസംഘം വെടുപ്പിൽ അത് ചെയ്യുകതന്നെ ചെയ്യും. പബ്ലിക്ക് പ്രോസിക്യൂട്ടർമാർ ക്ക് കൈക്കൂലി നൽകിയെന്നാണത്രെ യൂത്ത്ലീഗ് നേതാക്കൾ, മുക്കിയ കാര്യം മൂടിവെക്കാൻ അടക്കം പറയുന്നത്.അങ്ങിനെയെങ്കിൽ നിജസ്ഥിതി അറിയാൻ പഠാൻകോട്ട് കോടതിയിലേയും ജമ്മു കോടതിയിലേയും പബ്ലിക്ക് പ്രോസിക്യൂട്ടർമാരെയും ചോദ്യം ചെയ്യേണ്ടി വരും.

ഇഡിക്ക് എളുപ്പമാകും

ഇഡിക്ക് എളുപ്പമാകും

അന്വേഷണ പരിതിയിൽ അഡ്വ: മുബീൻ ഫാറൂഖിയേയും തീർച്ചയായും കൊണ്ടുവരുമെന്നുറപ്പ്. പരാതി ആരെങ്കിലും ED ക്ക് കൊടുത്താൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കാനാകും.
ലീഗ് നേതാവ് കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് കേസ് വാദിക്കാൻ കപിൽ സിബിൽ! കത്വയിൽ പിച്ചിച്ചീന്തപ്പെട്ട് എരിഞ്ഞെരിഞ്ഞമർന്ന പെൺകുട്ടിക്കായി കേസില്ലാ വക്കീലായ മുബീൻ ഫാറൂഖി!! എന്തൊരു സമുദായ സ്നേഹം!!! പകരം വെക്കാനില്ലാത്ത പാർട്ടി തന്നെ. സമ്മതിച്ചു.

യൂത്ത് ലീഗിന്റെ വാദത്തിന് ബലം ലഭിക്കുന്നു; മുബീന്‍ ഫാറൂഖ് കേസില്‍ സഹായം നല്‍കിയെന്ന് പ്രോസിക്യൂട്ടര്‍യൂത്ത് ലീഗിന്റെ വാദത്തിന് ബലം ലഭിക്കുന്നു; മുബീന്‍ ഫാറൂഖ് കേസില്‍ സഹായം നല്‍കിയെന്ന് പ്രോസിക്യൂട്ടര്‍

അപവാദ പരാമര്‍ശമുള്ള വീഡിയോ: ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേഷ് അറസ്റ്റില്‍!!അപവാദ പരാമര്‍ശമുള്ള വീഡിയോ: ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേഷ് അറസ്റ്റില്‍!!

കേരളത്തിലെ കോൺഗ്രസ്, ബിജെപി നേതാക്കൾക്ക് ഒരേ ഭാവവും സ്വരവും; എ വിജയരാഘവൻകേരളത്തിലെ കോൺഗ്രസ്, ബിജെപി നേതാക്കൾക്ക് ഒരേ ഭാവവും സ്വരവും; എ വിജയരാഘവൻ

English summary
KT Jaleel Slams Muslim League Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X