• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുന്നോക്ക സംവരണം; ലീഗിനോട് 4 ചോദ്യങ്ങളുമായി ജലീൽ..അന്നത്തെ പിന്തുണ എന്തിന്റെ പേരിലായിരുന്നു

തിരുവനന്തപുരം; മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ നടപടി തിരഞ്ഞെടുപ്പ് അടുക്കവെ സംസ്ഥാനത്ത് ചൂട് പിടിച്ചിരിക്കുകയാണ്. നിലവിൽ സംവരണമില്ലാത്ത നാല്ക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്കാണ് സംവരണത്തിന് അർഹത.

സിപിഎമ്മും ബിജെപിയും കോൺഗ്രസും സംവരണത്തെ അനുകൂലിക്കുമ്പോൾ പ്രതിപക്ഷത്തെ മറ്റൊരു പ്രധാന കക്ഷിയായ മു്സലീം ലീഗും മറ്റ് മുസ്ലീം സംഘടനകളും ശക്തമയ എതിർപ്പാണ് വിഷയത്തിൽ ഉയർത്തുന്നത്. അതേസമയം ലീഗിന്റെ വിമർശനങ്ങളിൽ നിരവധി ചോദ്യമുയർത്തുകയാണ് മന്ത്രി കെടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

സംവരണം പിൻവലിക്കുമോ?

സംവരണം പിൻവലിക്കുമോ?

ഇരയേയും വേട്ടക്കാരനേയും ഒരേസമയം തോളിലിട്ട് താലോലിക്കുന്നവരുടെ മുഖംമൂടി പിച്ചിച്ചീന്തപ്പെടും

1) ലീഗും കോൺഗ്രസ്സും ഏതെങ്കിലും കാലത്ത് കേരളത്തിൽ അധികാരത്തിൽ വന്നാൽ LDF കൊണ്ടുവന്നു എന്നാക്ഷേപിക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം പിൻവലിക്കുമോ?

എന്തിന്റെ പേരിലായിരുന്നു?

എന്തിന്റെ പേരിലായിരുന്നു?

2) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ (2016) UDF പ്രകടനപത്രികയിൽ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണമേർപ്പെടുത്തുമെന്ന് എന്തിനായിരുന്നു പ്രഖ്യാപിച്ചത്? അതിനെ ലീഗ് പിന്തുണച്ചത് എന്തിൻ്റെ പേരിലായിരുന്നു?

എങ്ങനെയാണ് പിന്തുണക്കുക

എങ്ങനെയാണ് പിന്തുണക്കുക

3) രാജ്യവ്യാപകമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന 10% സാമ്പത്തിക സംവരണ നിയമത്തിൻ്റെ അടിസ്ഥാത്തിൽ, കേരളത്തിലെ LDF സർക്കാർ നടപ്പിലാക്കിയ സംവരണത്തെ കയ്യും മെയ്യും മറന്ന് പിന്തുണക്കുന്ന കോൺഗ്രസ്സിനെ, അവർ നേതൃത്വം നൽകുന്ന ഐക്യമുന്നണിയെ, ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും എങ്ങിനെയാണ് പിന്തുണക്കുക?

മുസ്ലീം ലീഗ് ഏറ്റെടുക്കാത്തത്

മുസ്ലീം ലീഗ് ഏറ്റെടുക്കാത്തത്

4) പുതിയ സംവരണം മുസ്ലിങ്ങൾ ഉൾപ്പടെയുള്ള പിന്നോക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലീഗ് ആത്മാർത്ഥമായി കരുതുന്നുണ്ടെങ്കിൽ അതിനെതിരായ പ്രക്ഷോഭത്തിൻ്റെ നേതൃത്വം മുസ്ലിംലീഗ് എന്തുകൊണ്ടാണ് ഏറ്റെടുക്കാത്തത്?

വേട്ടക്കാരനെയും ഇരയേയും ഓരേ കൂട്ടിലിട്ട് LDF നെ താറടിക്കാൻ ശ്രമിക്കുന്നവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിയുക തന്നെചെയ്യും.

'ദിലീപേട്ടാ..എനിക്കിപ്പോൾ വേണ്ടത് പണം';അന്നത്തെ പൾസർ സുനിയുടെ കത്ത്, തുറന്ന് പറച്ചിലുമായി വിപിൻ ലാൽ

ഗെയില്‍; കഴിഞ്ഞ സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി

തദ്ദേശ തിരഞ്ഞെടുപ്പ്: വാഹന പ്രചാരണത്തിന് കര്‍ശന നിര്‍ദേശങ്ങള്‍, ഉച്ചഭാഷിണിക്ക് അനുമതി വേണം!!

തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തലവേദനയായി വയല്‍കിളികള്‍; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

English summary
KT Jaleel Slams Muslim League On Economic Reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X