കെടി ജലീല്‍ മല്‍സരിക്കില്ല; നേതൃത്വത്തെ അറിയിച്ചു, മണ്ഡലം ഉറപ്പിച്ച് യുഡിഎഫ്, ട്വിസ്റ്റിന് സാധ്യത
മലപ്പുറം: ജില്ലയില്‍ ഇടതുപക്ഷം തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് തവനൂര്‍. തിരൂര്‍, പൊന്നാനി താലൂക്കുകളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച തവനൂര്‍ മണ്ഡലത്തില്‍ പഴയ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിന്റെ ഭാഗങ്ങളുമുണ്ട്. കുറ്റിപ്പറത്ത് പികെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി അത്ഭുതം കാണിച്ച കെടി ജലീല്‍ അന്നുമുതല്‍ ഇടത്തോട്ട് ചാഞ്ഞാണ് രാഷ്ട്രീയം പയറ്റുന്നത്.
മുസ്ലിം ലീഗില്‍ നിന്ന് പുറത്തായ പിന്നാലെ മുസ്ലിം ലീഗിലെ പ്രമുഖനെ തന്നെ പരാജയപ്പെടുത്തിയാണ് കെടി ജീലല്‍ തുടക്കമിട്ടത്. തവനൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം മൂന്ന് തിരഞ്ഞെടുപ്പ് നടന്നു. മൂന്നിലും വിജയിച്ചത് കെടി ജലീല്‍ തന്നെ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കെടി ജലീല്‍ ഇനിയും മല്‍സരിക്കുമോ എന്ന ചോദ്യം സജീവമാണ്. താല്‍പ്പര്യമില്ലെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

2011ല്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിനെ 7000 വോട്ടിന് പരാജയപ്പെടുത്തിയാണ് കെടി ജലീല്‍ നിയമസഭയിലെത്തിയത്. 2016ല്‍ ഇഫ്തിഖാറുദ്ദീനെ 17000 വോട്ടിന് പരാജയപ്പെടുത്തി മികച്ച വിജയം നേടി. മൂന്നാം തവണ വീഴുമോ എന്ന തോന്നലുണ്ടാക്കി അവസാന നിമിഷം കയറി പറ്റുകയായിരുന്നു കെടി ജലീല്‍. സന്നദ്ധ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കി യുഡിഎഫ് കളം നിറഞ്ഞപ്പോള്‍ ജലീലിന്റെ ഭൂരിപക്ഷം 2000ത്തില്‍ താഴെയായി ചുരുങ്ങി.
ഇനി ഇല്ലെന്ന് കെടി ജലീല്‍
മൂന്ന് ടേം മല്‍സരിച്ച് ജയിച്ചതിനാല്‍ ഇനിയും മല്‍സരിക്കാനില്ല എന്ന് കെടി ജലീല്‍ പറയുന്നു. ഇക്കാര്യം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മല്‍സരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ആലോചിച്ച് തീരുമാനിക്കും. പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരത്തിന് എതിരെ മല്‍സരിക്കുമെന്നത് വ്യാജ വാര്ത്തകയാണെന്ന് കെടി ജലീല്‍ മീഡിയ വണ്ണിനോട് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല എന്നാണ് കെടി ജലീലിന്റെ വിലയിരുത്തല്‍. മുമ്പും സമാനമായ രീതിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറിയിട്ടുണ്ട്. തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത്. മലപ്പുറത്തെ 16 സീറ്റും ഒരിക്കലും യുഡിഎഫിന് കിട്ടുന്ന സാഹചര്യമുണ്ടാകില്ലെന്ന് കെടി ജലീല്‍ പറയുന്നു.
കെടി ജലീല്‍ ഇല്ലെങ്കില്‍ മണ്ഡലം വേഗത്തില്‍ പിടിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. പിവി അന്‍വര്‍ ഈ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന പ്രചാരണം അടുത്തിടെ ഉണ്ടായിരുന്നു. എവിടെയും മല്‍സരിക്കാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയ പിവി അന്‍വര്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് ഒടുവിലെ വിവരം. നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം കെടി ജീലീല്‍ തവനൂരില്‍ വീണ്ടും മല്‍സരിക്കുമെന്ന് തന്നെയാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.
-
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
3 പേർ മത്സരിച്ച 5 മണ്ഡലങ്ങളിലെ സാധ്യതകൾ; ഈ ട്രെൻഡ് ഗുണകരമെന്ന് വിലയിരുത്തൽ -
25,000 ന് മുകളിൽ ബിജെപി വോട്ടുകൾ, ട്വൻ്റി 20 വോട്ടുകളും; തൃക്കാക്കരയിൽ വിജയിക്കുമെന്ന് അഖിൽ മാരാർ -
'തിരഞ്ഞെടുപ്പിന് മുന്നേ വേണമെങ്കിൽ എനിക്കിത് പറയാമായിരുന്നു';തുറന്നടിച്ച് പിവി ശ്രീനിജിൻ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
തരംഗമെങ്കില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് മുസ്ലീം ലീഗ്; 'ന്യൂനപക്ഷ ഏകീകരണം ഉണ്ടായി' -
ജയിച്ചാൽ സംസ്ഥാന സർക്കാരിനെ കാത്ത് നിൽക്കില്ല, നേരെ മോദിയുടെ അടുത്തേക്കെന്ന് മേജർ രവി -
കുതിച്ച് കുന്നമംഗലവും കിതച്ച് റാന്നിയും- പ്രതീക്ഷിച്ചത് 85, നഗരവോട്ടുകൾ കുറഞ്ഞത് തിരിച്ചടിയായി -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
പൊട്ടിയെന്നുറപ്പിച്ചോ! പൊട്ടിത്തെറിച്ച് അച്ഛൻ– മകൻ കോംബോ, പ്രതീക്ഷിച്ച ക്രിസ്ത്യൻ വോട്ടുകൾ വീണില്ലേ?












Click it and Unblock the Notifications