കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്‌ലിം വാദമുയർത്തുന്നവർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീൽ

  • By Desk
Google Oneindia Malayalam News

ആലുവയില്‍ ഉസ്മാനെന്നയാളെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ തല്‍പരകക്ഷികളും ചില ചാനലുകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ മുസ്‌ലിം സമുദായത്തെ രക്ഷിക്കാനല്ല ഒറ്റപ്പെടുത്താനാണ് ഉപകരിക്കുകയെന്ന് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി മാധ്യമ ഇടപെടലുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരോ മുസ്‌ലിം വിരുദ്ധരോ അല്ലെന്നും ഹിന്ദു-മുസ്‌ലിം വര്‍ഗീയതകള്‍ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതി മുന്നോട്ട് പോകുന്നവരാണ് പിണറായി സര്‍ക്കാരെന്നും ഒരേസമയം ഇരുഭാഗത്തുമുള്ള വര്‍ഗീയവാദികളാല്‍ എതിര്‍ക്കപ്പെടുന്നു എന്നുള്ളത് സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നതിന്റെ വ്യക്തമായ സൂചികയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

തത്പരകക്ഷികള്‍

തത്പരകക്ഷികള്‍

നോമ്പും ഉസ്മാനും
ആലുവയിൽ ഉസ്മാനെന്നയാളെ പോലീസ് അകാരണമായി മർദ്ദിച്ചുവെന്ന് പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് തൽപരകക്ഷികളും ചില ചാനലുകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾ മുസ്ലിം സമുദായത്തെ രക്ഷിക്കാനല്ല ഒറ്റപ്പെടുത്താനാണ് ഉപകരിക്കുക . നോമ്പ് കാരനായ ഉസ്മാനെ മർദ്ദിച്ചു എന്നാണ് നിയമസഭക്കകത്ത് പ്രതിപക്ഷവും പുറത്ത് ഇടതുപക്ഷവിരുദ്ധ പത്രദൃശ്യ മാധ്യമങ്ങളും പറഞ്ഞ് കൊണ്ടിരിക്കുന്നത് .

അച്ചടക്ക നടപടി

അച്ചടക്ക നടപടി

നോമ്പ്കാലം സഹനത്തിന്റെ മാസമെന്നാണ് ഇസ്ലാംമത വിശ്വാസികൾ കരുതുന്നത് . ക്ഷമ വിശ്വാസിയുടെ മുഖമുദ്രയാകേണ്ട സമയത്താണ് , പറഞ്ഞവസാനിപ്പിച്ച ഒരു പ്രശ്നം വീണ്ടും കുത്തിപ്പൊക്കി പ്രകോപനമുണ്ടാക്കി "നോമ്പുകാരനായ" ഉസ്മാൻ പോലീസ് ഡ്രൈവറായ അഫ്സലെന്ന മറ്റൊരു "നോമ്പുകാരന്റെ" ദേഹത്ത് കൈവെച്ചത് . ആ ഘട്ടത്തിൽ അഫ്സലിന്റെ രക്ഷക്കെത്തി ഉസ്മാനെ മർദ്ദിച്ചുവെന്ന് അദ്ദേഹം തന്നെ പറയുന്ന പോലീസുകാരിൽ ഒരാൾ മറ്റൊരു "നോമ്പുകാരനായ" അബ്ദുൽ ജലീലാണ് . ASI പുഷ്പരാജനും കൂടെയുണ്ടായിരുന്നു . തുടക്കമിട്ടത് ഉസ്മാനാണെങ്കിലും പോലീസ് കാണിക്കേണ്ട അവധാനത കാണിച്ചില്ലെന്നതിന്റെ പേരിലാണ് മൂന്ന് പോലീസുകാർക്കുമെതിരെ അച്ചടക്ക നടപടി ഉണ്ടായത് .

എസ്ഡിപിഐയും ബിജെപിയും

എസ്ഡിപിഐയും ബിജെപിയും

ഉസ്മാനെ രക്ഷിക്കാനെന്ന മട്ടിൽ സ്റ്റേഷനിലും ആശുപത്രിയിലുമെത്തി കുഴപ്പത്തിന് ശ്രമിച്ചവരിൽ ഭൂരിഭാഗവും ആരായിരുന്നു ? കോൺഗ്രസ്സുകാരോ ലീഗുകാരോ ആയിരുന്നോ ? അല്ലെന്നതല്ലേ യാഥാർത്ഥ്യം . തന്റെ എളാപ്പയുടെ മകനായ ഉസ്മാനെ രക്ഷിക്കാനെന്ന വ്യാജേന പ്രശ്നത്തിൽ ഇടപെട്ട ഇസ്മായിലിനെതിരെ ഭീകരപ്രവർത്തനത്തിന് ഒത്താശചെയ്ത് കൊടുത്തതുൾപ്പടെ നിരവധി കേസുകളാണുള്ളതെന്ന് രേഖകൾ സാക്ഷ്യപ്പെട്ടുത്തുന്നുണ്ട് . SDPI ക്ക് വേണ്ടി BJP യും BJP ക്ക് വേണ്ടി SDPI യും പരസ്പരം വാദിക്കുന്നത് ഒന്നില്ലെങ്കിൽ മറ്റൊന്നുണ്ടാവില്ലെന്ന ബോദ്ധ്യത്തിന്റെ കൂടി വെളിച്ചത്തിലാണ് .

പ്രതി

പ്രതി

ഉസ്മാനെന്ന കഥാപുരുഷന് കാക്കിയോട് മുമ്പേ അലർജിയാണെന്നത് രഹസ്യമായപരസ്യമാണ് . ഈ 'പഞ്ചപാവംഇര' ഒരു SI യെ മർദ്ദിച്ച കേസിലെ പ്രതിയാണെന്ന കാര്യം ബോധപൂർവ്വം ചാനലുകളും പത്രങ്ങളും മറച്ചുവെച്ചു . പ്രതിപക്ഷവും അത് ഒളിപ്പിച്ചുവെച്ചു . തങ്ങളുദ്ദേശിച്ചത് നടക്കാൻ എന്ത് നെറികെട്ട മാർഗ്ഗവും സ്വീകരിക്കാൻ യാതൊരു മടിയുമില്ലെന്ന വസ്തുതയാണ് വാർത്താ വക്രീകരണത്തിലൂടെ മാധ്യമങ്ങൾ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നത് .

കോണ്‍ഗ്രസും

കോണ്‍ഗ്രസും

ഷുക്കൂർ എന്ന MSF കാരൻ വധിക്കപ്പെട്ടപ്പോൾ "മുസ്ലിമായ" ഷുക്കൂറിനെ കൊന്നുവെന്ന് പ്രചരിപ്പിച്ചു . ഫസൽ എന്ന NDF പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ "മുസ്ലിമായ" ഫസലിനെ വകവരുത്തിയെന്നായിരുന്നു പ്രചരണം . ഷുഹൈബെന്ന യൂത്ത് കോൺഗ്രസ്സുകാരൻ അക്രമത്തിൽ മരണപ്പെട്ടപ്പോൾ "മുസ്ലിമായ" ഷുഹൈബിനെ തട്ടിയെന്നായിരുന്നു നാട്ടിൽ പറഞ്ഞ് നടന്നത് . ഇടതുപക്ഷ ഭരണത്തിന് കീഴിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്നു വരുത്തിത്തീർക്കാൻ മുസ്ലിംലീഗും വെൽഫെയർ പാർട്ടിയും SDPI യും കുറച്ച് കാലമായി ശ്രമിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും . അതിന് കോൺഗ്രസ്സ് ചൂട്ടു പിടിക്കുന്നത് എന്തിനാണ് ?

പത്രമാധ്യമങ്ങള്‍

പത്രമാധ്യമങ്ങള്‍

ഇത്തരമൊരു പ്രചാരണത്തിനു പിന്നിലെ ഒളിയജണ്ട തിരിച്ചറിയാൻ പ്രബുദ്ധ കേരളത്തിനാകണം . മുസ്ലിങ്ങൾ മേൽപറഞ്ഞ മൂന്ന് പാർട്ടികളിലല്ലാതെ വേറെ ഒരു പാർട്ടിയിലും വിശിഷ്യാ സി.പി.എമ്മിൽ പ്രവർത്തിക്കാൻ പാടില്ലെന്നാണ് സമുദായ പാർട്ടികളുടെ അപ്രഖ്യാപിത പൊതുനയം . അറിഞ്ഞോ അറിയാതെയോ ചില പത്രമാധ്യമങ്ങൾ ഇതിന് പ്രോൽസാഹനം നൽകുന്നത് കേരളത്തിന്റെ മതേതര മനസ്സിനെ ദുർബലപ്പെടുത്താൻ മാത്രമേ സഹായിക്കുകയുള്ളു . വ്യത്യസ്ത മതസമുദായക്കാർ അവരവരുടെ സമുദായ ഭൂമികയിലെ രാഷ്ട്രീയ പാർട്ടികളിലേ അണിനിരക്കാവൂ എന്ന ബന്ധപ്പെട്ടവരുടെ ശാഠ്യം അംഗീകരിച്ചു കൊടുക്കാൻ നിന്നാൽ മലയാളത്തിന്റെ മതേതര ബോധമാകും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുക .

യുഡിഎഫിന്‍റെ കാലത്ത്

യുഡിഎഫിന്‍റെ കാലത്ത്

കേരളത്തിൽ എന്നൊക്കെ വർഗീയ കലാപമോ ധ്രുവീകരണമോ നടന്നിട്ടുണ്ടോ അന്നൊക്കെ UDF ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത് . തലശ്ശേരി കലാപ വേളയിലും , മാറാട് ഒന്നും രണ്ടും കലാപകാലത്തും , ചാല കത്തിയെരിഞ്ഞപ്പോഴും , അലപ്പുഴ നബിദിന റാലിക്കുനേരെ പോലീസ് വെടിവെപ്പ് നടത്തിയപ്പോഴും , പാലക്കാട് സിറാജുന്നിസ എന്ന പെൺകുട്ടി വെടിവെപ്പിൽ മരണമടഞ്ഞപ്പോഴും , കിള്ളിയിൽ മുസ്ലിങ്ങൾ പോലീസ് അതിക്രമത്തിന് വിധേയമായപ്പോഴും , പൂന്തുറ കലുഷിതമായ ഘട്ടത്തിലും ആരായിരുന്നു ഭരണത്തിലുണ്ടായിരുന്നത് എന്ന് LDF വിരുദ്ധർ അന്വേഷിക്കുന്നത് നന്നാകും .

ഹിന്ദു തീവ്രവാദികള്‍

ഹിന്ദു തീവ്രവാദികള്‍

ഹിന്ദു തീവ്രവാദികൾ പറയുന്നത് പിണറായി സർക്കാർ ഹിന്ദുവിരുദ്ധരാണെന്നാണ് . മുസ്ലിം തീവ്രവാദികൾ ആണയിടുന്നത് പിണറായി ഗവൺമെന്റ് മുസ്ലിം വിരുദ്ധ ഗവൺമെന്റൊണെന്നാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഹിന്ദു വിരുദ്ധരോ മുസ്ലിം വിരുദ്ധരോ അല്ല , ഹിന്ദു - മുസ്ലിം വർഗീയതകൾക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതി മുന്നോട്ട് പോകുന്നവരാണ് . ഒരേസമയം ഇരുഭാഗത്തുമുള്ള വർഗീയവാദികളാൽ എതിർക്കപ്പെടുന്നു എന്നുള്ളത് പിണറായി സർക്കാർ ശരിയായ ദിശയിലാണെന്നതിന്റെ വ്യക്തമായ സൂചികയാണ് .

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
kt jaleels facebook post in usman issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X