കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിന്റെ ഉത്തരവാദിത്വം മുസ്ലിം സമുദായത്തിന്റെ പേരില്‍ കെട്ടിവെച്ച മന്ത്രി ജലീല്‍ സമുദായത്തോട് മാപ്പ് പറയണമെന്ന് യൂത്ത്‌ലീഗ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഹര്‍ത്താല്‍ ആഹ്വാനവും പ്രചരണവും നടത്തിയതിന്റെ പേരില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരെ പോലിസ് പിടികൂടിയ സാഹചര്യത്തില്‍ ഹര്‍ത്താലിന്റെ ഉത്തരവാദിത്വം മുസ്ലിം സമുദായത്തിന്റെ പേരില്‍ കെട്ടിവെച്ച് സംഘ് പരിവാര്‍ ശക്തികള്‍ക്ക് പ്രചരണായുധം നല്‍കിയ മന്ത്രി ജലീല്‍ സത്യം പുറത്തു വന്ന സാഹചര്യത്തില്‍ സമുദായത്തോട് മാപ്പ് പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ പറഞ്ഞു.‌

തിരൂര്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റിതേടക്കം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ മറവില്‍ ക്രിമിനലുകള്‍ തകര്‍ത്തിട്ടും ഒരു പ്രത്യേക സമുദായത്തിന്റെ നഷ്ടക്കണക്ക് മാത്രം പറഞ്ഞ് സമുഹത്തില്‍ വിഭാഗിയ ചേരിതിരിവുണ്ടാക്കാനും സംഘ്പരിവാര്‍ പ്രചാരകര്‍ക്ക് സഹായകമായ പ്രസ്താവനയിറക്കാനുംമുഖ്യമന്ത്രിയുടെ പ്രതിനിധിയായി സ്ഥലം സന്ദര്‍ശിച്ച ഒരു മന്ത്രി എന്ന നിലയില്‍ ജലില്‍ നടത്തിയ പ്രസ്താവന ഗുരുതരമായ വീഴ്ചയാണെന്നും അന്‍വര്‍ മുള്ളമ്പാറ പറഞ്ഞു.

kt jaleel

ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ കേരളത്തില്‍ കലാപ ശ്രമം നടത്തിയതിന്റെ പേരില്‍ പിടികൂടിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കുറിച്ചും മലപ്പുറം ജില്ലയിലടക്കം മലബാര്‍ മേഖലയില്‍ കഴിഞ കാലങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ചും സമഗ്രമായി അന്വേഷിക്കാന്‍ പോലിസ് തയ്യാറാവണമെന്ന് മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഈ ആസൂത്രണങ്ങളുടെ യഥാര്‍ത്ഥ കേന്ദ്രം ഏതാണെന്ന അന്വേഷണവും ത്വരിതപ്പെടുത്തണം.യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനു മുമ്പ് ഒരു സമുദായത്തിനു നേരെ വ്യാപകമായ പ്രചരണം അഴിച്ചു വിട്ടവര്‍ക്കെതിരേയും അന്വേഷണം നടത്തണം.

ഇത്തരം വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരേയും സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കെതിരേയും സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ് ജില്ലാ കമിറ്റി പ്രസ്താവിച്ചു. പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ, കെ.ടി.അഷ്റഫ്, എന്‍.കെ.അഫ്സല്‍ റഹ്മാന്‍, വി.കെ.എം ശാഫി, അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എം.കെ.സി നൗഷാദ്, ഗുലാം ഹസന്‍ ആലംഗിര്‍, ബാവ വിസപ്പടി പ്രസംഗിച്ചു.

English summary
kt jallel should apologize to muslim community says muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X