• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ-റിയാസ് വിവാഹം; ഞരമ്പുരോഗികൾ സൈബറിടങ്ങളിൽ അഴിഞ്ഞാടുകയാണ്, വിമര്‍ശനങ്ങള്‍ക്കെതിരെ സിപിഎം നേതാവ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നത് മുതില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണാണ് ഒരു വിഭാഗം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. അശ്ലീലവും വര്‍ഗീയവുമായ അഭിപ്രായപ്രകടനങ്ങളുമായാണ് ഇത്തരക്കാര്‍ റിയാസിന്‍റെയും വീണയുടേയും വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്.

വാർത്ത പോലും സംഘികളും അവരുടെ മറുപുറം കളിക്കുന്ന വർഗീയ വാദികളും വിദ്വേഷ പ്രചരണത്തിനുള്ള അവസരമാക്കി മാറ്റുകയാണ്. അശ്ലീലകരവും വർഗീയവുമായ പോസ്റ്റുകളിട്ട് ഇത്തരം ഞരമ്പുരോഗികൾ സൈബറിടങ്ങളിൽ അഴിഞ്ഞാടുകയാണെന്നാണ് ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം നേതാവായ കെ.ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വിദ്വേഷ പ്രചരണത്തിന്

വിദ്വേഷ പ്രചരണത്തിന്

പ്രിയ സഖാവ് റിയാസും വീണയും വിവാഹിതരാവുന്നുവെന്ന വാർത്ത പോലും സംഘികളും അവരുടെ മറുപുറം കളിക്കുന്ന വർഗീയ വാദികളും വിദ്വേഷ പ്രചരണത്തിനുള്ള അവസരമാക്കി മാറ്റുകയാണ്. അശ്ലീലകരവും വർഗീയവുമായ പോസ്റ്റുകളിട്ട് ഇത്തരം ഞരമ്പുരോഗികൾ സൈബറിടങ്ങളിൽ അഴിഞ്ഞാടുകയാണ്. വിഷംപരത്തുകയാണ്.

cmsvideo
  പിണറായിയുടെ മകളുടെ വിവാഹത്തില്‍ കുരു പൊട്ടി സംഘികള്‍ | Oneindia Malayalam
  എതിർ ദിശയിൽ സഞ്ചരിക്കുന്നവരാണിത്തരക്കാർ

  എതിർ ദിശയിൽ സഞ്ചരിക്കുന്നവരാണിത്തരക്കാർ

  ലവ് ജിഹാദും ആക്രിക്കച്ചവടവും കപട സദാചാര സുവിശേഷങ്ങളും തുടങ്ങി അശ്ലീലകരമായ ആക്ഷേപങ്ങളുടെ നാണം കെട്ടഘോഷയാത്ര. നവോത്ഥാനവും ജനാധിപത്യ മുന്നേറ്റങ്ങളും വളർത്തിയെടുത്ത എല്ലാ മാനവിക മൂല്യങ്ങൾക്കും എതിർ ദിശയിൽ സഞ്ചരിക്കുന്നവരാണിത്തരക്കാർ.

  ഈ വർഗീയ വാദികൾ

  ഈ വർഗീയ വാദികൾ

  വിവാഹവും വിവാഹമോചനവുമെല്ലാം ഒരു പൗരസമൂഹത്തിൽ വ്യക്തികളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പിൻ്റെയും തീരുമാനത്തിൻ്റെയും പ്രശ്നമാണെന്ന് ഇത്തരം ഞരമ്പുരോഗികൾക്ക് ഒരിക്കലും മനസിലാക്കാനാവില്ല. രാജ്യത്ത് നിലനില്ക്കുന്ന സിവിൽ നിയമങ്ങളനുസരിച്ച് ജീവിക്കാനുളപൗരന്മാരുടെ അവകാശങ്ങളെ അംഗീകരിക്കാത്തവരാണല്ലോ ഈ വർഗീയ വാദികൾ.

  മത നിരപേക്ഷ സംസ്കാരം

  മത നിരപേക്ഷ സംസ്കാരം

  ജീർണ്ണവ്യവസ്ഥയുടെ ചലം കുടിച്ച് വളരുന്ന കൂത്താടികൾ

  മതജാത്യാധിഷ്ഠിത ജീവിത ബന്ധങ്ങൾക്കപ്പുറം ഒരാധുനിക ജനാധിപത്യം ആവശ്യപ്പെടുന്ന മത നിരപേക്ഷ സംസ്കാരത്തിൻ്റെയും ജീവിത ബന്ധങ്ങളുടെയും ശത്രുക്കളാണല്ലോ ഈ വർഗീയ വാദികൾ. ജീർണബോധമാണ് ഇത്തരം ക്രിമിനൽ മനസുകളെ നയിക്കുന്നത്.

  രാഷ്ട്രീയം എല്ലാവർക്കും മനസിലാവും

  രാഷ്ട്രീയം എല്ലാവർക്കും മനസിലാവും

  ക്രൂരവും കുറ്റകരവുമായ ഇത്തരം അപവാദ പ്രചരണങ്ങങ്ങളുടെ രാഷ്ട്രീയം എല്ലാവർക്കും മനസിലാവും. ഇത്തരം അശ്ളീലങ്ങളെഅർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാൽ മാത്രം പോരാ, സമൂഹ മനസ്സിൻ്റെ അകത്തളങ്ങളിൽ ഫ്യൂഡൽ പുരുഷാധിപത്യ ബോധങ്ങൾ മുട്ടയിട്ട് പെരുക്കുന്ന ജീർണതയുടെ കൂത്താടികൾക്കെതിരെ നാം ജാഗ്രത്തായിരിക്കേണ്ടതുമുണ്ടു്.

  സ്വയം മാറാനും നവീകരിക്കാനുമുള്ള നവോത്ഥാനസമരങ്ങൾ തുടരേണ്ടതുണ്ട്....

  സഖാക്കൾ

  റിയാസിനും വീണക്കും വിവാഹാശംസകൾ...

  യുഎഇയില്‍ പുതിയ പ്രതിസന്ധി; പ്രവാസികള്‍ വന്‍തോതില്‍ നാട്ടിലേക്ക്, ആശങ്കയില്‍ സാമ്പത്തിക രംഗം

  English summary
  kt kunhikannan about venna-muhammed riyas marriage and cyber attack
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X