സ്വര്‍ണക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്: പിന്നില്‍ ദാവൂദ് അല്‍ അറബി? ആരാണ് ഈ ദാവൂദ്
കൊച്ചി: നയതന്ത്ര ബാഗേജിലൂടെയുളള സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല . തീവ്രവാദ ബന്ധം ആരോപിച്ചുകൊണ്ട് എന്‍ഐഎ നടത്തുന്ന അന്വേഷണത്തില്‍ എന്തൊക്കെ തെളിവുകള്‍ ലഭിച്ചു എന്നും അറിയില്ല.
ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരനായ ദാവൂദ് അല്‍ അറബി എന്ന വ്യവസായി ആണ് എന്നതാണത്. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന കെടി റമീസ് നല്കിയ മൊഴിയിലാണ് ഇക്കാര്യം ഉള്ളത് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ ...

ദാവൂദ് അല്‍ അറബി
സ്വര്‍ണക്കടത്തിലെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന കെടി റമീസ് ആണ് ദാവൂദ് അല്‍ അറബി എന്ന യുഎഇ സ്വദേശിയുടെ പേര് മൊഴി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തിന് പിന്നില്‍ ഇയാള്‍ ആണെന്ന രീതിയില്‍ ആണ് കെടി റമീസിന്റെ മൊഴി എന്നാണ് വിവരം.

ഫൈസല്‍ ഫരീദും
ദാവൂദ് അല്‍ അറബിയും യുഎഇയിലുള്ള മലയാളി ഫൈസല്‍ ഫരീദും ആണ് സ്വര്‍ണക്കടത്തിന് പിന്നില്‍. ഇവര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വര്‍ണക്കടത്ത് നടത്തിയത് എന്നും റമീസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ആരാണ് ദാവൂദ്
ദാവൂദ് അല്‍ അറബി എന്ന പേര് മാത്രമേ കെടി റമീസ് നല്കിയ മൊഴിയില്‍ ഉള്ളൂ. ഇയാള്‍ യുഎഇയിലെ വ്യവസായി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പേര് പോലും യഥാര്‍ത്ഥത്തിലുള്ളതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.

റമീസിന്റെ നിര്‍ബന്ധം
വിമാനത്താവളത്തില്‍ സ്വര്‍ണം തടഞ്ഞുവച്ചതിന് ശേഷം കെടി റമീസ് സന്ദീപ് നായരേയും സരിത്തിനേയും നേരിട്ടുകണ്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പിടിക്കപ്പെട്ടാല്‍ ഒരിക്കലും തന്റേയോ സന്ദീപിന്റേയോ പേരുകളോ കൊടുവള്ളി ബന്ധങ്ങളെ കുറിച്ചോ പറയരുത് എന്ന് സരിത്തിനോട് നിര്‍ദ്ദേശിച്ചിരുന്നു എന്നും വാര്‍ത്തള്‍ വരുന്നുണ്ട്.

ആര് കുറ്റം ഏല്ക്കണം
സ്വര്‍ണം പിടിക്കപ്പെട്ടാല്‍ ആര് കുറ്റം ഏറ്റെടുക്കണം എന്നും റമീസ് പറഞ്ഞിരുന്നത്രെ. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ആയ സരിത് തന്നെ കുറ്റമേറ്റെടുക്കണം എന്നായിരുന്നു ഇത്. വലിയ തുക ഇതിന് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതായും കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

റബിന്‍സ് പിടിയില്‍, ഫരീദോ?
കേസില്‍ അടുത്തിടെയുണ്ടായ വലിയ വഴിത്തിരിവായിരുന്നു റബിന്‍സിന്റെ അറസ്റ്റ്. ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ നിന്ന് നാടുകടത്തിയ റബിന്‍സിനെ കഴിഞ്ഞ ദിവസം ആണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസിലെ പ്രധാന കണ്ണിയെന്ന് പറയുന്ന ഫൈസല്‍ ഫരീദിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഫരീദ് യുഎഇയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മാത്രമാണ് പുറത്ത് വരുന്ന വിവരം.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications