കേരളത്തിലെ ബിടെക്ക് വിദ്യാര്‍ത്ഥികള്‍ തെരുവില്‍! വാശി പിടിച്ച് വിസി! കോളേജുകളില്‍ അദ്ധ്യയനം മുടങ്ങി
സാങ്കേതിക സര്‍വകലാശാല(കെടിയു) നടപ്പിലാക്കിയ ഇയര്‍ ഔട്ട് സമ്പ്രദായത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളില്‍ അദ്ധ്യയന സ്തംഭനം തുടരുന്നു. എപിജെ അബ്ദുള്‍ കലാം കേരള സാങ്കേതിക സര്‍വകലാശാല നടപ്പിലാക്കിയ ഇയര്‍ ഔട്ട് സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല സമരം ആരംഭിച്ചതോടെയാണ് കോളേജുകളില്‍ അദ്ധ്യയനം മുടങ്ങിയത്.
സാങ്കേതിക സര്‍വകലാശാല(കെടിയു) നടപ്പിലാക്കിയ ഇയര്‍ ഔട്ട് സമ്പ്രദായത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ ഒരവസരം പോലും നല്‍കാതെയാണ് കെടിയു ഇയര്‍ ഔട്ട് സമ്പ്രദായം അടിച്ചേല്‍പ്പിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. കേരളത്തിലെ സമരവുമായി ബിടെക്ക് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയിട്ടും, കെടിയു അധികൃതര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ സമരത്തിലായതിനാല്‍ മിക്ക കോളേജുകളിലും കഴിഞ്ഞദിവസങ്ങളില്‍ പഠിപ്പ് മുടങ്ങിയിരുന്നു.

ക്രഡിറ്റുകള്‍...
നിലവില്‍ നാലാം സെമസ്റ്ററില്‍ പഠിക്കുന്ന ബിടെക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ രണ്ട് സെമസ്റ്ററുകളിലെ 47 ക്രെഡിറ്റുകളില്‍ 26 എണ്ണം പാസായാല്‍ മാത്രമേ അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. ആറാം സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്ക് ആദ്യ നാല് സെമസ്റ്ററുകളിലെ 94 ക്രെഡിറ്റുകളിലെ 71 എണ്ണം പാസായാല്‍ മാത്രമേ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനമുള്ളു.

വിദ്യാര്‍ത്ഥികള്‍...
നാല്, ആറ്, സെമസ്റ്ററുകളില്‍ നിശ്ചിത ക്രെഡിറ്റുകള്‍ വിജയിക്കാതെ ഏകദേശം 7000 വിദ്യാര്‍ത്ഥികളാണ് ഇയര്‍ഔട്ട് ഭീഷണി നേരിടുന്നത്. അധികമായി ഒരു സപ്ലിമെന്ററി അവസരം പോലും നല്‍കാതെയാണ് കെടിയു ഇയര്‍ഔട്ട് സമ്പ്രദായം അടിച്ചേല്‍പ്പിച്ചത്.

പുതിയ സെമസ്റ്റര്‍...
ജനുവരി ഒന്നു മുതലാണ് പുതിയ സെമസ്റ്റര്‍ ആരംഭിക്കുന്നത്. അതിനുള്ളില്‍ നിശ്ചിത ക്രെഡിറ്റുകള്‍ വിജയിക്കാനായില്ലെങ്കില്‍ കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്ന് ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തേക്കെങ്കിലും പുറത്തുപോകേണ്ടി വരും.

പരിഷ്ക്കരിക്കണം...
കെടിയു നടപ്പിലാക്കിയ ഇയര്‍ഔട്ട് സമ്പ്രദായത്തില്‍ കാതലായ പരിഷ്ക്കാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ബിടെക്ക് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. കൂടുതല്‍ സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുകയോ, ക്രെഡിറ്റുകളുടെ എണ്ണത്തില്‍ കുറവു വരുത്തുകയോ വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഇയര്‍ഔട്ട് സമ്പദ്രായം പൂര്‍ണ്ണമായും എടുത്തുകളയണമെന്നാണ് വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.

പഠിപ്പ് മുടക്ക്...
ഇയര്‍ഔട്ട് സമ്പ്രദായത്തിനെതിരെ കഴിഞ്ഞയാഴ്ച മുതലാണ് ബിടെക്ക് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥി സമരം കാരണം സംസ്ഥാനത്തെ മിക്ക എന്‍ജിനീയറിങ് കോളേജുകളും അടഞ്ഞുകിടക്കുകയാണ്.

വിസി തയ്യാറാല്ല...
എന്നാല്‍ സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍പോലും കെടിയു വൈസ് ചാന്‍സലര്‍ ഡോക്ടര്‍ കുഞ്ചറിയ പി ഐസക്ക് തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം സര്‍വകലാശാല ആസ്ഥാനത്തേക്ക് വന്നിട്ടുപോലുമില്ല. എന്തുവന്നാലും ഇയര്‍ഔട്ട് സമ്പ്രദായത്തില്‍ മാറ്റം വരുത്താനാകില്ലെന്നാണ് വിസിയുടെ നിലപാട്.

പ്രശ്ന പരിഹാരം...
അധിക സപ്ലിമെന്ററി അവസരം നല്കി പ്രശ്നം ഒരുവിധം പരിഹരിക്കാനാകുമെന്നാണ് മറ്റു ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ രജിസ്ട്രാര്‍, പ്രോ വിസി എന്നിവര്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാകാത്ത സ്ഥിതിയാണ്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്ത വിസി, മറ്റു ഉദ്യോഗസ്ഥരെയും ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയിട്ടില്ല.

ഗുരുതരം...
പ്രശ്നം പരിഹരിക്കുന്നത് വരെ സമരമെന്നാണ് ബിടെക്ക് വിദ്യാര്‍ത്ഥികളുടെ നിലപാട്. സമരം നീണ്ടുപോകുന്നതില്‍ രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ച് അദ്ധ്യയനം പുനരാരംഭിക്കണമെന്നാണ് രക്ഷിതാക്കളുടെയും ആവശ്യം.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications