കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ബിടെക്ക് വിദ്യാര്‍ത്ഥികള്‍ തെരുവില്‍! വാശി പിടിച്ച് വിസി! കോളേജുകളില്‍ അദ്ധ്യയനം മുടങ്ങി

സാങ്കേതിക സര്‍വകലാശാല(കെടിയു) നടപ്പിലാക്കിയ ഇയര്‍ ഔട്ട് സമ്പ്രദായത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളില്‍ അദ്ധ്യയന സ്തംഭനം തുടരുന്നു. എപിജെ അബ്ദുള്‍ കലാം കേരള സാങ്കേതിക സര്‍വകലാശാല നടപ്പിലാക്കിയ ഇയര്‍ ഔട്ട് സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല സമരം ആരംഭിച്ചതോടെയാണ് കോളേജുകളില്‍ അദ്ധ്യയനം മുടങ്ങിയത്.

കോടികള്‍ കൊണ്ട് അമ്മാനമാടിയ ജ്യോതി മധു! കമ്പ്യൂട്ടറില്‍ വരെ കൃത്രിമം നടത്തി! ഇനി രക്ഷയില്ല...കോടികള്‍ കൊണ്ട് അമ്മാനമാടിയ ജ്യോതി മധു! കമ്പ്യൂട്ടറില്‍ വരെ കൃത്രിമം നടത്തി! ഇനി രക്ഷയില്ല...

ഗെയില്‍ സമരത്തെ വെല്ലുവിളിച്ച് പിണറായി! രണ്ടും കല്‍പ്പിച്ച്? വിരട്ടലൊന്നും വേണ്ട,ആ കാലമൊക്കെ കഴിഞ്ഞുഗെയില്‍ സമരത്തെ വെല്ലുവിളിച്ച് പിണറായി! രണ്ടും കല്‍പ്പിച്ച്? വിരട്ടലൊന്നും വേണ്ട,ആ കാലമൊക്കെ കഴിഞ്ഞു

സാങ്കേതിക സര്‍വകലാശാല(കെടിയു) നടപ്പിലാക്കിയ ഇയര്‍ ഔട്ട് സമ്പ്രദായത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ ഒരവസരം പോലും നല്‍കാതെയാണ് കെടിയു ഇയര്‍ ഔട്ട് സമ്പ്രദായം അടിച്ചേല്‍പ്പിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. കേരളത്തിലെ സമരവുമായി ബിടെക്ക് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയിട്ടും, കെടിയു അധികൃതര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ സമരത്തിലായതിനാല്‍ മിക്ക കോളേജുകളിലും കഴിഞ്ഞദിവസങ്ങളില്‍ പഠിപ്പ് മുടങ്ങിയിരുന്നു.

ക്രഡിറ്റുകള്‍...

ക്രഡിറ്റുകള്‍...

നിലവില്‍ നാലാം സെമസ്റ്ററില്‍ പഠിക്കുന്ന ബിടെക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ രണ്ട് സെമസ്റ്ററുകളിലെ 47 ക്രെഡിറ്റുകളില്‍ 26 എണ്ണം പാസായാല്‍ മാത്രമേ അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. ആറാം സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്ക് ആദ്യ നാല് സെമസ്റ്ററുകളിലെ 94 ക്രെഡിറ്റുകളിലെ 71 എണ്ണം പാസായാല്‍ മാത്രമേ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനമുള്ളു.

വിദ്യാര്‍ത്ഥികള്‍...

വിദ്യാര്‍ത്ഥികള്‍...

നാല്, ആറ്, സെമസ്റ്ററുകളില്‍ നിശ്ചിത ക്രെഡിറ്റുകള്‍ വിജയിക്കാതെ ഏകദേശം 7000 വിദ്യാര്‍ത്ഥികളാണ് ഇയര്‍ഔട്ട് ഭീഷണി നേരിടുന്നത്. അധികമായി ഒരു സപ്ലിമെന്ററി അവസരം പോലും നല്‍കാതെയാണ് കെടിയു ഇയര്‍ഔട്ട് സമ്പ്രദായം അടിച്ചേല്‍പ്പിച്ചത്.

പുതിയ സെമസ്റ്റര്‍...

പുതിയ സെമസ്റ്റര്‍...

ജനുവരി ഒന്നു മുതലാണ് പുതിയ സെമസ്റ്റര്‍ ആരംഭിക്കുന്നത്. അതിനുള്ളില്‍ നിശ്ചിത ക്രെഡിറ്റുകള്‍ വിജയിക്കാനായില്ലെങ്കില്‍ കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്ന് ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തേക്കെങ്കിലും പുറത്തുപോകേണ്ടി വരും.

പരിഷ്ക്കരിക്കണം...

പരിഷ്ക്കരിക്കണം...

കെടിയു നടപ്പിലാക്കിയ ഇയര്‍ഔട്ട് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ബിടെക്ക് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. കൂടുതല്‍ സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുകയോ, ക്രെഡിറ്റുകളുടെ എണ്ണത്തില്‍ കുറവു വരുത്തുകയോ വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഇയര്‍ഔട്ട് സമ്പദ്രായം പൂര്‍ണ്ണമായും എടുത്തുകളയണമെന്നാണ് വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.

പഠിപ്പ് മുടക്ക്...

പഠിപ്പ് മുടക്ക്...

ഇയര്‍ഔട്ട് സമ്പ്രദായത്തിനെതിരെ കഴിഞ്ഞയാഴ്ച മുതലാണ് ബിടെക്ക് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥി സമരം കാരണം സംസ്ഥാനത്തെ മിക്ക എന്‍ജിനീയറിങ് കോളേജുകളും അടഞ്ഞുകിടക്കുകയാണ്.

വിസി തയ്യാറാല്ല...

വിസി തയ്യാറാല്ല...

എന്നാല്‍ സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍പോലും കെടിയു വൈസ് ചാന്‍സലര്‍ ഡോക്ടര്‍ കുഞ്ചറിയ പി ഐസക്ക് തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം സര്‍വകലാശാല ആസ്ഥാനത്തേക്ക് വന്നിട്ടുപോലുമില്ല. എന്തുവന്നാലും ഇയര്‍ഔട്ട് സമ്പ്രദായത്തില്‍ മാറ്റം വരുത്താനാകില്ലെന്നാണ് വിസിയുടെ നിലപാട്.

പ്രശ്‌ന പരിഹാരം...

പ്രശ്‌ന പരിഹാരം...

അധിക സപ്ലിമെന്ററി അവസരം നല്‍കി പ്രശ്‌നം ഒരുവിധം പരിഹരിക്കാനാകുമെന്നാണ് മറ്റു ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ രജിസ്ട്രാര്‍, പ്രോ വിസി എന്നിവര്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാകാത്ത സ്ഥിതിയാണ്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്ത വിസി, മറ്റു ഉദ്യോഗസ്ഥരെയും ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയിട്ടില്ല.

ഗുരുതരം...

ഗുരുതരം...

പ്രശ്‌നം പരിഹരിക്കുന്നത് വരെ സമരമെന്നാണ് ബിടെക്ക് വിദ്യാര്‍ത്ഥികളുടെ നിലപാട്. സമരം നീണ്ടുപോകുന്നതില്‍ രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ച് അദ്ധ്യയനം പുനരാരംഭിക്കണമെന്നാണ് രക്ഷിതാക്കളുടെയും ആവശ്യം.

English summary
ktu btech students strike against year out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X