• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ലല്ലേ'; പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിച്ച് കെയു ജനീഷ്

  • By Aami Madhu

തിരുവനന്തപുരം; കൊവിഡ് കാലത്തെ പ്രതിപക്ഷത്തിന്റെ ഇടപെടലുകളെ പരിഹസിച്ച് കെയു ജനീഷ് കുമാർ എംഎൽഎ. ഈ നാട് ഇതുപോലെ നിലനിന്നാൽ മാത്രമേ ഇവിടെ രാഷ്ട്രീയവും രാഷ്ട്രീയക്കാരനും ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെയുണ്ടാവുകയുള്ളൂ. രാഷ്ട്രീയം കളിക്കാനും മുതലെടുപ്പുകൾ നടത്താൻ വേണ്ടിയെങ്കിലും ഈ നാടിനെ രക്ഷപെടാൻ അനുവദിക്കണമെന്ന് ജനീഷ് ഫേസ്ബുക്കിൽ പരിഹസിച്ചു. പോസ്റ്റ് വായിക്കാം

വഴിയേ പ്രതീക്ഷിക്കുകയുമാവാം

വഴിയേ പ്രതീക്ഷിക്കുകയുമാവാം

മോഹൻലാലിന്റെ കിലുക്കം സിനിമയിൽ ഒരു ഗതികെട്ട അവസ്ഥയിൽ നായകൻ രേവതിയുടെ കഥാപാത്രത്തോട് കൈകൂപ്പികൊണ്ട് പറയുന്നുണ്ട്...ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു തീരുമാനിച്ചു ഇറങ്ങിയിരിക്കുവാണല്ലേ?ചില പ്രതിപക്ഷ നേതാക്കളുടെ കൊറോണക്കാലത്തെ പ്രവൃത്തികൾ കാണുമ്പോൾ ഈ രംഗമാണ് ഓർമ്മയിൽ വരുന്നത്...30°ഇൽ കൊറോണ നിലനിൽക്കില്ല, മിറ്റിഗേഷൻ മെത്തേഡ് സ്വീകരിക്കണം എന്നിവയിൽ തുടങ്ങി പ്രളയക്കാലത്ത് സ്‌കൂളുകളിൽ ക്യാമ്പുകൾ ഒരുക്കിയത് പോലെ Covid-19 കാലത്തും സ്‌കൂളുകളിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കണം എന്നതിൽ വരെ എത്തിനിൽക്കുന്നു ഈ പ്രശസ്തരുടെ മഹത് വചനങ്ങൾ. ഇനിയുള്ളത് വഴിയേ പ്രതീക്ഷിക്കുകയുമാവാം..

 മലയാളിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല

മലയാളിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല

ആരോഗ്യമന്ത്രിക്ക് മീഡിയമാനിയ ആണെന്ന് പുച്ഛത്തോടെ പരിഹസിച്ച നേതാവ് അതിനു ശേഷം വാർത്താസമ്മേളനം നടത്തിയത് നിലവിലെ കേരളത്തിലെ കോവിഡ് കേസുകളെക്കാൾ അധികമാണ്. കന്റോൺമെന്റ് ഹൗസിനു മുന്നിൽ മീഡിയ ബ്യുറോ തുറക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങൾ...എന്നാൽ ഇതിൽ ഒന്നിലെങ്കിലും ഈ മഹാ"മാരിയെ" ചെറുക്കാനാവശ്യമായ എന്തെങ്കിലുമൊരു നിർദ്ദേശമോ, സർക്കാരിനൊപ്പം ചേർന്ന് ഈ ദുരന്തത്തെ അതിജീവിക്കുവാനുള്ള സന്നദ്ധതയോ നമ്മൾ മലയാളികൾക്ക് കേൾക്കാൻ സാധിച്ചിട്ടില്ല...

 എത്തിയവർക്ക് അറിയാഞ്ഞിട്ടല്ല

എത്തിയവർക്ക് അറിയാഞ്ഞിട്ടല്ല

എന്നാൽ കുളംകലക്കി ആ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയെന്നെ ഈ വലതുപക്ഷം എക്കാലവും തുടർന്ന് വരുന്ന നയം ഈ ദുരന്തകാലത്തും നമുക്കേറെ കാണാനായി..ലോക്ക്ഡൗൺ കാരണം

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപോയവർ കേരളസർക്കാരിന്റെ പാസ്സ് ഇല്ലാതെ മടങ്ങിയെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യിക്കാനോ, ആവശ്യമായ നടപടികൾ സ്വീകരിക്കുവാനോ സർക്കാർ ബുദ്ധിമുട്ടുമെന്നും അതുവഴി സാമൂഹ്യവ്യാപനം എന്ന നമ്മളുടെ കൈയിൽ ഒതുങ്ങാത്ത ഒരു ഘട്ടത്തിലേക്ക് നാം പോകുമെന്നും പാതിരാത്രിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു അതിർത്തിയിൽ എത്തിയവർക്ക് അറിയാഞ്ഞിട്ടല്ല...

 അതുവഴി നാലു വോട്ട് നേടാം

അതുവഴി നാലു വോട്ട് നേടാം

എന്നാൽ ഒന്നോ രണ്ടോ ഇടങ്ങളിൽ അങ്ങനെ സംഭവിച്ചാൽ ഈ സർക്കാർ ഇത്രയും നാളുകളായി ജനങ്ങളോടൊപ്പം നിന്ന് നാം ഒത്തൊരുമിച്ചു നടത്തിയ ഈ ചെറുത്തുനിൽപ്പ് പൂർണമായും അവതാളത്തിലാകും...പിണറായി വിജയനും ഇടതുസർക്കാരും ഈ നാട് നശിപ്പിച്ചു എന്ന് തെരുവുകൾ തോറും ഇലക്ഷൻ സമയം വരെ പാടിനടക്കാം.. അതുവഴി നാലു വോട്ട് നേടാം... വീണ്ടും ഭരണത്തിലേറാം...

 രക്ഷപ്പെടാൻ അനുവദിക്കണം

രക്ഷപ്പെടാൻ അനുവദിക്കണം

ഈ ചിന്തകൾക്കപ്പുറം ഒരു ജനസ്നേഹവും നാടിനോടുള്ള പ്രതിബദ്ധതയുമല്ല ഇന്നത്തെ ഈ കുത്തിത്തിരിപ്പ് പ്രതിപക്ഷത്തെ നയിക്കുന്നത്..തിരിച്ചറിയേണ്ടത് നമ്മളാണ്, ഒറ്റുകാരെ ഒറ്റപ്പെടുത്തേണ്ടതും ഒത്തൊരുമിച്ചു ഈ മഹാമാരിയെ അതിജീവിക്കുവാനും നമുക്ക് സാധിക്കണം...അവസാനമായി ഒന്നുകൂടെ പറയുന്നു...

ഈ നാട് ഇതുപോലെ നിലനിന്നാൽ മാത്രമേ ഇവിടെ രാഷ്ട്രീയവും രാഷ്ട്രീയക്കാരനും ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെയുണ്ടാവുകയുള്ളൂ...നിങ്ങൾക്ക് രാഷ്ട്രീയം കളിക്കാനും മുതലെടുപ്പുകൾ നടത്താനും ഈ നാട് നിലനിൽക്കണമല്ലോ..അതുവിചാരിച്ചെങ്കിലും ഈ നാടിനെ രക്ഷപെടാൻ അനുവദിക്കണം.....

English summary
KU janeesh mocks oppostion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X