കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നി പിടിക്കാന്‍ എല്‍ഡിഎഫിന് യുവ നേതാവ്!! ഉടക്കുമായി ജില്ലാ സെക്രട്ടറി

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിനും മഞ്ചേശ്വരത്തിനും പിന്നാലെ കോന്നിയിലും ഇടതുമുന്നണിക്ക് സ്ഥാനാര്‍ത്ഥിയായി.ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റും സംസ്ഥാന യുവജന കമ്മീഷന്‍ അംഗവുമായ അഡ്വ.കെയു ജനീഷിനെ മത്സരിപ്പിക്കാനാണ് തിരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ജനീഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. ഇക്കുറി യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാനാണ് സിപിഎം തിരുമാനം.

kujaneesh

അതേസമയം ജനീഷിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ജില്ലാ സെക്രട്ടറി കെപി ഉദയബാനു രംഗത്തെത്തി. സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തിരുമാനം സ്വേച്ഛാദിപത്യപരമാണെന്ന് ഉദയഭാനു പ്രതികരിച്ചു. കോന്നിയിലെ സാഹചര്യത്തെ കുറിച്ച് പഠിക്കാതെയാണ് കെയു ജനീഷിനെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിയാക്കിയത്. തിരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഉദയഭാനു കുറ്റപ്പെടുത്തി.

കോന്നി; കോണ്‍ഗ്രസില്‍ അടി മൂത്തു!! അടൂര്‍ പ്രകാശിനെതിരെ പടയൊരുക്കം, സാമുദായിക സമവാക്യം പ്രധാനംകോന്നി; കോണ്‍ഗ്രസില്‍ അടി മൂത്തു!! അടൂര്‍ പ്രകാശിനെതിരെ പടയൊരുക്കം, സാമുദായിക സമവാക്യം പ്രധാനം

നേരത്തേ ഉദയഭാനുവിന്‍റെ പേരായിരുന്നു മണ്ഡലത്തില്‍ ഉയര്‍ന്ന് കേട്ടത്.മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ഉദയഭാനുവിന്‍റെ നേൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമായിരുന്നു ജില്ലാ കമ്മിറ്റി മുന്നോട്ട് വെച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനീഷിന്‍റെ പേര് നിര്‍ദ്ദേശിക്കുകയും ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം അത് അംഗീകരിക്കുകയുമായിരുന്നു.

വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വി കെ പ്രശാന്തും മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പുവുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.വെള്ളിയാഴ്ചയാണ് സ്ഥാനാർഥികളെ ഒദ്യോഗികമായി പ്രഖ്യാപിക്കുക.

മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു മത്സരിക്കും! '2006' ല്‍ കണ്ണും നട്ട് സിപിഎംമഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു മത്സരിക്കും! '2006' ല്‍ കണ്ണും നട്ട് സിപിഎം

 വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍ വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍

English summary
KU Jeneesh will be LDF candidate in Konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X