Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഭിപ്രയം പറയുന്നവന്റെ മതം നോക്കുന്നത് തലയിൽ മാലിന്യം പേറുന്നവരുടെ ലക്ഷണമാണ്';കെയു ജനീഷ് കുമാർ

കൊച്ചി: നാടെമ്പാടും സംഘപരിവാറിനെതിരെ ഉയരുന്ന കനത്ത പ്രതിഷേധത്തെ തടയാൻ ഗണപതികഥയ്ക്ക് കഴിയില്ലെന്ന് കെ യു ജനീഷ് കുമാർ എം എൽ എ. സ്പീക്കർ എ എൻ ഷംസീറിനെതിരെ ഉയരുന്ന ബി ജെ പി പ്രതിഷേധത്തിൽ പ്രതികരിക്കുകയായിരുന്നു എം എൽ എ. ജനപ്രതിനിധി എന്ന നിലയിൽ എ എൻ ഷംസീർ കുട്ടികളോടു പറയേണ്ടതു തന്നെയാണ് പറഞ്ഞത്. ശാസ്ത്ര ബോധം വളർത്തേണ്ടതിനു പകരം മിത്തുകൾ പഠിപ്പിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ശാസ്ത്രത്തിനു പകരം അന്ധവിശ്വാസമല്ല പഠിപ്പിക്കേണ്ടത് എന്ന് എല്ലാവരും ആവർത്തിച്ചു പറയേണ്ടതു തന്നെയാണ്. അഭിപ്രയം പറയുന്നവന്റെ മതം നോക്കുന്നത് തലയിൽ മാലിന്യം പെറുന്നവരുടെ ലക്ഷണമാണെന്നും എം എൽ എ ഫേസ്ബുകിൽ കുറിച്ചു.

anshamseer

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

• സ്പീക്കർ ഷംസീർ പറഞ്ഞതിൽ എന്താണ് തെറ്റ്?

ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം കുട്ടികളോടു പറയേണ്ടതു തന്നെയാണ് പറഞ്ഞത്. ശാസ്ത്ര ബോധം വളർത്തേണ്ടതിനു പകരം മിത്തുകൾ പഠിപ്പിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ശാസ്ത്രത്തിനു പകരം അന്ധവിശ്വാസമല്ല പഠിപ്പിക്കേണ്ടത് എന്ന് എല്ലാവരും ആവർത്തിച്ചു പറയേണ്ടതു തന്നെയാണ്.

• ഗണപതിയുടെ പ്ലാസ്റ്റിക് സർജ്ജറിയും കൗരവരുടെ ടെസ്റ്റ് ട്യൂബ് ജനനവും...

ഗണപതിയുടെ പ്ലാസ്റ്റിക് സർജ്ജറിയും കാരവരുടെ ടെസ്റ്റ്ട്യൂബ് ജനനവും പുഷ്പകവിമാനവുമൊക്കെ പ്രധാനമന്ത്രിതന്നെ ശാസ്ത്ര കോൺഗ്രസ്സിൽ വിളമ്പിയതാണ്. അതു കേട്ടു ശാസ്ത്ര ലോകം ചിരിച്ചതും സത്യമാണ്. വിദ്യാഭ്യാസത്തെ ശാസ്ത്ര വിരുദ്ധമാക്കാനും വർഗീയവൽക്കരിക്കാനും ഉള്ള ശ്രമം കാലങ്ങളായി നടന്നു വരികയാണ്. ഈ സത്യം വെളിവുള്ളവർക്കെല്ലാം അറിയാവുന്നതാണ്. ഇതു ആവർത്തിച്ചു പറയേണ്ടതും തുറന്ന് കാട്ടേണ്ടതുമാണ്.

•പേരാണോ പ്രശ്നം...??

പറഞ്ഞ ആളുടെ പേരാണ് പ്രശ്നമെങ്കിൽ അതു സംഘികളുടെ അടിസ്ഥാന രോഗമാണ്. അഭിപ്രയം പറയുന്നവന്റെ മതം നോക്കുന്നത് തലയിൽ മാലിന്യം പെറുന്നവരുടെ ലക്ഷണമാണ്.

മനുഷ്യരെ പച്ചക്കു കത്തിച്ചുംകൂട്ടബലാൽസംഗം ചെയ്തുംമൂന്നുമാസമായി മണിപ്പൂർ കത്തിയെരിഞ്ഞിട്ടും തോന്നാത്ത പ്രതിഷേധം ഗണപതിയുടെ പേരിൽ തോന്നിയെങ്കിൽ അതു സംഘികളുടെ വികൃത മനസ്സിന്റെ തനി ഗുണമാണ്. നാടെമ്പാടും ന്ന് സംഘപരിവാറിനെതിരെ ഉയരുന്ന കനത്ത പ്രതിഷേധത്തെ തടയാൻ ഗണപതികഥയ്ക്ക് കഴിയില്ല.
സംഘപരിവാറിന്റെ ഈ വിദ്വേഷപ്രചാരണം വിശ്വാസ സമൂഹത്തെ അപമാനിക്കൽ കൂടിയാണ്', പോസ്റ്റിൽ പറഞ്ഞു.

എറണാകുളത്ത് കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജ്യോതി-സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യവേ സ്പീക്കർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി പ്രതിഷേധം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കുന്നുവെന്നായിരുന്നു ഷംസീറിന്റെ പ്രസംഗം. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് പ്രസംഗത്തിൽ ഷംസീർ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+