Get Updates
Get notified of breaking news, exclusive insights, and must-see stories!

'സോളാർ കുട്ടൻ' എന്ന് വിളിക്കുന്നില്ല, മോദിപ്പേടി തിരിച്ചറിയുന്നുണ്ട്, അടൂർ പ്രകാശിനെതിരെ കോന്നി എംഎൽഎ

കോന്നി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് ദില്ലിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാതെ ചില എംപിമാര്‍ മുങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനെ വിമര്‍ശിച്ച് കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ അടൂര്‍ പ്രകാശ് മറുപടിയുമായി രംഗത്ത് എത്തി. താന്‍ ആ ദിവസം ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്ന് അടൂര്‍ പ്രകാശ് പറയുന്നു.

എത്ര ന്യായീകരിച്ചാലും അടൂര്‍ പ്രകാശിന് ചരിത്രം മാപ്പ് നല്‍കില്ലെന്ന് ജനീഷ് കുമാര്‍ എംഎല്‍എ പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് എംപിക്ക് മറുപടി. വായിക്കാം: ' പ്രിയ ആറ്റിങ്ങൽ എം.പി, ഞാൻ അങ്ങയെ മറ്റു ചിലർ വിളിക്കുന്നതു പോലെ 'സോളാർ കുട്ടൻ' എന്നൊന്നും വിളിച്ച് ആക്ഷേപിക്കില്ല. അങ്ങയുടെ ചില സഹപ്രവർത്തകരുടെ നിലവാരത്തിലേക്കുയർന്ന് അങ്ങ് എന്നെ ആക്ഷേപിച്ചാലും ഒരു മുൻ മന്ത്രിയും, എംപിയുമായ താങ്കൾക്ക് അതിൻ്റെ ബഹുമാനം തന്നെ ഞാൻ നല്കും.

adoor prakash and ku jenish kumar

ഇന്നലെ എൻ്റെ എഫ്.ബി പോസ്റ്റിൽ അങ്ങ് രാഷ്ട്രപതി ഭവൻ മാർച്ചിൽ പങ്കെടുക്കാതെ മുങ്ങിയ ലജ്ജാകരമായ സംഭവത്തിൽ എൻ്റെ പ്രതികരണം അറിയിച്ചിരുന്നു അങ്ങ് എത്ര ന്യായീകരിച്ച് രംഗത്തു വന്നാലും ചരിത്രം അങ്ങയ്ക്ക് മാപ്പ് നല്കില്ല. രാഷ്ട്രപതി ഭവൻ മാർച്ചിൽ നിന്നും ഒളിച്ചോടിയ അങ്ങ് കള്ളം പറയുകയാണെന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. അങ്ങയെ പോലെ പല ജില്ലകളിലും വൈക്കം സത്യാഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് കോൺഗ്രസ് പാർട്ടി നടത്തുന്ന ജാഥയ്ക്ക് നേതൃത്വം നല്കുന്നത് കോൺഗ്രസ് പാർട്ടിയിലെ മറ്റ് എം.പി.മാർ തന്നെയാണ്. അവരൊക്കെ സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചു. അങ്ങ് ജാഥയുടെ പേര് പറഞ്ഞ് ഒളിച്ചോടി പോന്നു. എന്നിട്ടും ന്യായീകരിക്കാൻ അങ്ങയ്ക്ക് നാണമില്ലേ?

സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാർച്ച് 23നാണ് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ വിമർശിച്ചതിന് അങ്ങയുടെ നേതാവും, സഹപ്രവർത്തകനുമായ ശ്രീ.രാഹുൽ ഗാന്ധിയെ 2 വർഷം തടവിന് ശിക്ഷിച്ചത് . തുടർന്ന് മാർച്ച് 24ന് പാർലമെൻ്റ് സമ്മേളനം പിരിഞ്ഞ ശേഷം തിടുക്കത്തിൽ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധി.എം.പിയെ അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.ഇത്രയും പ്രധാനപ്പെട്ട ജനാധിപത്യ ധ്വംസനം നടക്കുമ്പോൾ ഡൽഹിയിൽ നിന്നു മുങ്ങിയ താങ്കൾ പ്രധാനപ്പെട്ട മണ്ഡലം, വാർഡ് കൺവൻഷനുകളിൽ പങ്കെടുക്കുകയായിരുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.

തുടർച്ചയായ ദിവസങ്ങളിൽ രാഹുൽ ഗാന്ധി എം.പി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാർലമെൻ്റിൽ പ്രതിഷേധം നടത്തുകയായിരുന്നു എന്ന് താങ്കൾക്ക് അറിവുള്ളതല്ലേ? ജനാധിപത്യവും, മതേതരത്വവും സംരക്ഷിച്ച് വർഗ്ഗീയ ശക്തികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ഡൽഹിയിലേക്ക് അയച്ച താങ്കൾ ബി.ജെ.പി പ്രതിഷേധ നാളുകളിൽ വിദേശ ടൂറിലും, വാർഡു കമ്മറ്റികളിലും പങ്കെടുത്ത് വർഗ്ഗീയതയെ നേരിടുകയായിരുന്നോ? മാർച്ച് 25നായിരുന്നല്ലോ താങ്കളുടെ ജാഥയുടെ ഉദ്ഘാടനം. ഉദ്ഘാടകനായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്താണ് ഉദ്ഘാടനത്തിനെത്താതിരുന്നത് എന്ന് താങ്കൾ അന്വേഷിച്ചോ?

ജാഥ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡൻറ് രാഷ്ട്രപതി ഭവൻ മാർച്ചിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ശേഷമാണ് എത്തിയത് എന്ന് താങ്കൾക്ക് അറിയുമോ?
കോൺഗ്രസ് പാർട്ടിയുടെ എത്ര പ്രതിനിധികൾ പാർലമെൻ്റിലുണ്ട് എന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ? എന്നിട്ടും ബി.ജെ.പിയുടെ ജനാധിപത്യ ധ്വംസനത്തെ നേരിടാൻ താങ്കൾ എന്തുകൊണ്ട് ഡൽഹിയിൽ നിന്നില്ല. ഇത്തരമൊരു അസാധാരണ സാഹചര്യം സംജാതമാകുമ്പോൾ ലോകത്ത് എവിടെയായിരുന്നാലും ഏതൊരു മതേതര വാദിയായ പാർലമെൻ്റ് അംഗവും ദില്ലിയിലേക്ക് ഓടിയെത്തില്ലേ?

സാധാരണ കോൺഗ്രസ് പ്രവർത്തകരും, പൊതു സമൂഹവും ഈ ചോദ്യം ഉയർത്തുന്നുണ്ട് ... താങ്കളുടെ കപടത മനസ്സിലാക്കുന്നുണ്ട്.... മോദിപേടി തിരിച്ചറിയുന്നുണ്ട്. ഭയന്നോടിയും, നേതൃത്വത്തെ വഞ്ചിച്ചും, അണികളെ തെറ്റിദ്ധരിപ്പിച്ചും, ഇനിയും എത്ര നാൾ മുന്നോട്ടു പോകും. നാട് കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയായി കാലം താങ്കളെ വിലയിരുത്തും'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+