കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഡ്‌ലു ബാങ്ക് കവര്‍ച്ച; ഇടപാടുകാര്‍ക്ക് മുഴുവന്‍ സ്വര്‍ണ്ണവും തിരിച്ച് നല്‍കണം-ആക്ഷന്‍ കമ്മിറ്റി

  • By Desk
Google Oneindia Malayalam News

എരിയാല്‍: എരിയാലില്‍ സ്ഥിതി ചെയ്യുന്ന കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് 2001ലും 2015ലും മോഷണം നടന്നപ്പോള്‍ നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇടപാടുകാര്‍ക്ക് ഉടന്‍ നല്‍കണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.

ലങ്കയെ ഡിസിൽവയും സില്‍വയും രക്ഷിച്ചു.. മൂന്നാം ടെസ്റ്റ് സമനിലയിൽ, ഇന്ത്യയ്ക്ക് പരമ്പര, ചരിത്രനേട്ടം!

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ചെയര്‍മാനായും ഖലീല്‍ എരിയാല്‍ കണ്‍വീനറായും റഫീഖ് കുന്നില്‍ ട്രഷററായും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

ബാങ്കില്‍ നിന്ന് രണ്ട് തവണകളായി മോഷണം നടന്നപ്പോള്‍ ആയിരത്തിലധികം പേരുടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടിരുന്നു. പ്രതികളെ പിടികൂടുകയും തൊണ്ടിമുതല്‍ തിരിച്ച് പിടിക്കുകയും ചെയ്തിരുന്നെങ്കിലും ഇടപാടുകാര്‍ക്ക് ഇത് വരെ അവരുടെ പണയ പണ്ടം തിരിച്ച് നല്‍കാന്‍ ബാങ്ക് ജീവനക്കാര്‍ തയ്യാറാകുന്നില്ല. 2001ല്‍ നടന്ന കളവില്‍ ഇനിയും 153 പേര്‍ക്ക് സ്വര്‍ണ്ണം തിരിച്ച് നല്‍കാനുണ്ട്.

gold

ഇടപാടുകാര്‍ ബാങ്ക് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അനുകൂല സമീപനമല്ല അവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പരാതിയുണ്ട്.

അതിനാല്‍ സഹികെട്ട ഇടപടുകാര്‍ കഴിഞ്ഞ ദിവസം ബാങ്ക് ഉപരോധിക്കുകയും ജീവനക്കാരെ തടയുകയും ചെയ്തപ്പോഴാണ് വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസും പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന ഉറപ്പിന്മേലാണ് ഉപരോധം പിന്‍വലിച്ചത്.

ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണ്ണവും തിരിച്ച് ലഭിക്കുന്നത് വരെ ആക്ഷന്‍ കമ്മിറ്റി സമര രംഗത്ത് ഉണ്ടാകുമെന്നും ആവശ്യമെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

മറ്റു ഭാരവാഹികള്‍: കെ.എ അബ്ദുല്ല കുഞ്ഞി, ഉമൈറ ഹബീബ്, എ.കെ ഷാഫി, കെ.ബി കുഞ്ഞാമു, ഹനീഫ് ചേരങ്കൈ, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഉമേഷ് കടപ്പുറം (വൈസ് ചെയര്‍.), നാം ഹനീഫ, മുജീബ് കമ്പാര്‍, നൗഷാദ് എരിയാല്‍, എസ്.എച്ച് ഹമീദ്, കെ.ബി നിസാര്‍, ആബിദ, മന്‍സൂര്‍ അക്കര (ജോയിന്റ് കണ്‍.), പ്രമീള, അഡ്വ. സമീറ ഫൈസല്‍ (വനിതാ പ്രതിനിധി).

English summary
Kudlubank robbery-All gold should return to the clients-action commitee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X