പുകൾപെറ്റ കേരള വികസന മാതൃകയ്ക്ക് കുടുംബശ്രീ മിഷൻ അതിന്റേതായ സംഭാവന നൽകി: പിണറായി വിജയന്‍
കേരളത്തിൽ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്നും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തിൽ ഇതു പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു

തിരുവനന്തപുരം: പുകൾപെറ്റ കേരള വികസന മാതൃകയ്ക്ക് കുടുംബശ്രീ മിഷൻ അതിന്റേതായ സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദാരിദ്ര നിർമാർജനം, സ്ത്രീശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് 1998 ൽ പിറവിയെടുത്ത കുടുംബശ്രീ ഇന്ന് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. സംസ്ഥാനത്തിന്റെ മികച്ച സേവനദാതാവായി ഇന്ന് കുടുംബശ്രീ മാറി. താഴെ തലത്തിൽ സക്രിയമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഇഴുകിച്ചേർന്ന് കുടുംബശ്രീ പ്രവർത്തിക്കുന്നു. കുടുംബശ്രീയുടെ പ്രവർത്തനം അതിലെ ലക്ഷോപലക്ഷം അംഗങ്ങളുടെ ജീവിതം മാത്രമല്ല അത് പ്രവർത്തിക്കുന്ന മേഖലയുടെ കൂടി പുരോഗതിയിൽ ഗണ്യമായ സംഭാവന അർപ്പിച്ചിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയാണ് എന്നും സംസ്ഥാനം നിലകൊണ്ടത്. അവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ തെളിവുകളാണ് ഭൂ പരിഷ്‌കരണം മുതൽ ക്ഷേമപെൻഷൻ വരെയുള്ള പദ്ധതികൾ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് വേണ്ടി അവരുടെ ജനസംഖ്യയിലും കവിഞ്ഞ ബജറ്റ് വിഹിതമാണ് സംസ്ഥാനം വകയിരുത്തിയിട്ടുള്ളത്. ആളോഹരി വരുമാനം കുറവായിട്ടും ലോകത്തിന് തന്നെ മാതൃകയായ അനേകം വികസന പദ്ധതികളിലൂടെ ഏതൊരു പൗരനും ആത്മാഭിമാനത്തോടെയും അന്ത:സ്സോടെയും ജീവിക്കാൻ പര്യാപ്തമായ സാഹചര്യം ഒരുക്കിയ സംസ്ഥാനമാണ് കേരളം. ലോകത്തെവിടെയും ഇല്ലാത്ത കാര്യമായിരുന്നു ഇത്. ഇപ്പോൾ സമഗ്ര വികസനം എന്ന ലക്ഷ്യം മുൻനിർത്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. ആരെയും വിട്ടുകളയാതെ ചേർത്തുപിടിക്കുക എന്നതാണ് വികസന കാര്യത്തിൽ കേരളത്തെ മുന്നോട്ടു നയിക്കുന്ന തത്വമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കുടുംബശ്രീ തങ്ങളുടെ ജീവിതത്തിൽ വരുത്തിയ ശ്രദ്ധേയമായ മാറ്റങ്ങളെക്കുറിച്ച് അംഗങ്ങൾ തന്നെ 'രചന' എന്ന പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 'ഉന്നതി' പദ്ധതി സമഗ്ര വികസനം ലക്ഷ്യമിട്ട് പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, കേരളത്തിൽ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്നും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തിൽ ഇതു പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതിക്കു സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. കുടുംബശ്രീയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായി സി.ഡി.എസ്. അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന 'രചന'യുടെ ഉദ്ഘാടനം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള 'ഉന്നതി' പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു.
-
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില് വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications