കുടുംബശ്രീ ബഡ്സ് സ്കൂൾ തുടങ്ങുന്നു; ഭിന്നശേഷിയുള്ള കുട്ടികൾ അമ്മമാരുടെ തണലിൽ പഠിയ്ക്കും...
ഗ്രാമീണ മേഖലിയലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ച ലക്ഷ്യം വച്ചാണ് കുടുംബശ്രീ ബഡ്സ് സ്കൂളുകൾ തുടങ്ങുന്നത്.
കൊച്ചി: ശാരീരികമായ വെല്ലുവിളി നേരിടുന്നതും ഭിന്നശേഷിക്കാരുമായ കുട്ടികള്‍ക്കായി കുടുംബശ്രീയിലെ അമ്മമാർ ഒന്നിക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഓട്ടിസം, സെറിബ്രല്‍ പാര്‍സി, അന്ധത, പഠനവൈകല്യം എന്നിവ ബാധിച്ച കുട്ടികള്‍ക്ക് കുടുംബശ്രീയിലെ അമ്മമാര്‍ കൂട്ടുണ്ടാകും. ഗ്രാമീണ മേഖലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. നിലവില്‍ സംസ്ഥാനത്ത് 64 ബഡ്‌സ് സ്‌കൂളുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഒരെണ്ണം എന്ന നിലയിലോ, ജില്ലാ പഞ്ചായത്തില്‍ ഒരെണ്ണമോ തുടങ്ങിയാല്‍ മാത്രമേ ഗ്രാമീണ മേഖലയിലെ കുഞ്ഞുങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം ആവുകയുള്ളൂ എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഗ്രാമീണ മേഖലയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഏറ്റവും നല്ലത് കുടുംബശ്രീ ആണെന്ന നിഗമനത്തിലാണ് അമ്മമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള പഠന വൈകല്യം ബാധിച്ച കുട്ടികളുടെ സംരക്ഷണവും ഇതുമായി ബന്ധപ്പെട്ട് ചെയ്യുന്നുണ്ട്.
അമ്മമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതിന് ശേഷമാണ് ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങുക. ഇതിനുള്ള ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കും.












Click it and Unblock the Notifications