Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷു വിപണി കീഴടക്കിയത് കുടുംബശ്രീ: വയനാട്ടില്‍ 12 ലക്ഷത്തിന്റെ നേട്ടം

കല്‍പ്പറ്റ: വിഷരഹിത പച്ചക്കറികളും ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വിഷുച്ചന്ത വഴി ജനങ്ങളിലെക്കെത്തിച്ച് കുടുംബശ്രീ നേടിയത് 12 ലക്ഷത്തോളം രൂപ. ജില്ലയിലെ 26 സി.ഡി.എസുകളില്‍ നടത്തിയ വിഷുചന്തകളാണ് ജനകീയമായത്. ഏപ്രില്‍ 13, 14 എന്നീ ദിവസങ്ങളില്‍ കല്‍പ്പറ്റ വിജയാപമ്പ് പരിസരത്താണ് ജില്ലാ വിഷുചന്ത പ്രവര്‍ത്തിച്ചത്. ജില്ലയിലെ മറ്റ് വിപണിയേക്കാലും സാമ്പതിക നേട്ടം കൈവരിക്കാന്‍ കുടുംബശ്രീ വിഷുചന്തക്കായി.

ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കല്‍പ്പറ്റയിലാണ്. വിഷു വിപണിയുടെ ആദ്യ ദിനത്തില്‍ 44,498 രൂപയും രണ്ടാം ദിനം 47,680 രൂപയുമാണ് കല്‍പ്പറ്റയില്‍ നിന്നും ലഭിച്ചത്. ജില്ലയിലെ 26 സി.ഡി.എസുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉല്‍പ്പന്നങ്ങളാണ് ചന്തയില്‍ വില്‍പ്പനക്കായെത്തിയത്. വിവിധ കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകളില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ കുടുംബശ്രീയുടെ ജീവ ടീമിന്റെ നേതൃത്വത്തിലാണ് വിപണിയിലെത്തിച്ചത്. വിപണിയില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ എത്തിച്ചു നല്‍കുക എന്നതാണ് കുടുംബശ്രീ വിഷുചന്തയിലൂടെ ലക്ഷ്യം വെച്ചത്.

 kudumbasree

വിവിധ ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവ ചന്തയില്‍ ലഭ്യമായിരുന്നു. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ വഴി ഉല്‍പാദിപ്പിച്ചെടുക്കുന്ന വിഷരഹിത ജൈവപച്ചക്കറിയും വിഷുചന്തയില്‍ ലഭ്യമായി. എല്ലാ ഉല്‍പന്നങ്ങള്‍ക്കും പൊതുവിപണിയിലേക്കാലും പരമാവധി വില കുറച്ചാണ് വില്‍പ്പന നടത്തിയത്. കൂടാതെ ഉല്‍പാദകര്‍ക്ക് കൂടുതല്‍ വില നല്‍കുകയും ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാകുന്നു എന്നതാണ് കടുംബശ്രീ വിഷുചന്തയുടെ പ്രധാന പ്രത്യേകത.

ചക്കയുടെ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഇതുവഴി ലഭ്യമാകുന്നുണ്‍്. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും വിഷുവിനോടനുബന്ധിച്ച് വിഷുചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നു. വിഷരഹിത പച്ചക്കറിക്കും മറ്റ് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്കുമായി നിരവധിയാളുകളാണ് ഇവിടെ എത്തിയിരുന്നത്. വയനാടിന്റെ തനത് വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് തനിമ, പരിശുദ്ധി, കേരളീയത എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് വിഷുചന്ത ഒരുക്കിയത്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി കുടുംബശ്രീ സംഘടിപ്പിക്കുന്ന ചന്തകള്‍ വന്‍വിജമായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+