കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീയുടെ ബ്രസ്റ്റ് ക്യാന്‍സര്‍ ബ്രിഗേഡിന് ഇനി റെസിഡന്റ്‌സ് അസോസിയേഷനുകളുടെ പങ്കാളിത്തം

Google Oneindia Malayalam News

കോഴിക്കോട്: കോര്‍പറേഷന്‍ കുടുംബശ്രീയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കി വരുന്ന സമഗ്ര കാന്‍സര്‍ നിവാരണ പദ്ധതിയായ ജീവനത്തിന്റെ 'ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡിന്' ഇനി റസിഡന്‍സ് അസോസിയേഷനുകളുടെ പങ്കാളിത്തവും. ഈ പദ്ധതിയുടെ ഭാഗമായി നിലവില്‍ കുടുംബശ്രീ സിഡിഎസ് രൂപീകരിച്ച 100 പേരടങ്ങുന്ന ബ്രെസ്റ്റ് ബ്രിഗേഡ് വളണ്ടിയര്‍മാര്‍ക്കു പുറമേയാണിത്. പദ്ധതിക്ക് കീഴില്‍ 500 റസിഡന്‍സ് വളണ്ടിയര്‍മാരെ പരിശീലിപ്പിക്കും. സ്തനാര്‍ബുദത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഈ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.

ചക്ക ഇനി സൂപ്പർ സ്റ്റാർ! കേരളത്തിന്റെ ഔദ്യോഗിക ഫലം... പ്രഖ്യാപനം ഇന്ന്...ചക്ക ഇനി സൂപ്പർ സ്റ്റാർ! കേരളത്തിന്റെ ഔദ്യോഗിക ഫലം... പ്രഖ്യാപനം ഇന്ന്...

ജീവനം പദ്ധതിയുടെ മെഡിക്കല്‍ നോഡല്‍ ഏജന്‍സിയായ കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും കുടുംബശ്രീയുടെ ഗവേഷണ പരിശീലന സ്ഥാപനമായ എക്‌സാതിന്റെയും സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുത്. ഇന്ന് രാവിലെ 9.30ന് കോര്‍പറേഷന്‍ ഓഫിസിന് സമീപത്തെ കോസ്‌മോപോളിറ്റിന്‍ ഹാളില്‍ വെച്ചാണ് പരിശീലനം.കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനിത രാജന്റെ അധ്യക്ഷതയില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. 400 പേര്‍ ഇതിനകം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 kudumbasree

മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. സി. കൃഷ്ണഗാഥ പൈ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.വി.സി രവീന്ദ്രന്‍, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ട്വിങ്കിള്‍ വിനോദ്, ഡോ. സുചിത്ര സുധീര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ 2 ദിവസത്തെ ഗൃഹസന്ദര്‍ശന പരിപാടിയുടെ സ്തനാര്‍ബുദ സാധ്യതാ ലക്ഷണമുള്ളവരെ കണ്ടെത്തി മാര്‍ച്ച് 28ന് കോര്‍പറേഷന്‍ ജൂബിലി ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന ജീവനം മെഗാക്യാമ്പില്‍ വെച്ച് സൗജന്യ പരിശോധന ലഭ്യമാക്കും.

ജീവനം 3-ാം ഘട്ടത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ ഇതിനകം 1500 പേര്‍ പരിശോധന നടത്തി. പദ്ധതിയുടെ ഭാഗമായുള്ള ഫില്‍റ്റര്‍ ക്യാമ്പിന്റെ രണ്ടാംഘട്ടം മാര്‍ച്ച് 20ന് ടാഗോര്‍ഹാളില്‍ നടന്നു. ഈ ക്യാമ്പുകളില്‍ നിന്ന് സ്‌ക്രീനിംഗ് ചെയ്തവര്‍ക്കുള്ള മെഗാ ക്യാമ്പാണ് മാര്‍ച്ച് 28ന് ജൂബിലി ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നത്. ടെലിമെഡിസിന്‍ സൗകര്യത്തോടെയുള്ള വിദഗ്ദ പരിശോധനാ ക്യാമ്പില്‍ നല്‍കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വര്‍ക്കല ഭൂമി ഇടപാട്: ദിവ്യ എസ് അയ്യരെ രക്ഷിക്കാന്‍ ശ്രമം, അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നുവര്‍ക്കല ഭൂമി ഇടപാട്: ദിവ്യ എസ് അയ്യരെ രക്ഷിക്കാന്‍ ശ്രമം, അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു

നഗരത്തിൽ ജലമൂറ്റൽ വ്യാപകം; വടകരയില്‍ അ‍നധികൃത കുഴൽ കിണർ നിർമ്മാണം നാട്ടുകാർ തടഞ്ഞുനഗരത്തിൽ ജലമൂറ്റൽ വ്യാപകം; വടകരയില്‍ അ‍നധികൃത കുഴൽ കിണർ നിർമ്മാണം നാട്ടുകാർ തടഞ്ഞു

English summary
kudumbasree breast cancer brigade; resident association joins hand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X