കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീയെ പരദൂഷണക്കാരാക്കിയവര്‍ ഇവിടെ കമോണ്‍.. ഒരു 'പക്ഷേ' യും ഇല്ലാത്ത ഏഴ് കോടി വന്നത് ദാ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

പെണ്ണുങ്ങളുടെ പരദൂഷണ കൂട്ടമാണ് കുടുംബശ്രീയെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു പ്രളയബാധിതര്‍ക്കായി പെണ്ണുങ്ങള്‍ കൊടുത്ത സംഭാവം. എഴുകോടി രൂപയാണ് ഇവര്‍ പ്രളയബാധിതര്‍ക്കായി പിരിച്ച് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു 'പക്ഷേ' യും കൂടാതെ പിരിച്ചെടുത്ത തുകയ്ക്ക് മാറ്റ് കൂടുന്നത് പ്രളയദുരിതത്തില്‍ പെട്ട പെണ്ണുങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി എന്നത് കൊണ്ട് തന്നെ.

ക്യാംപില്‍ നിന്ന് തിരിച്ചെത്തിയിട്ട് ഫണ്ട് തരാട്ടോ ഞാന്‍ എടുത്ത് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് വെള്ളം കയറിയ വീട്ടില്‍ നിന്ന് വള്ളത്തിലേക്ക് തത്രപ്പെട്ട് കയറിയ വീട്ടമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തൃശ്ശൂരിലെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗം അവിടത്തെ സിഡിഎസ് അംഗത്തോട് പറഞ്ഞ ഈ വാചകങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ഹിറ്റായിരിക്കുന്നത്. പോസ്റ്റ് വായിക്കാം

ഞെട്ടിച്ച ഏഴ് കോടി

ഞെട്ടിച്ച ഏഴ് കോടി

ഏഴ് കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ പിരിച്ച് നല്‍കിയത്. സംസ്ഥാനത്തെ 14 ജില്ലകളിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയാണ് ഇത്.കഴിഞ്ഞ ദിവസം ഇവര്‍ പിരിച്ചെടുത്ത തുക മന്ത്രി എസി മൊയ്തീന്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

സേവന രംഗത്തും

സേവന രംഗത്തും

പണം പിരിച്ചത് മാത്ര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായി തന്നെ പങ്കെടുത്തിരുന്നു. പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംസ്ഥാനത്തുടനീളം 3140 പൊതുസ്ഥലങ്ങളും വീടുകളും വൃത്തിയാക്കിയിരുന്നു. കൂടാതെ 15309 കുടുംബശ്രീ പ്രവര്‍ത്തകപടെ വീടുകള്‍ ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രമായി മാറുകയും ചെയ്തിരുന്നു.

എടുത്ത് വെച്ചിട്ടുണ്ട്

എടുത്ത് വെച്ചിട്ടുണ്ട്

ക്യാംപില്‍ നിന്ന് തിരിച്ചെത്തിയിട്ട് റിലീഫ് ഫണ്ട് തരാമെന്ന പറഞ്ഞ് വെള്ളം കയറിയ വീട്ടില്‍ നിന്ന് വള്ളത്തിലേക്ക് വലിഞ്ഞ് കയറിയ കുടുംബശ്രീ അംഗമായ വീട്ടമ്മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതും ഇതൊക്കെ കൊണ്ട് തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ

അയൽക്കൂട്ടാംഗം

അയൽക്കൂട്ടാംഗം

"ക്യാമ്പീന്ന് തിരിച്ചെത്തീട്ട് റിലീഫ് ഫണ്ട് തരാട്ടോ,എട്ത്ത് വച്ചിട്ടുണ്ട് ഞാൻ"
വെള്ളം നിറഞ്ഞ വീട്ടിൽ നിന്നും വള്ളത്തിലേക്കു പിടിച്ചു കയറി ദുരിതാശ്വാസക്യാമ്പിലേക്കു പോകുന്നതിനു മുൻപേ തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ടാംഗം അവിടെ നിന്നിരുന്ന സിഡിഎസ്സ് അംഗത്തോട് വിളിച്ചു പറഞ്ഞ വാചകങ്ങളാണ്..

ആവുംവിധം

ആവുംവിധം

ഞാനും ദുരിതത്തിനു ഇരയായി എന്നല്ല അവരോർക്കുന്നത്,തന്നേക്കാൾ ദുരിതം വന്നവർക്ക് ആവുംവിധം സഹായം എന്ന വലിയ മനസ്സ്.. എത്രയെത്ര ആളുകളുണ്ടാകും ഇതുപോലെയല്ലേ?

അദ്ധ്വാനങ്ങളുടെ തുക

അദ്ധ്വാനങ്ങളുടെ തുക

അതെ, ഇതുപോലെ അയൽക്കൂട്ടത്തിലുള്ള ആയിരക്കണക്കിന് അമ്മമാരും ചേച്ചിമാരുമാണ് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നതുപോലെ ഒരാഴ്ചത്തെ തങ്ങളുടെ ചെറിയ സമ്പാദ്യം മാറ്റി വച്ചു ഏഴുകോടി രൂപ പിരിച്ചു നൽകിയത്.. ആ വലിയ അക്കങ്ങൾക്കുമൊക്കെയപ്പുറമുള്ള നന്മയുടെ തുകയാണത്..ചെറിയ ചെറിയ അദ്ധ്വാനങ്ങളുടെ തുക..

ശേഖരിച്ചു

ശേഖരിച്ചു

വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടവർ ശേഖരിച്ചു നൽകിയ കോടികളുടെ തുക കണ്ടു ഞെട്ടണ്ട, പല രീതിയിൽ നിങ്ങൾ കളിയാക്കുന്ന,നിങ്ങളുടെ ഭാഷയിൽ 'നാട്ടു വർത്താനം പറയാൻ മീറ്റിംഗ് കൂടുന്ന' അതേ ആളുകളുടെ സമ്പാദ്യം തന്നെയാണിത്.പക്ഷേ ആ നാട്ടുവർത്താനത്തിൽ എല്ലാമുൾപ്പെടുമെന്നു മാത്രം.എല്ലാം..

സോ കോൾഡ് കളിയാക്കലുകൾ

സോ കോൾഡ് കളിയാക്കലുകൾ

അതിലേറ്റവും മുൻപന്തിയിൽ അനുകമ്പ എന്ന ഒന്നാണെന്ന് ഇനി സോ കോൾഡ് കളിയാക്കലുകൾ പറയുന്നതിന് മുൻപേ വിസ്മരിക്കരുത്.. ..സന്തോഷമാണ് , അഭിമാനമാണ് അതിനേക്കാളേറെ നിറഞ്ഞ അഹങ്കാരമാണ് അവരുടെ കൂടെ പ്രവർത്തിക്കുന്നതിൽ..

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
kudumbasree donation facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X