കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീയുടെ വസ്ത്രശേഖരണത്തോട് മികച്ച പ്രതികരണം, വസ്ത്രങ്ങളുമായെത്തിയത് നൂറുകണക്കിനു പേര്‍

Google Oneindia Malayalam News

കോഴിക്കോട്: കോര്‍പറേഷന്‍ കുടുംബശ്രീയുടെ വസ്ത്രശേഖരണത്തിന് മികച്ച പ്രതികരണം. കുടുംബശ്രീ ഡ്രസ് കലക്ഷന്‍ ഡ്രൈവിന്റെ ആദ്യ ദിവസമായ ഇന്നലെ നൂറു കണക്കിന് ആളുകളാണ് നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടത്തില്‍ വസ്ത്രങ്ങളുമായെത്തിയത്.

അച്ഛനേയും മകനേയും കുടുക്കിയത് അതിബുദ്ധി.. മൂന്നാർ കൊലപാതകത്തിൽ പ്രതികൾ കുടുങ്ങിയതിങ്ങനെ
നഗരത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി ഇന്നലെ മാത്രം എണ്ണൂറോളം വസ്ത്രങ്ങള്‍ ലഭിച്ചു. ഇതില്‍ ധാരാളം പുതിയ വസ്ത്രങ്ങളുമുണ്ട്. ഇവ നഗരത്തില്‍ താമസിക്കുന്ന എണ്ണൂറോളം വരുന്ന അഗതികള്‍ക്ക് വിഷുവിന് കൈമാറും. 2013മുതല്‍ കോര്‍പറേഷന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിവരുന്ന വസ്ത്ര ശേഖരണം ഊര്‍ജിതമാക്കുക, ഹരിത കേരളത്തിന്റെ ഭാഗമായി സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നത് പ്രോത്‌സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 kudumbasreecamp

വീടുകളില്‍ മാലിന്യമായി മാറുന്ന വസ്ത്രങ്ങളും കടകളില്‍ ബാക്കിയാവുന്ന വസ്ത്രങ്ങളും കുടുംബശ്രീയെ ഏല്‍പിക്കാവുതാണ്. കഴുകി ഇസ്തിരിയിട്ട' വസ്ത്രങ്ങള്‍ നഗരസഭയുടെ പഴയ ഓഫിസ് കെട്ടിടത്തിലെ കുടുംബശ്രീ ഓഫിസില്‍ പ്ലാസ്റ്റിക് സഞ്ചികളിലിടാതെയാണ് എത്തിക്കേണ്ടത്. ഈ മാസം 12വരെ രാവിലെ 10.30മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇവ സ്വീകരിക്കും. റെസിഡന്‍സ് അസോസിയേഷനുകളടക്കമുള്ളവ വസ്ത്രങ്ങള്‍ ശേഖരിച്ച് കുടുംബശ്രീ സിഡിഎസ് മുഖേന അറിയിച്ചാല്‍ വാഹനത്തിലെത്തി വസ്ത്രങ്ങള്‍ കൊണ്ടുപോവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ അഗതികള്‍, മെഡിക്കല്‍ കോളജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും കഴിയു പാവപ്പെട്ട'വര്‍, ആദിവാസികള്‍ തുടങ്ങി അത്യവശ്യക്കാര്‍ക്ക് വിതരണം ചെയ്യുതിന് ഉദ്ദേശിച്ചാണ് ഇവ ശേഖരിക്കുന്നത്.

റസിഡന്‍സ് അസോസിയേഷനുകള്‍ വസ്ത്ര ശേഖരണ പരിപാടിയോട് വളരെ അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന് കുടുംബശ്രീ പ്രൊജക്ട് ഓഫിസര്‍ റംസി ഇസ്മായീല്‍ പറഞ്ഞു. നഗരത്തിന് പുറത്തുനിന്ന് നിരവധി പേര്‍ പദ്ധതിയോട് സഹകരിക്കാമെേന്നറ്റ് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍, അവിടെ പോയി ശേഖരിക്കാന്‍ പരിമിതിയുള്ളതിനാല്‍ അവരോട് ഇങ്ങോട്ടെത്തിക്കാന്‍ ആവശ്യപ്പട്ടതായും അദ്ദേഹം പറഞ്ഞു.

ബിപ്ലബ് കുമാർ ദേബ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി! സത്യപ്രതിജ്ഞ വെള്ളിയാഴ്ച...ബിപ്ലബ് കുമാർ ദേബ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി! സത്യപ്രതിജ്ഞ വെള്ളിയാഴ്ച...

എസ്‌ഐയുടെ ഇടിച്ചിട്ടത് കോര്‍പ്പറേഷന്‍ കൗണ്‍സിലറെ, നിര്‍ത്താതെപോയ എസ്‌ഐയെ നാട്ടുകാര്‍ പിടികൂടിഎസ്‌ഐയുടെ ഇടിച്ചിട്ടത് കോര്‍പ്പറേഷന്‍ കൗണ്‍സിലറെ, നിര്‍ത്താതെപോയ എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി

English summary
kudumbasree dress collection got best response in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X