അരങ്ങുണര്‍ന്നു: കുടുംബശ്രീയില്‍ ഇനി കലയുടെ നാളുകള്‍
കല്‍പ്പറ്റ: വീട്ടമ്മമാരുടെ സര്‍ഗവൈഭവങ്ങളുടെ മേളം തീര്‍ത്ത് കുടുംബശ്രീ താലൂക്ക് കലോത്സവത്തിന് അരങ്ങുണര്‍ന്നു. കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2018 താലൂക്ക്തല കലോത്സവത്തിനാണ് തുടക്കമായത്. വൈത്തിരി താലൂക്ക് കലോല്‍സവം കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലും, മാനന്തവാടി താലൂക്ക് കലോല്‍സവം എടവക പള്ളിയ്ക്കല്‍ എല്‍.പി സ്‌കൂളിലുമായി ആരംഭിച്ചു. സ്റ്റേജ് - സ്റ്റേജിതര വിഭാഗങ്ങളിലായി 29 ഇനങ്ങളിലാണ് കലാ മത്സരങ്ങള്‍ നടന്നത്. ജൂനിയര്‍ - സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.
സി.ഡി.എസ് തലത്തില്‍ വിജയികളാണ് താലൂക്ക് മത്സരത്തില്‍ മാറ്റുരച്ചത്. വൈത്തിരി താലൂക്ക്തല കലോത്സവത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് നിര്‍വഹിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം.നാസര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സാജിത മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.ഹമീദ്, മുട്ടില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലീന.സി.നായര്‍ സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.ടി.മുരളി സ്വാഗതവും കല്‍പ്പറ്റ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ നന്ദിയും പറഞ്ഞു. മാനന്തവാടി താലൂക്ക്തല കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സാജിത മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍, എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മുടമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമബീഗം, എടവക സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സണ്‍ തൂപ്പുംകര സ്വാഗതവും എടവക സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെയാണ് ജില്ലാ തല മത്സരത്തിലേക്ക് പരിഗണിക്കുന്നത്. ജില്ലാ കലോത്സവം 26, 27 തിയതികളില്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളിലും മില്‍ക്‌സൊസൈറ്റി ഹാളിലുമായി നടത്തും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് കലോത്സവം അമ്പലവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്ന് തുടങ്ങും.


Click it and Unblock the Notifications