കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുവ കുടുംബശ്രീ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരത്തിലേക്ക്

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കുറുവ കുടുംബശ്രീ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരത്തിലേക്ക്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കുറുവാ ദ്വീപ് തകര്‍ച്ചയുടെ വക്കിലാണ്. ദിവസംപ്രതി വിദേശികളടക്കം ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഭരണനിര്‍വഹണത്തിന്റെ അലംഭാവം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. കുറുവാദ്വീപിനെ ആശ്രയിച്ച് നൂറുകണക്കിന് കുടുംബങ്ങള്‍ ജീവിച്ചു വരുന്നു. പാരമ്പര്യമായി കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവരായിരുന്നു കുറുവാദ്വീപിന്റെ പരിസര വാസികള്‍.

എന്നാല്‍ മാറിയ സാഹചര്യത്തില്‍ കാലാവസ്ഥയും കാര്‍ഷിക മേഖലയും പ്രതിസന്ധിയിലായ ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം വരെ വിനോദ സഞ്ചാരമേഖലയായ കുറുവാദ്വീപിലേക്ക് ധാരാളം ചെറുകിട കച്ചവടക്കാരും കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പന്ന വില്‍പ്പന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പ്രദേശവാസികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി ജീവിതമാര്‍ക്ഷത്തിന് തൊഴില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുറുവയില്‍ സഞ്ചാരികള്‍ക്ക് എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കാരണം ജീവിതം വഴിമുട്ടിയിരിക്കുന്നു.

 kuruva

വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍ കച്ചവടം നടത്തുന്നതിനും അനുബന്ധ തൊഴിലുകള്‍ക്കുമായി നിരവധി വായ്പകളെടുത്ത് കടബാധ്യതയിലായിരിക്കുന്നു. സഞ്ചാരികളുടെ നിയന്ത്രണം കാരണം കച്ചവടം ഇല്ലാതായതിനാല്‍ നിത്യ ജീവിതത്തിനുപോലും വകയില്ലാതായിരിക്കുന്നു. കുറുവയുടെ പ്രാന്തപ്രദേശത്തുള്ള ജനങ്ങളുടെയും വി.എസ്.എസിന്റെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അകമഴിഞ്ഞ സഹകരണം കൊണ്ട് പരിസ്ഥിതിക്കോ, വന്യമൃഗങ്ങള്‍ക്കോ യാതൊരുവിധ ദോഷങ്ങളും ഉണ്ടാവാത്ത വിധത്തിലാണ് ഇത്രയും കാലം വരെ കുറുവയെ സംരക്ഷിക്കാന്‍ കഴിയുന്നത്.

എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ അടുത്തകാലത്ത് കുറുവയില്‍ അധികാരികള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രശസ്തി തന്നെ ഇല്ലാതായിരിക്കുന്നു. ഈ നിയന്ത്രണങ്ങള്‍ ഒരേ സമയം കുറുവയിലെത്തുന്ന സഞ്ചാരികളെയും കുറുവയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട കച്ചവടക്കാരേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. മേല്‍ പറഞ്ഞ കുടുംബങ്ങളെല്ലാം തന്നെ ആത്മഹത്യയുടെ മുനമ്പിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് കുറുവയില്‍ മുന്‍ കാലത്തെപ്പോലെ സഞ്ചാരികളെ അനുവദിക്കണമെന്നും, പ്രദേശിവാസികളെയും, കേന്ദ്രത്തെ ആശ്രയിക്കുന്ന ജീവനക്കാരെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ജനകീയ സമര സമിതി രൂപീകരിച്ച് പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്‌കരിക്കുകയാണ്.

ആദ്യപടിയെന്ന നിലയില്‍ മാനന്തവാടി സബ് കലക്ടര്‍ ഓഫീസിനു മുമ്പില്‍ 2018 മെയ് 7-ാം തീയതി രാപ്പകല്‍ സമരം നടത്താന്‍ തീരുമാനിച്ചു. കുറുവാ ഡിവിഷന്‍ 13 കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ രക്ഷാധികാരിയും, ടിജി ജോണ്‍സണ്‍ (എ.ഡി.എസ്. സെക്രട്ടറി) ചെയര്‍മാനും, ആലീസ് മാത്യു(എ.ഡി.എസ്. പ്രസിഡണ്ട്) വൈസ് ചെയര്‍മാനും, സുഗതന്‍.കെ. കണ്‍വീനറും, വിജയലക്ഷ്മി ജോ. കണ്‍വീനറും, റോയ്.കെ.ആര്‍. ജോ. കണ്‍വീനറും ആയിക്കൊണ്ട് 23 അംഗ കമ്മറ്റി രൂപീകരിച്ചു.

English summary
kuruva kudubasree strike in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X