കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുരം വിളമ്പുന്ന പെണ്‍കൂട്ടായ്്മ : ഇടുക്കിയുടെ പെണ്ണ് കരുത്ത്

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഹൈറേഞ്ച് ജനതയുടെ നാവുകളില്‍ ബേക്കറി പലഹാരങ്ങളുടെ രുചിപകര്‍ന്ന മുേന്നറുകയാണ് ബൈസവാലി ഗ്രാമ പഞ്ചായത്തിലെ ഈ കുടുംബശ്രീ പ്രവര്‍ത്തകര്‍.സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ സംരംഭ യൂണിറ്റിനുള്ള അവാര്‍ഡും ഇത്തവണ ഇവരുടെ ഫേമസ് ബേക്കറി യൂണിറ്റിനെ തേടിയെത്തി. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടായിരത്തി പതിമൂന്നില്‍ ബൈസണ്‍വാലി ഗ്രാമ പഞ്ചായയത്തിന്റെ നേതൃത്വത്തില്‍ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എണ്‍പത്് ലക്ഷത്തോളം രൂപാ മുതല്‍മുടക്കി കെട്ടിടം നിര്‍മ്മിക്കുകയും തുടര്‍ന്ന് കുടുംബശ്രീ സി എഡി എസ്സിന് ഇത് കൈമാറുകയും ചെയ്തു.

ഇതിന് ശേഷമാണ് ആദ്യഘട്ടത്തില്‍ പത്ത് വനിതകളുടെ നേതൃത്വത്തില്‍ ചെറിയ രീതിയില്‍ ബേക്കറി യൂണിറ്റ് ആരംഭിക്കുകയും ചെയ്തത്. പഞ്ചായത്ത് വാങ്ങി നല്‍കിയ വാഹനത്തിലാണ് സമീപ പ്രദേശങ്ങളില്‍ ബേക്കറി ഉല്‍പ്പങ്ങള്‍ കടകളില്‍ എത്തിച്ച് വില്‍പ്പന നടത്തിവന്നിരുന്നത്. പിന്നീട് ബേക്കറി ഉല്‍പ്പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവന്നതോടെ കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തരെ കൂടിയോചിപ്പിച്ച് ഉല്‍പ്പങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും പുതിയ ഇനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.

bread

ഇത്തരത്തില്‍ പ്രവര്‍ത്തനം വിപുലൂകരിച്ചതോടെ ബേക്കറി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരുവാഹനം കൂടി വാങ്ങി ഹൈറേഞ്ചിന്റെ എല്ലാ മേഖലകളിലും ബേക്കറി ഉല്‍പ്പങ്ങള്‍ എത്തിക്കക്കാനും തുടങ്ങി മധുര പലഹാരങ്ങള്‍ കേടായി പോകാതിരിക്കുന്നതിന് വേണ്ടി ഒരുവിധ രാസ വസ്തുക്കളും ഇവര്‍ ചേര്‍ക്കാറില്ല. അതുകൊണ്ട് തന്നെ കടകളില്‍ നിന്ന് ലഭിക്കു ഓഡര്‍ അനുസരിച്ച് രണ്ട് ദിവസ്സങ്ങള്‍ക്കുള്ളില്‍ വിറ്റഴിക്കുവാന്‍ കഴിയുന്നത്രയും മാത്രമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. അധ്വാനിക്കാനുള്ള മനസ്സും കൂട്ടായ പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ ഒരുമേഖലയില്‍ നിന്നും സ്ത്രീയെ മാറ്റി നിര്‍ത്തുവാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ബൈസണ്‍വാലിയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫേമസ് ബേക്കറി എന്ന പ്രസ്ഥാനം.

English summary
Kudumbasree members making bakery items
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X