കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ പ്രവർത്തനം വിലയിരുത്താൻ കണ്ണൂരിലെ കുടുംബശ്രീ അംഗങ്ങൾ രാജസ്ഥാനിൽ

  • By Sanoop Pc
Google Oneindia Malayalam News

മട്ടന്നൂര്‍: കുടുംബശ്രീ പ്രവര്‍ത്തനം വിലയിരുത്താന്‍ കേരളത്തിലെ അംഗങ്ങള്‍ രാജസ്ഥാനില്‍. തെരഞ്ഞെടുക്കപ്പെട്ട 43 അംഗങ്ങളാണ് രാജസ്ഥാനിലേക്ക് പോയത്.
രാജസ്ഥാനിലെ കുടുംബശ്രീ പ്രവര്‍ത്തനം വിലയിരുത്തി മനസിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ സംഘം പുറപ്പെട്ടത്. സംസ്ഥാനത്തെ ഓരോ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് പ്രവര്‍ത്തനം വിലയിരുത്തുന്നതിനു പോയത്.

മുന്‍ കുടുംബശ്രീ ചെയര്‍പേഴ്‌സന്‍മാരും നിലവിലെ ചില ചെയര്‍പേഴ്‌സന്‍മാരും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ഇക്കഴിഞ്ഞ 15 നു രാജസ്ഥാനിലേക്ക് പോയത്.തിരുവനന്തപുരത്തു വെച്ചു അംഗങ്ങള്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കിയാണ് രാജസ്ഥാനിലേക്ക് അയച്ചത്.

 kudumbasree

കണ്ണൂര്‍ ജില്ലയില്‍ നിന്നും 6 കുടുംബശ്രീ അംഗങ്ങള്‍ അടക്കം 7 പേരാണ് സംഘത്തിലുള്ളത്. ഒരാഴ്ചയോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിക്കുന്ന സംഘം കുടുംബശ്രീ മേഖലയിലെ പ്രവര്‍ത്തനവും പ്രശ്‌നങ്ങളും പഠിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ട് രാജസ്ഥാന്‍ സര്‍ക്കാരിനും കേരള സര്‍ക്കാരിനും കൈമാറും. ഒരു വര്‍ഷം മുമ്പ് കേരളത്തിലെ കുടുംബശ്രീ അംഗങ്ങള്‍ പോയാണ് രാജസ്ഥാനില്‍ കുടുംബശ്രീ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. രാജസ്ഥാനിലെ കുടുംബശ്രീ പ്രവര്‍ത്തനവും പഠിച്ചതിനു ശേഷം ഈ മാസം 28 നു സംഘം കേരളത്തില്‍ തിരിച്ചെത്തും.

English summary
kudumbasree members visits rajasthan to study kudubasree activities in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X