കുട്ടികളുടെ സെക്സ് വേണം!കുടുംബശ്രീ ഉദ്യോഗസ്ഥന്റെ സന്ദേശം!അതും സ്ത്രീകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ
17, 18 വയസുള്ള കുട്ടികളുടെ സെക്സ് അയക്കൂ, പ്ലീസ് എന്നായിരുന്നു സന്ദേശം. കുടുംബശ്രീ മിഷൻ കോർഡിനേറ്റർ അടക്കമുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്.
കോഴിക്കോട്: കുട്ടികളുടെ സെക്സ് ആവശ്യപ്പെട്ട് 200ൽ അധികം സ്ത്രീകൾ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പിൽ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ അശ്ലീല സന്ദേശം. കുടുംബശ്രീ അസിസ്റ്റന്‍റ് മിഷൻ കോർഡിനേറ്ററായ എംസി മെയ്തീനാണ് അശ്ലീല സന്ദേശം അയച്ചത്. തൊട്ട്പിന്നാലെ സന്ദേശം അയച്ചത് താനല്ലെന്നും സുഹൃത്താണെന്നും വിശദീകരിച്ച് വീണ്ടും സന്ദേശം അയച്ചു. അതേസമയം ഇതിനെതിരെ ഗ്രൂപ്പിൽ അംഗങ്ങളായ സ്ത്രീകൾ ശക്തമായി രംഗത്തെത്തുകയായിരുന്നു.സംഭവം പുറത്തറിയാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണം ഉണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടില്ല.

കുട്ടികളുടെ സെക്സ് അയക്കൂ
17, 18 വയസുള്ള കുട്ടികളുടെ സെക്സ് അയക്കൂ, പ്ലീസ് എന്നായിരുന്നു സന്ദേശം. കുടുംബശ്രീ മിഷൻ കോർഡിനേറ്റർ അടക്കമുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്.

മൈഷോപ്പ് ഹോം
മൈഷോപ്പ് ഹോം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് വേണ്ടിയാണ് അംഗങ്ങളെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്.

200 ഓളം സ്ത്രീകൾ
കുടുംബശ്രീയുടെ വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന 200 ഓളം സ്ത്രീകൾ ഈ ഗ്രൂപ്പിലുണ്ട്. സന്ദേശം അംഗങ്ങളെയാകെ ഞെട്ടിച്ചു. ഇതിനെതിരെ അവർ ശക്തമായി രംഗത്തെത്തുകയും ചെയ്തു.

വിശദീകരണ സന്ദേശം
ആദ്യം അശ്ലീല സന്ദേശം അയച്ചതിനു പിന്നാലെ വിശദീകരണവും അയച്ചിരുന്നു. താനല്ല തന്റെ സുഹൃത്താണ് സന്ദേശം അയച്ചതെന്നായിരുന്നു വിശദീകരണം.

ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ
ഹയര്‍ സെക്കൻഡറി സ്കൂൾ അധ്യാപകൻ കൂടിയായ എംസി മൊയ്തീൻ ഡെപ്യൂട്ടേഷനിലാണ് കുടുംബശ്രീയിൽ ജോലി നോക്കുന്നത്. കുടുംബശ്രീ അസിസ്റ്റന്‍റ് മിഷൻ കോർഡ്നേറ്ററുടെ ചുമതലയാണ് എംസി മെയ്തീനുള്ളത്.

രാഷ്ട്രീയ ഇടപെടൽ
അതേസമയം സംഭവം പുറത്തറിയാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവയ്ക്കരുതെന്നും ഗ്രൂപ്പിലെ അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സമ്മർദം അവഗണിച്ച് അംഗങ്ങളായ സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പോക്സോ നിയമ പ്രകാരം വരെ കേസ്
പോക്സോ നിയമ പ്രകാരം വരെ കേസെടുക്കാവുന്ന കുറ്റമാണിത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇത്തരത്തിൽ അശ്ലീല സന്ദേശം വന്നാൽ അത് ഡിലീറ്റ് ചെയ്യുകയും അംഗത്തെ താക്കീത് ചെയ്യുകയും വേണം. ഇതിൽ തുടർ നടപടികളും ഉണ്ടാകണം ഇത് ഗ്രൂപ്പ് അഡ്മിന്റെ ചുമതലയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications