കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ സെക്സ് വേണം!കുടുംബശ്രീ ഉദ്യോഗസ്ഥന്റെ സന്ദേശം!അതും സ്ത്രീകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ

17, 18 വയസുള്ള കുട്ടികളുടെ സെക്സ് അയക്കൂ, പ്ലീസ് എന്നായിരുന്നു സന്ദേശം. കുടുംബശ്രീ മിഷൻ കോർഡിനേറ്റർ അടക്കമുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: കുട്ടികളുടെ സെക്സ് ആവശ്യപ്പെട്ട് 200ൽ അധികം സ്ത്രീകൾ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പിൽ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ അശ്ലീല സന്ദേശം. കുടുംബശ്രീ അസിസ്റ്റന്‍റ് മിഷൻ കോർഡിനേറ്ററായ എംസി മെയ്തീനാണ് അശ്ലീല സന്ദേശം അയച്ചത്. തൊട്ട്പിന്നാലെ സന്ദേശം അയച്ചത് താനല്ലെന്നും സുഹൃത്താണെന്നും വിശദീകരിച്ച് വീണ്ടും സന്ദേശം അയച്ചു. അതേസമയം ഇതിനെതിരെ ഗ്രൂപ്പിൽ അംഗങ്ങളായ സ്ത്രീകൾ ശക്തമായി രംഗത്തെത്തുകയായിരുന്നു.സംഭവം പുറത്തറിയാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണം ഉണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടില്ല.

കുട്ടികളുടെ സെക്സ് അയക്കൂ

കുട്ടികളുടെ സെക്സ് അയക്കൂ

17, 18 വയസുള്ള കുട്ടികളുടെ സെക്സ് അയക്കൂ, പ്ലീസ് എന്നായിരുന്നു സന്ദേശം. കുടുംബശ്രീ മിഷൻ കോർഡിനേറ്റർ അടക്കമുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്.

മൈഷോപ്പ് ഹോം

മൈഷോപ്പ് ഹോം

മൈഷോപ്പ് ഹോം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് വേണ്ടിയാണ് അംഗങ്ങളെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്.

200 ഓളം സ്ത്രീകൾ

200 ഓളം സ്ത്രീകൾ

കുടുംബശ്രീയുടെ വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന 200 ഓളം സ്ത്രീകൾ ഈ ഗ്രൂപ്പിലുണ്ട്. സന്ദേശം അംഗങ്ങളെയാകെ ഞെട്ടിച്ചു. ഇതിനെതിരെ അവർ ശക്തമായി രംഗത്തെത്തുകയും ചെയ്തു.

വിശദീകരണ സന്ദേശം

വിശദീകരണ സന്ദേശം

ആദ്യം അശ്ലീല സന്ദേശം അയച്ചതിനു പിന്നാലെ വിശദീകരണവും അയച്ചിരുന്നു. താനല്ല തന്റെ സുഹൃത്താണ് സന്ദേശം അയച്ചതെന്നായിരുന്നു വിശദീകരണം.

ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ

ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ

ഹയര്‍ ‍സെക്കൻഡറി സ്കൂൾ അധ്യാപകൻ കൂടിയായ എംസി മൊയ്തീൻ ഡെപ്യൂട്ടേഷനിലാണ് കുടുംബശ്രീയിൽ ജോലി നോക്കുന്നത്. കുടുംബശ്രീ അസിസ്റ്റന്‍റ് മിഷൻ കോർഡ്നേറ്ററുടെ ചുമതലയാണ് എംസി മെയ്തീനുള്ളത്.

രാഷ്ട്രീയ ഇടപെടൽ

രാഷ്ട്രീയ ഇടപെടൽ

അതേസമയം സംഭവം പുറത്തറിയാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവയ്ക്കരുതെന്നും ഗ്രൂപ്പിലെ അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സമ്മർദം അവഗണിച്ച് അംഗങ്ങളായ സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പോക്സോ നിയമ പ്രകാരം വരെ കേസ്

പോക്സോ നിയമ പ്രകാരം വരെ കേസ്

പോക്സോ നിയമ പ്രകാരം വരെ കേസെടുക്കാവുന്ന കുറ്റമാണിത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇത്തരത്തിൽ അശ്ലീല സന്ദേശം വന്നാൽ അത് ഡിലീറ്റ് ചെയ്യുകയും അംഗത്തെ താക്കീത് ചെയ്യുകയും വേണം. ഇതിൽ തുടർ നടപടികളും ഉണ്ടാകണം ഇത് ഗ്രൂപ്പ് അഡ്മിന്റെ ചുമതലയാണ്.

English summary
kudumbasree mission officials vulgar message to missions whatsapp group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X