കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയിറക്കം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വാക്കും വരകളും കലയും സാഹിത്യവും ഇഴചേര്‍ന്ന നാട്ടില്‍ കുടുംബിനികളുടെ മഹാമേളക്ക് ഇന്ന് കൊടിയിറക്കം.
മൂന്നുനാള്‍ നാടിന് സമ്മാനിച്ച അരങ്ങിന്റെ ലോകം ബാക്കി വെച്ചാണ് കുടുംബശ്രീയുടെ സംസ്ഥാന കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴുന്നത്. വൈകിട്ട് നാലിന് പ്രധാന വേദിയായ നിളയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സമ്മാനദാനം നടത്തും. മന്ത്രി കെ.ടി.ജലീല്‍ അധ്യക്ഷതവഹിക്കും.

38 ഇനങ്ങളിലായി രണ്ടായിരത്തോളം വനിതകള്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി മത്സരിച്ച മേളയില്‍ വിജയക്കപ്പില്‍ മുത്തമിടുന്നത് ആരെന്നും ഇന്നറിയാം. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ആവിഷ്‌ക്കരിക്കാന്‍ മറന്നു പോയ സര്‍ഗശേഷികള്‍ തേച്ചുമിനുക്കി മത്സരത്തിനെത്തിയ മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇന്നലെ വേദികള്‍ക്ക് മുന്നിലെല്ലാം നിറഞ്ഞ സദസായിരുന്നു. കാണികളായെത്തിയലധികവും സ്ത്രീകളായിരുന്നു. നാടകം, സംഘനൃത്തം,മൈം, ശിങ്കാരിമേളം, മാപ്പിളപ്പാട്ട്, ലളിതഗാനം
സംഘഗാനം, പ്രച്ഛന്നവേഷം,മിമിക്രി, കഥാപ്രസംഗ തുടങ്ങിയ മത്സര ഇനങ്ങള്‍ രണ്ടാം ദിവസം മേളക്കെത്തിയവരെ പിടിച്ചിരുത്തി.

 kudumabsree

മൂന്നു രാപ്പകലുകളാണ കുടുംബശ്രീ അംഗങ്ങളായ രണ്ടായിരത്തോളം വനിതകള്‍ കലോത്സവത്തില്‍ ആടിത്തിമിര്‍ത്തത്.അഞ്ചാമത് കലോത്സവം വിരുന്നെത്തിയതിന്റെ ആഹ്ലാദം മലപ്പുറം മറച്ചു വച്ചതുമില്ല. നാലു വേദികളില്‍ 38 ഇനങ്ങളിലായി വിവിധ മത്സരങ്ങളിലൂടെ ആടിയും, പാടിയും, കൊട്ടിക്കയറി യും ,കഥ പറഞ്ഞും ചിത്രം വരച്ചും അവര്‍ അരങ്ങു തകര്‍ത്തു.

ശിങ്കാരിമേളം തീര്‍ത്ത പൂരാവേശം അരങ്ങിന്റെ അണിയറയില്‍ ഇപ്പോഴും നിഴലിക്കുന്നു. വാക്കും വരകളും കലയും സാഹിത്യവും ഇഴചേര്‍ന്ന ഭൂമികയിലെ കലാവസന്തം കൊടി ഇറങ്ങിയത് ഏറെ വൈകിയായിരുന്നു.പരിശീലകരില്ലാതെ സ്വന്തം കഴിവു കൊണ്ട് നേടിയെടുത്തതാണ്ഓരോ കലകളും. അടയാഭരണങ്ങളും, ആഡംബര വസ്ത്രങ്ങളും മേക്കപ്പും ഇല്ലാതെ ഇല്ലായ്മയുടെ നിഴലില്‍ നിന്നു തന്നെ കലോപാസനകള്‍ അവതരിപ്പിച്ച് അവര്‍ സമ്മാനങ്ങളും വാരിക്കൂട്ടി. ചെണ്ടപ്പുറത്ത് വിസ്മയം തീര്‍ത്തവര്‍.ഡയലോഗുകള്‍ കൊണ്ട് സദസ്യരെ പിടിച്ചിരുത്തിയവര്‍,

ഹാസ്യ പ്രകടനന്നിലൂടെ ചിരിപ്പിച്ചവര്‍, കഥകള്‍ പാഞ്ഞ് ചിന്തിപ്പിച്ചവര്‍, വിരല്‍ തുമ്പിലൂടെ ചിത്രങ്ങളായി ആശയങ്ങള്‍ പങ്കുവെച്ചവര്‍: അങ്ങിനെ പോയി കുടുംബശ്രീ കലോത്സവത്തിന്റെ മത്സരാര്‍ത്ഥികള്‍ സ്ത്രീ ശാക്തീകരണത്തിന്റെ ശബ്ദവും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ആവശ്യകതയും കലകളിലൂടെ അവര്‍ അവതരിപ്പിച്ചു. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍പ്പെട്ട് മറന്നു പോയ സര്‍ഗശേഷിയെ തേച്ചുമിനുക്കി എടുത്ത് മത്സരത്തിനെത്തിയവര്‍ ശരിക്കും അരങ്ങിനെ കയ്യിലെടുത്തു.

(ഫോട്ടോ അടിക്കുറിപ്പ്)

കുടുംബശ്രീയുടെ സംസ്ഥാന കലോത്സവ വേദിയില്‍ കാണികള്‍ക്കിടയിലിരുന്ന് മത്സരം കാണുന്ന മന്ത്രി കെ.ടി.ജലീല്‍.

English summary
kudumbasree state festival ends in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X