കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ അറിയാന്‍ പഠനയാത്ര ഇടുക്കിയിലെ വേറിട്ടൊരു കുടുംബശ്രീ

  • By Desk
Google Oneindia Malayalam News

രാജാക്കാട്:കുടുംബശ്രീയെന്നാല്‍ ഇങ്ങനെയാകണമെന്ന് കേരളക്കരയെ പഠിപ്പിക്കുയാണ് ഇടുക്കി രാജക്കാട് എന്‍ ആര്‍ സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൈരളി കുടുംബശ്രീ. ഇന്ത്യയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന പഠനയാത്രയുടെ എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കൈരളി കുടുംബശ്രീയിലെ പ്രവര്‍ത്തകര്‍. എട്ടു വര്‍ഷമായി ഇന്ത്യയുടെ വിശേഷപ്പെട്ട സ്ഥലങ്ങള്‍ തേടി ഇവര്‍ അവധിക്കാലത്ത് പഠനയാത്ര നടത്തുന്നു.സംസ്ഥാനത്ത് തന്നെ ഇത്തരത്തില്‍ പഠനയാത്രകള്‍ മുടങ്ങാതെ സംഘടിപ്പിക്കുന്ന മറ്റൊരു കുടുംബശ്രീ യൂണിറ്റും ഇല്ലെന്നു പറയാം. രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയാണ്് കൈരളി കുടുംബശ്രീ.

ജൈവ കാര്‍ഷിക രംഗത്തും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം മാതൃകയായി നിന്ന് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷത്തെ പഠനയാത്രയാണ് ഇക്കുറി ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിച്ചത്്.കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളെ ലക്ഷ്യംവച്ചാണ് പഠനയാത്ര നടത്തുന്നതെങ്കിലും മറ്റ് കടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളുടെ ജീവിതവും ഭക്ഷണരീതിയും സംസ്‌ക്കാരവുമെല്ലാം നേരിട്ട് മനസ്സിലാക്കുന്നതിനും ഈ പ്രദേശങ്ങളിലെ കൃഷിയും വ്യവസായവുമെല്ലാം കുട്ടികള്‍ക്ക് അനുഭവത്തിലൂടെ പഠിയ്ക്കുവാനുള്ള അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയുംമാണ് ഇക്കുറി പഠനയാത്ര സംഘടിപ്പിച്ചത്.

padanam

അയല്‍ സംസ്ഥാനമായ തമിഴ്നാടാണ് ഇത്തവണ സംഘം തിരഞ്ഞെടുത്തത്. തമിഴ്നാടിന്റെ ഉള്‍ഗ്രാമങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് കുട്ടികളുമായി ഇവര്‍ സന്ദര്‍ശനം നടത്തി.കേരളത്തെ അപേഷിച്ച് തമിഴ്‌നാട് പിന്തുടര്‍ന്നു വരുന്ന സംസ്‌ക്കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് ഈ യാത്രയിലൂടെ മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ പറയുന്നു. മൊബൈലും ഇന്റര്‍നെറ്റും വാഴുന്ന ലോകത്തു നിന്ന് കുട്ടികളെ പ്രകൃതിയോടിണങ്ങാന്‍ പഠിപ്പിക്കുകകൂടിയാണ് ഓരോ പഠനയാത്രയും.

English summary
Kudumbasree study tour in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X