Get Updates
Get notified of breaking news, exclusive insights, and must-see stories!

ആജീവിക ദിവസ്: വയനാട്ടിൽ കുടുംബശ്രീ വാക്കത്തോണ്‍ സംഘടിപ്പിച്ചു

കല്‍പ്പറ്റ: ആജീവിക ഏവം കൗശല്‍ വികാസ് ദിനത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ കുടംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീ കൗശല്യ യോജന (ഡി.ഡി.യു. ജി.കെ.വൈ) പദ്ധതി സംബന്ധിച്ച് തൊഴിലന്വേഷകര്‍ ക്കിടയില്‍ ബോധവല്‍കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഡി.ഡി.യു. ജി.കെ.വൈ പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ 1850 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ 32 വിദേശ നിയമനങ്ങള്‍ ഉള്‍പ്പെടെ 806 പേര്‍ക്ക് വിവിധ കമ്പനികളില്‍ മികച്ച വേതനത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ, തൊഴില്‍ സാഹചര്യമുള്ള കോഴ്‌സുകളിലാണ് ഡി.ഡി.യു ജി.കെ.വൈ പദ്ധതി പ്രകാരം പരിശീലനം നല്‍കുന്നതെന്നും യൂണിഫോം, പഠനോപകരണങ്ങള്‍, എന്നിവ പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കുതെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സാജിത അറിയിച്ചു. കൂടാതെ പഠിതാക്കളുടെ വ്യക്തിത്വ വികാസത്തിനും ഭാഷാ നൈപുണ്യം വര്‍ദ്ധിപ്പിക്കുതിനുതകുന്ന നിരവധി ക്ലാസ്സുകള്‍ പ്രത്യേകമായും നല്‍കുന്നുണ്ട്.

kudumabsree-ajeevika-divas

അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റര്‍ സജ്‌ന സജീവന്‍ വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ.ടി. മുരളി, കെ,പി. ജയചന്ദ്രന്‍, കല്‍പ്പറ്റ മുനിസിപ്പല്‍ സി.ഡി.എസ് ചെയര്‍പേഴ്‌സ സഫിയ എിവര്‍ സംസാരിച്ചു. ക്വൊസ് കോര്‍പ്പ് ട്രെയിനിംഗ് സെന്റര്‍ മേധാവി രാജീവ് അഗസ്റ്റിന്‍, വിവിധ സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+