കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കാലത്ത് ആര്‍ക്കും വേണ്ടാതെ കരിമീന്‍; വില ഇടിഞ്ഞു, പിന്നാലെ മാര്‍ക്കറ്റില്‍ താരമായി മത്തി

Google Oneindia Malayalam News

കുമരകം: ലോകം മുഴുവന്‍ കൊറോണ പടര്‍ന്നുപിടിച്ചതോടെ എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ലോകത്തെ മിക്ക ഓഹരി വിപണികളും നഷ്ടത്തില്‍ കൂപ്പുകുത്തുന്ന അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന വിനോദ സഞ്ചാര മേഖലയാകട്ടെ ആകെ തകര്‍ന്നുതരിപ്പണമായിരിക്കുന്ന അവസ്ഥയാണ്. കേരളത്തിലെ വിനേദ സഞ്ചാര മേഖലയിലെ ഒട്ടുമിക്ക റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ഗൗരവത്തോടെയാണ് വിനോദ സഞ്ചാര മേഖല വിഷയത്തെ നോക്കിക്കാണുന്നത്.

Recommended Video

cmsvideo
കരിമീനല്ല മത്തി തന്നെ താരം | Oneindia Malayalam
KARIMEEN

വിനോദ സഞ്ചാരമേഖല പ്രതിസന്ധിയിലായതോടെ വിദേശികള്‍ക്ക് പ്രിയപ്പെട്ട കരിമീനിനെയും ആര്‍ക്കും വേണ്ട. ഹോട്ടലുകളും റിസോര്‍ട്ടുകളുമായിരുന്നു കരിമീന്‍ ഏറ്റവും കൂടുതല്‍ വാങ്ങിയിരുന്നുത്. എന്നാല്‍, കൊറോണ ഭീതി ഉയര്‍ന്നതോടെ സഞ്ചാരികള്‍ കുറഞ്ഞ റിസോര്‍ട്ടുകളൊന്നും കരിമീന്‍ ഇപ്പോള്‍ വാങ്ങുന്നില്ല. വെസ്റ്റ് ഉള്‍നാടന്‍ മത്സ്യ സഹകരണ സംഘത്തില്‍ ഈ പ്രതിസന്ധി രൂക്ഷമായതോടെ 150 കിലോയില്‍ കുടുതല്‍ കരിമീനാണ് സ്‌റ്റോക്കുള്ളേത്. വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ വില കുറച്ചുള്ള പരീക്ഷണവും കര്‍ഷകര്‍ നടത്തുന്നുണ്ട്. കിലോയ്ക്ക് ഇരുപത് രൂപ വരെയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.

കരിമീനിന്റെ ഗുണമേന്മ അനുസരിച്ച് നാല് വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ എപ്ലസ് കരിമീനിന് കിലോയ്ക്ക് 460 രൂപയില്‍ നിന്നും 440 രൂപയായി. എ വിഭാഗത്തിന് 410 രൂപയില്‍ നിന്നും 390 ആക്കി കുറച്ചു. ബി വിഭാഗത്തിന് 330 രൂപയില്‍ നിന്നും 310 ആക്കി കുറച്ചപ്പോള്‍ 230ല്‍ നിന്നും 210 രൂപയാണ് സി ക്ലാസിന് കുറച്ചത്. ഇതിനിടെ കുമരകത്ത് മത്തിയുടെ വില കുത്തനെ കൂടി. കിലോയ്ക്ക് 200 രൂപയാണ് മത്തിയുടെ വില.

അതേസമയം, വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇറ്റാലിയന്‍ പൗരന് കൊറോണ സ്ഥിരീകരിച്ചതോടെ ജീവനക്കാരും മറ്റുള്ളവരും നിരീക്ഷണത്തിലാണ്. റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ആരോഗ്യസ്ഥിതി കര്‍ശനമായി പരിശോധിക്കാനും വര്‍ക്കല ബീച്ച് താല്‍ക്കാലികമായി ഉപയോഗിക്കാതിരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കട ഒഴികെ എല്ലാം 31വരെ അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസാണ് ഇതുമായിബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയത്.

ഇതിനിടെ മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ചതോടെ മേഖലയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ മൂന്നാറിലെ ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശ ബുക്കിംഗ് നിര്‍ത്തിവച്ചു. ഇവിടെയുള്ള ഹോംസ്‌റ്റേകള്‍ പരിശോധിച്ച് വരികയാണെന്നും സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് പൗരന്‍ ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡിലാണ്.

English summary
Kumarakam Karimeen Price Reduced Due To Corona Outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X