കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്?പിന്നില്‍ സിദ്ധരാമയ്യ?എംഎല്‍എമാരുമായി കുമാരസ്വാമി മലേഷ്യയ്ക്ക്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരം നഷ്ടമായ പിന്നാലെ ജെഡിഎസില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വിടുമെന്ന ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതോടെ പിണങ്ങി നില്‍ക്കുന്ന എംഎല്‍എമാരെ മെരുക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി.

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും? ബിജെപി അധ്യക്ഷനോ? ദില്ലിക്ക് വിളിപ്പിച്ച് ഷാ.. അടിയന്തര കൂടിക്കാഴ്ചസുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും? ബിജെപി അധ്യക്ഷനോ? ദില്ലിക്ക് വിളിപ്പിച്ച് ഷാ.. അടിയന്തര കൂടിക്കാഴ്ച

ഭിന്നതകള്‍ പരിഹരിക്കാന്‍ പാര്‍ട്ടി എംഎല്‍എമാരേയും കൂട്ടി അടുത്തയാഴ്ച മലേഷ്യയിലേക്ക് പോകാനാണ് കുമരസ്വാമിയുടെ പദ്ധതി. എന്നാല്‍ കുമാരസ്വാമിയുടെ 'മലേഷ്യന്‍' ട്രിപ്പില്‍ പങ്കാളികളാകാന്‍ ഇല്ലെന്നാണ് ചില എംഎല്‍എമാരുടെ നിലപാട്. ഇവരില്‍ ചിലര്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും മറുകണ്ടം ചാടാനൊരുങ്ങുകയാണെന്നാണ് വിവരം.

 ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

കര്‍ണാടകത്തില്‍ 15 കോണ്‍ഗ്രസ് എംഎല്‍എമാരും 3 ജെഡിഎസ് എംഎല്‍എമാരും പിന്തുണ പിന്‍വലിച്ചതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീണത്. എന്നാല്‍ സര്‍ക്കാരിന്‍റെ പതനത്തിന് പിന്നാലെ ജെഡിഎസില്‍ അടി മൂര്‍ച്ഛിച്ചിരിക്കുകയാണ്. ജെഡിഎസിലെ ദേവഗൗഡയുടെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്ത് ചിലര്‍ രംഗത്തെത്തിയപ്പോള്‍ സര്‍ക്കാര്‍ വീഴാനുള്ള കാരണം നേതൃത്വത്തിന്‍റെ പിടിപ്പുകേടാണെന്ന പഴിയും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

 മലേഷ്യക്ക് ഇല്ല

മലേഷ്യക്ക് ഇല്ല

ഭിന്നത രൂക്ഷമായതോടെ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ചിലര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.ഇതോടെയാണ് എംഎല്‍എമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും ഭിന്നതകള്‍ പരിഹരിക്കാനും ലക്ഷ്യം വെച്ച് കുമാരസ്വാമി നേതാക്കളേയും കൊണ്ട് മലേഷ്യയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നത്.

 എട്ട് നേതാക്കള്‍

എട്ട് നേതാക്കള്‍

എന്നാല്‍ മലേഷ്യന്‍ ടൂറിനില്ലെന്നാണ് ചില എംഎല്‍എമാര്‍ വ്യക്തമാക്കിയിരിക്കുന്ന്. യാത്രയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന നേതാവും പാര്‍ട്ടി എംഎല്‍സിയുമായ ബസവരാജ് ഹോറട്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരുകയും ചെയ്ത. എട്ട് പേരാണ് യോഗത്തില്‍ പങ്കെടുത്തത്.

പിന്നില്‍ സിദ്ധരാമയ്യയെന്ന്

പിന്നില്‍ സിദ്ധരാമയ്യയെന്ന്

അതേസമയം ഈ യോഗത്തില്‍ നേതാക്കളില്‍ ചിലര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാല്‍ ജെഡിഎസ് നേതാക്കളുടെ ചുവടുമാറ്റത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആണെന്ന് കുമാരസ്വാമിയുടെ നിഗമനം. എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ജെഡിഎസിനെ ക്ഷയിപ്പിക്കുകയാണ് സിദ്ധരാമയ്യയുടെ ലക്ഷ്യമെന്നും കുമാരസ്വാമി കരുതുന്നു.

പഴയ മൈസൂര്‍ മേഖലയില്‍

പഴയ മൈസൂര്‍ മേഖലയില്‍

ജനതാദളിന്‍റെ ഉറച്ച കോട്ടയായ പഴയ മൈസൂര്‍ മേഖലയില്‍ നിന്ന് ഇടഞ്ഞ് നില്‍ക്കുന്ന ജെഡിഎസ് എംഎല്‍എമാരെ കോണ്‍ഗ്രസിലെത്തിക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നാണ് നിഗമനം. ബിജെപിക്ക് സ്വാധീനമില്ലാത്ത ഈ മേഖലയില്‍ നിന്ന് എംഎല്‍എമാരെ മറുകണ്ടം ചാടിച്ചാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് സിദ്ധരാമയ്യ കരുതുന്നത്. ഇത് മുന്നില്‍ കണ്ട് സിദ്ധരാമയ്യയ്ക്കെതിരെ കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്.

ബിജെപിയിലേക്കോ

ബിജെപിയിലേക്കോ

അതേസമയം ജനതാദളില്‍ നിന്നും രാജിവെയ്ക്കാന്‍ തയ്യാറായിട്ടുള്ള എംഎല്‍എമാരില്‍ ചെറിയ വിഭാഗം മാത്രമേ കോണ്‍ഗ്രസിലേക്ക് പോകാന്‍ തയ്യാറായിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ വിഭാഗം ബിജെപിയിലേക്ക് ചേക്കേറിയോക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

എന്നാല്‍ വിമത എംഎല്‍എരുടെ അയോഗ്യതാ നടപടിയില്‍ സുപ്രീം കോടതി വിധിക്ക് ശേഷമേ നിര്‍ണായക തിരുമാനങ്ങള്‍ നേതാക്കള്‍ കൈക്കൊള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
17 പേരാണ് അയോഗ്യത നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കൂട്ട ചുവടുമാറ്റം

കൂട്ട ചുവടുമാറ്റം

വിമതര്‍ക്ക് അനുകൂലമായി വിധി വന്നാല്‍ കര്‍ണാടകത്തില്‍ വലിയ രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ തന്നെ ഉണ്ടായാക്കുമെന്ന സൂചനകളാണ് നേതാക്കള്‍ നല്‍കുന്നത്.അതേസമയം കൂട്ട ചുവടുമാറ്റങ്ങള്‍ ഉണ്ടാകുമെങ്കില്‍ തന്നെ അത് ഉപതിരഞ്ഞെടുപ്പിന് ശേഷമാകുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

ഡിസംബര്‍ 5 നാണ് അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 7 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനായാല്‍ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം ഉയരും. ഇതോടെ ജെഡിഎസില്‍ നിന്നും കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൈന്യം ഇരച്ച് കയറി, തീഗോളമായി ബാഗ്ദാദിയുടെ താവളം; സൈനിക നടപടിയുടെ വീഡിയോ പുറത്ത് വിട്ട് യുഎസ്സൈന്യം ഇരച്ച് കയറി, തീഗോളമായി ബാഗ്ദാദിയുടെ താവളം; സൈനിക നടപടിയുടെ വീഡിയോ പുറത്ത് വിട്ട് യുഎസ്

'എന്‍റെ മണിയാശാനേ..നിങ്ങൾ ഇത്ര വലിയ സംഭവമാണ് എന്ന് അറിഞ്ഞില്ലാട്ടോ',പരിഹാസ കുറിപ്പ്'എന്‍റെ മണിയാശാനേ..നിങ്ങൾ ഇത്ര വലിയ സംഭവമാണ് എന്ന് അറിഞ്ഞില്ലാട്ടോ',പരിഹാസ കുറിപ്പ്

English summary
Kumaraswamy going to malaysia trip with JDS MLA's to settle problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X